DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

ശിവഗംഗ (തമിഴ്നാട്):  ഇന്ത്യയുടെ പുരാതന നാഗരികതയിലേക്കുള്ള ചരിത്രപരമായ പുതിയ കണ്ടെത്തല്‍ തമിഴ്നാട്ടില്‍ നിന്ന് വരുന്നു. ശിവഗംഗയിലെ കീഴാടിയില്‍ നടന്ന പര...

2014, മേയ് 20, ചൊവ്വാഴ്ച

വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍...
പരമാവധി എല്ലാവര്‍ക്കും എത്തിക്കാന്‍ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു...
01. അള്ളാഹുവിനോടല്ലാതെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്... (28:88)
02. നന്മ കല്‍പ്പിക്കണം, തിന്മ വിരോധിക്കണം... (31:17)
03. എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ... (4:135)
04. പരദൂഷണം പറയരുത്... (49:12)
05. മറ്റുളളവരെ പരിഹസിക്കരുത്... (49:11)
06. അസൂയ അരുത്... (4:54)
07. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്... (49:12)
08. കള്ള സാക്ഷി പറയരുത്... (2:283)
09. സത്യത്തിന് സാക്ഷി പറയാന്‍ മടിക്കരുത്... (2:283)
10. സംസാരിക്കുമ്പോള്‍ ശബ്ദ്ം താഴ്ത്തണം... (31:19)
11. പരുഷമായി സംസാരിക്കരുത്... (3:159)
12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം... (20:44)
13. ഭൂമിയില്‍ വിനയത്തോടെ നടക്കണം... (25:63)
14. നടത്തത്തില്‍ അഹന്ത അരുത്... (31:18)
15. അഹങ്കാരം അരുത്... (7:13)
16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്... (23:3)
17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം... (7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം... (4:36)
19. അതിഥികളെ സല്‍ക്കരിക്കണം... (51:26)
20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം... (107:3)
21. അനാഥകളെ സംരക്ഷിക്കണം... (2:220)
22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്... (93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം... (2:273)
24. ചെയ്ത ഉപകാരം എടുത്ത് പറയരുത്... (2:264)
25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം... (4:55)
26. കരാര്‍ ലംഘിക്കരുത്... (2:177)
27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം... (41:34)
28. നന്മയില്‍ പരസ്പരം സഹകരിക്കണം... (5:2)
29. തിന്മയില്‍ സഹകരിക്കരുത്... (5:2)
30. നീതി പ്രവര്‍ത്തിക്കണം... (5:8)
31. വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം... (4:58)
32. ആരോടും അനീതി ചെയ്യരുത്... (5:8)
33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്... (6:152)
34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്... (2:42)
35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്... (4:105)
36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്... (4:135)
37. പിശുക്ക് അരുത്... (4:37)
38. അന്യന്റെ ധനം അന്യായമായി തിന്നരുത്... (4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്... (4:10)
40. ധനം ധൂര്‍ത്തടിക്കരുത്... (17:29)
41. ലഹരി ഉപയോഗിക്കരുത്... (5:90)
42. മദ്യം ‌കുടിക്കരുത്... (5:90)
43. കൈക്കൂലി അരുത്... (2:188)
44. പലിശ അരുത്... (2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്... (17:32)
46. കൊലപാതകം അരുത്... (4:92)
47. ചൂത് കളിക്കരുത്... (5:90)
48. മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം... (5:38)
49. ഊഹങ്ങള്‍ അധികവും കളവാണ്, ഊഹങ്ങള്‍ വെടിയണം... (49:12)
50. തിന്നുക, കുടിക്കുക, അധികമാകരുത്... (49:12)
51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്... (5:3)
52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്... (5:90)
53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്... (2:60)
54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം... (49:9)
55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്... (3:103)
56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്... (49:13)
57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍... (49:13)
58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം... (42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്... (2:190)
60. യുദ്ധ മര്യാദകള്‍ പാലിക്കണം... (2:191)
61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്... (8:15)
62. അഭയാര്‍ത്ഥികളെ സഹായിക്കണം... (സംരക്ഷിക്കണം) (9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്... (2:170)
64. പൌരോഹിത്യം പാടില്ല...
65. സന്ന്യാസം അരുത്... (57:27)
66. നഗ്നത മറക്കണം... (7:31)
67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം... (9:108)
68. കോപം അടക്കി നിര്‍ത്തണം... (3:134)
69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്... (24:27)
70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്... (4:23)
71. മാതാവ് മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം... (2:233)
72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം... (17:23)
73. മാതാ പിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്... (17:23)
74. മാതാ പിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്... (24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം... (2:282)
76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്... (2:280)
77.
ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല... (6:116)
78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം... (33:33)
79. മരണപ്പെട്ടവന്റെ സ്വത്ത് അനന്തരം കുടുംബാംഗങ്ങള്‍ക്ക് നല്‍കണം... (4:7)
80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്... (3:195)
81. സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്... (3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം... (4:34)
83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്... (2:222)
84. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം... (3:191)
85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും... (58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം... (2:247)
87. ആരാധനാലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്... (2:114)
88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്... (6:108)
89. എല്ലാ പ്രവാചകരേയും അംഗീകരിക്കണം... (2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം... (16:125)
91. ആരാധനാ വേളയില്‍ നല്ല വസ്ത്രം അണിയണം... (7:31)
92. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല... (2:256)
93. ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്... (2:286)
94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം... (2:286)
95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം... (5:63)
96. വര്‍ഗ്ഗീയത അരുത്... (49 :13)
97. അള്ളാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും... (24:55)
98. അള്ളാഹു കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക... (73:20)
99. അള്ളാഹു എല്ലാ പാപങ്ങൾക്കും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു... (39:53)
100. അള്ളാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്... (39:29)
എന്തെങ്കിലും പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍വ്വ ശക്തനായ അല്ലാഹു നമുക്ക് പൊറുത്ത് തരുന്നതോടൊപ്പം ഇതൊരു സ്വാലിഹായ അമലായ് സ്വീകരിക്കട്ടെ...
ആമീന്‍

സത്യവിശ്വാസികള്‍


നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. പരസ്പരബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍--നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.`അല്ലാഹുവിനെ അനുസ്മരിക്കുന്നതു കേട്ടാല്‍ ഹൃദയം പ്രകമ്പിതമാകുന്നവരത്രെ യഥാര്‍ഥ സത്യവിശ്വാസികള്‍. അവന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവര്‍ക്ക് വിശ്വാസം വര്‍ധിക്കുന്നു. തങ്ങളെ പൂര്‍ണമായി തങ്ങളുടെ നാഥന്നു സമര്‍പ്പിക്കുകയും ചെയ്യുന്നു. നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍നിന്ന് (നമ്മുടെ മാര്‍ഗത്തില്‍) ചെലവഴിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ തന്നെയാകുന്നു യഥാര്‍ഥ സത്യവിശ്വാസികള്‍. അവര്‍ക്ക് റബ്ബിങ്കല്‍ ഉന്നത സ്ഥാനങ്ങളും പാപമോചനവും മഹത്തായ വിഭവങ്ങളുമുണ്ട്. 


അതായത്, ദൈവത്തിന്റെ ഓരോ ആജ്ഞ വരികയും അത് മനസാ വാചാ കര്‍മണാ അംഗീകരിക്കുകയും ചെയ്യുമ്പോഴെല്ലാം മനഷ്യന്റെ ഈമാന്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. സ്വന്തം ഹിതത്തിനെതിരായി, സ്വന്തം അഭിപ്രായങ്ങള്‍ക്കും ആദര്‍ശസിദ്ധാന്തങ്ങള്‍ക്കുമെതിരായി, ശീലങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കുമെതിരായി, സ്വന്തം താല്‍പര്യങ്ങള്‍ക്കും സുഖസൌകര്യങ്ങള്‍ക്കുമെതിരായി, സ്നേഹങ്ങള്‍ക്കും മൈത്രീബന്ധങ്ങള്‍ക്കുമെതിരായി അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ റസൂലിന്റെ ചര്യയിലോ വല്ല നിര്‍ദേശവും കാണുമ്പോള്‍ അതിനെ മാറ്റിമറിക്കാതെ, സ്വയം അതിനൊത്ത് മാറുകയും അതിന്റെ പേരില്‍ എല്ലാ ക്ളേശങ്ങളും സഹിക്കുകയും ചെയ്യുന്നുവെങ്കില്‍, അതുമൂലം വിശ്വാസത്തിനു തിളക്കവും ഓജസ്സും വര്‍ധിച്ചുകൊണ്ടിരിക്കും; നേരെമറിച്ച്, അങ്ങനെ ചെയ്യുന്നതില്‍ വിഘ്നം വരുത്തുന്നപക്ഷം ഈമാന്‍ ക്ഷയിച്ച് ക്ഷയിച്ച് നിര്‍ജീവമായിക്കൊണ്ടിരിക്കുകയും ചെയ്യും. ചുരുക്കത്തില്‍, നിശ്ചലവും നിശ്ചേതനവുമായ ഒന്നല്ല ഈമാന്‍. ഒരിക്കല്‍ വിശ്വസിച്ചാല്‍ സദാ വിശ്വാസിയും, ഒരിക്കല്‍ അവിശ്വസിച്ചാല്‍ എന്നും അവിശ്വാസിയുംതന്നെ ആയിരിക്കുമാര്‍, ഈമാനിന്റെ സമ്മത-നിഷേധങ്ങള്‍ ഇളക്കമില്ലാത്തതല്ല. മറിച്ച്, വിശ്വാസവും അവിശ്വാസവും വൃദ്ധിക്ഷയങ്ങള്‍ക്ക് വിധേയമത്രെ. സമ്മതത്തിലും നിഷേധത്തിലും സദാ ഏറ്റക്കുറവുകളും ഉയര്‍ച്ച താഴ്ച്ചകളും സംഭവിച്ചുകൊണ്ടിരിക്കാം. പക്ഷേ, കര്‍മശാസ്ത്ര വിധികള്‍ ആസ്പദമാക്കി നാഗരിക വ്യവസ്ഥയില്‍ മനുഷ്യന്റെ അവകാശബാധ്യതകളും സ്ഥാനപദവികളും നിര്‍ണയിക്കുന്നേടത്ത് വിശ്വാസത്തിനും അവിശ്വാസത്തിനും ഓരോ തട്ട് മാത്രമേ പരീഗണനീയമായിരിക്കയുള്ളൂ. അതായത്, ഇസ്ലാമിക സമൂഹത്തില്‍ അതിലെ അംഗങ്ങള്‍ക്കിടയില്‍ വിശ്വാസപരമായി എന്തെന്തു സ്ഥാനവ്യത്യാസങ്ങളുണ്ടെങ്കിലും,




തെറ്റുകുറ്റങ്ങള്‍ ഏറ്റവും നല്ലവരായ സത്യവിശ്വാസികളില്‍നിന്നുപോലും സംഭവിച്ചെന്നുവരാം. അല്ല, എത്രയോ സംഭവിച്ചിട്ടുണ്ട്. മനുഷ്യനാണെങ്കില്‍, അവന്റെ കര്‍മപത്രിക തികച്ചും മാതൃകായോഗ്യമായ പ്രവൃത്തികള്‍ മാത്രമുള്‍ക്കൊള്ളുന്നതാവുകയും എല്ലാ വൈകല്യങ്ങളില്‍നിന്നും പാകപ്പിഴകളില്‍നിന്നും സുരക്ഷിതമാവുകയും ചെയ്യുക അസംഭവ്യമാണ്. എന്നാല്‍, അല്ലാഹുവിനുള്ള അടിമത്തത്തിന്റെ നിര്‍ബന്ധ ഉപാധികള്‍ പൂര്‍ത്തീകരിക്കുന്നവരുടെ വീഴ്ചകളുടെ നേരെ അല്ലാഹു കണ്ണടക്കുകയും അവരുടെ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതും അല്ലാഹുവിന്റെ വലിയൊരു കാരുണ്യമത്രെ. അല്ലാതെ, ഓരോ തെറ്റിന് ശിക്ഷയും ഓരോ സേവനത്തിന് പ്രതിഫലവും വെവ്വേറെ നല്‍കുകയെന്നാണ് നിശ്ചയിച്ചിരുന്നതെങ്കില്‍ ഏറ്റവും വലിയ മഹാന്മാര്‍പോലും ശിക്ഷയില്‍നിന്ന് രക്ഷപ്പെടുമായിരുന്നില്ല.

2014, മേയ് 17, ശനിയാഴ്‌ച

ആസനത്തിൽ ആൽ മുളച്ചത് ശരിതന്നെയോ ?

ഹിമാലയ സാനുക്കളിൽ ഒറ്റക്കാലിൽ തപസ്സിരിക്കുന്ന് (നില്കുന്ന)സന്യാസിമാരെക്കുരിച്ചൊക്കെ കേട്ടിട്ടുണ്ട് ഇതൊക്കെ എത്രമാത്രം പ്രായോഗികം എന്ന് ചിന്തിക്കുമ്പോൾ ..
മനുഷ്യനു ചലിക്കാതെ നിശ്ചലമായി ഒരേ നില തുടരാൻ കഴിയും , ശരീര ശാസ്ത്ര വിദക്തർ  വിലയിരുത്തേണ്ട  കാര്യമാണ്.  യഥാർഥത്തിൽ ദൈവം മനുഷ്യനോട് നിർദേശിച്ച ധ്യാനരീതികൾ (പ്രാര്തനാരീതികൾ ) ചലനാത്മകവും ജീവസ്സുറ്റതുമാനു.  ഇസ്ലാമിലെ നമസ്കാരം - ശരീരത്തിന്റെ പലതരത്തിലുള്ള ചലനങ്ങളും വ്യത്യസ്ത നിലകളും  കൊണ്ട് രക്ത ചംക്രമണം എളുപ്പമാക്കുന്ന വിധത്തിലും സ്ഥായി    സ്വഭാവം ഇല്ലാത്തതുമാണ് .  ഹജ്ജിലെ സഉയും തവാഫും പോലുള്ളവയും


 തജ്‌വീദ് التجويد
ഖുര്‍‌ആന്‍ പാരായണനിയമങ്ങള്‍
1. ആമുഖം
2. അക്ഷരങ്ങളുടെ ഉത്‌ഭവ സ്ഥാനം
3. ഉച്ചാരണം അനുസരിച്ചുള്ള അക്ഷരങ്ങളുടെ ഗ്രൂപ്പ്
4. അക്ഷരങ്ങളുടെ വര്‍ഗം
5. ദീര്‍ഘിപ്പിക്കല്‍ مدّ
6. ഇരട്ടിപ്പിക്കല്‍
7. ശംസിയ്യും ഖമരിയ്യുമായ ലാം
8. കനം കൂട്ടലും കുറക്കലും التفخيم , الترقيق
9. സുകൂനുള്ള നൂനും തന്‍‌വീനും
10. ചേര്‍ത്ത് പാരായണം ചെയ്യല്‍ الإدغام 
11. സാകിനായ മീമിന്റെ വിധി
12. ഖല്‍ഖലത്തിന്റെ അക്ഷരങ്ങള്‍
13. ചേര്‍ത്ത് ഓതേണ്ട ഹംസ
14. വിരാമ ചിഹ്‌നങ്ങള്‍
15. വിരാമ മര്യാദകള്‍
ആമുഖം:
മനുഷ്യര്‍ക്കാകമാനമുള്ള ദൈവികകാരുണ്യമാണ് വിശുദ്ധ ഖുര്‍‌ആന്‍. മാര്‍ഗദര്‍ശകഗ്രന്ഥവും നിയമസംഹിതയുമാണത്. മനുഷ്യര്‍ക്ക് ദൈവികമാര്‍ഗദര്‍ശനത്തെ വിശദീകരിച്ചുകൊടുക്കുകയും ഏകദൈവവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ജീവിതത്തിലൂടെ അവരെ സംസ്കരിക്കുകയും ദൈവികപൊരുത്തത്തിലേക്കും പരലോകമോക്ഷത്തിലേക്കും നയിക്കുകയാണ് ഖുര്‍‌ആന്‍ ചെയ്യുന്നത്.
ഖുര്‍‌ആന്റെ പഠനവും പാരായണവും പ്രതിഫലദായകമായ കര്‍മ്മങ്ങളാകുന്നു. അതിലെ ഓരോ വാക്കുച്ചരിക്കുന്നതിനും പുണ്യമുണ്ട്. എന്നാല്‍ സാധാരണ പുസ്തകങ്ങള്‍ വായിക്കുന്ന ലാഘവത്തോടെ അത് വായിക്കരുത്. അര്‍ത്ഥവും ആശയവും ഉള്‍കൊള്ളുകയും ചിന്തിക്കുകയും ചെയ്തു വേണം ഖുര്‍‌ആന്‍ പഠിക്കുവാന്‍.
ഖുര്‍‌ആന്‍ പാരായണത്തിന് ചില നിയമങ്ങളുണ്ട്. അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുകതന്നെ വേണം.
ഖുര്‍‌ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍ സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ചു ലളിതമായാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ സാധാരണക്കാരെ സംബന്ധിച്ച് പ്രാധാന്യമില്ലാത്തതെന്നു തോന്നിയ ചില ഭാഗങ്ങള്‍ ഈ പഠനത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.
ഖുര്‍‌ആന്‍ പാരായണം എങ്ങനെ?
ഖുര്‍‌ആന്‍ അവതീര്‍ണമായ ശൈലിയില്‍ പാരായണം ചെയ്യണം. സാവ‌ധാനത്തിലും അക്ഷരസ്ഫുടതയോടും കൂടിയാവുകയത്രെ അതിന്റെ രീതി. ഖുര്‍‌ആന്‍ പറഞ്ഞു: "ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക." (മുസമ്മില്‍ 4)
പാരായണത്തില്‍ ശൈലിയും സ്വരവും നന്നാക്കണം. അക്ഷരങ്ങള്‍ സ്ഫുടമായിരിക്കണം. ഈ രീതിയില്‍ പാരായണം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെയാണ് സാങ്കേതികമായി തജ്‌വീദ് എന്നു പറയുന്നത്.
ഖുര്‍‌ആന്‍ പാരായണം ഒരു ആരാധനയായതിനാല്‍ അല്ലാഹുവിന്റെ പൊരുത്ത‌ത്തിനു വേണ്ടി തെറ്റ് കൂടാതെയും ഭംഗിയായും നിര്‍‌വഹിക്കുകയെന്നതാണ് അതിന്റെ സാങ്കേതികവശം. ഖുര്‍‌ആനോടുള്ള ബാധ്യത കൂടിയാണത്.
തജ്‌വീദ് പഠനത്തിന് രണ്ടു മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.
ഒന്ന്: ഒരു ഗുരുനാഥന്റെ സമീപത്തുനിന്നും ഹൃദിസ്ഥമാക്കല്‍.
രണ്ട്: നിയമങ്ങള്‍ പാലിച്ചുകൊണ്ടു നടത്തിയ പാരായണം ശ്രവിക്കല്‍. എന്നാല്‍ ആദ്യത്തെ രീതിയാണ് ഏറെ പ്രയോജനം ചെയ്യുക.
ഖുര്‍‌ആന്‍ പാരായണ നിയമവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. അക്ഷരങ്ങളെ തെറ്റു കൂടാതെ, ശുദ്ധിയോടു കൂടി ഉച്ചരിക്കുക.
2. സാവധാനം പാരായണം ചെയ്തു ശീലിക്കുക.
3.സൂക്തങ്ങളില്‍ പലയിടത്തും കാണുന്ന ചിഹ്നങ്ങളെ ശ്രദ്ധിക്കുകയും പാരായണത്തില്‍ അവ പൂര്‍ണമായും പാലിക്കുകയും ചെയ്യുക.
4. ഈണത്തിലും നല്ല സ്വരത്തിലും പാരായണം ചെയ്യുക.
5. അമിതമായ ആവേശവും ഉയര്‍ന്ന സ്വരവും ധിറുതിയും ഉണ്ടാകരുത്.
ഈ രീതിയില്‍ പാരായണം ചെയ്തു ശീലിക്കാന്‍ ശ്രമിക്കണം.
അക്ഷരങ്ങളുടെ ഉത്‌ഭവ സ്ഥാനം
ഭാഷയിലെ ഓരോ അക്ഷരത്തിനും പ്രത്യേകമായ സ്ഥാനമുണ്ട്. ഓരോ അക്ഷരത്തെയും അവയുടെ സ്ഥാനം മനസ്സിലാക്കി ഉച്ചരിക്കുമ്പോഴാണ് ഭാഷ നന്നാവുക. എല്ലാ ഭാഷയുടെയും സ്ഥിതി അതാണ്. അറബിഭാഷയിലാകട്ടെ ആ നിയമം കര്‍ക്കശവുമാണ്. നിയമം അനുസരിക്കാതെ ഉച്ചരിച്ചാല്‍ അര്‍ത്ഥം മാറിപ്പോകാന്‍ ഏറെ സാധ്യതയും ആ ഭാഷക്കുണ്ട്. അതിനാല്‍ വാക്കുകളെ അവയുടെ യഥഅര്‍ത്ഥ ഉത്‌ഭവസ‌്‌ഥാനത്തു നിന്ന് ഉച്ചരിക്കാന്‍ പരമാവധി ശീലിക്കണം.
ഓരോ വാക്കിന്റെയും ഉത്‌ഭവസ്ഥാനം എങ്ങിനെയാണ് മനസ്സിലാക്കുക? ഓരോ അക്ഷരവും ഇരട്ടിപ്പിച്ചോ സുകൂനോടു (_˚) കൂടിയോ ഉച്ചരിക്കുമ്പോള്‍ ശബ്ദം എവിടെ അവസാനിക്കുന്നുവോ അതാണ് അവയുടെ ഉത്‌ഭവം. ഉദാഹരണമായി 'ന' (ن) എന്ന അക്ഷരത്തിന്റെ ഉത്‌ഭവം മനസ്സിലാക്കാന്‍ അതിനെ സുകൂനാക്കി 'ന്‍' എന്നോ ഇരട്ടിപ്പിച്ച് 'ന്ന' എന്നോ ഉച്ചരിക്കുമ്പോള്‍ നാവ് എവിടെ വെക്കുന്നുവോ ആ സ്ഥാനമാണ് 'ന' എന്ന അക്ഷരത്തിന്റെ ഉത്‌ഭവം.
അറബി അക്ഷരങ്ങളുടെ ഉച്ചാരണത്തില്‍ പ്രധാനമായും പങ്കെടുക്കുന്ന ശരീരഭാഗങ്ങള്‍ വായുഅറകള്‍, ശ്വാസനാ‌ളം, തൊണ്ട, നാവ്, പല്ല്, ചുണ്ടുകള്‍, അണ്ണാക്ക്, തരിമൂക്ക് എന്നിവയാകുന്നു. അക്ഷരങ്ങളുടെ ഉച്ചാരണങ്ങള്‍ക്കനുസരിച്ച് വായയെ അതിന്റെ മുന്‍ഭാഗം, മധ്യഭാഗം, പിന്‍ഭാഗം എന്നിങ്ങനെ വേര്‍തിരിക്കാവുന്നതാണ്.
അറബി അക്ഷരങ്ങളുടെ ഉത്‌ഭവസ്ഥാനങ്ങളെ ലഘുവായി താഴെ പരിചയപ്പെടുത്തിയിരിക്കുന്നു.
അക്ഷരംഉച്ചാരണംഉദാഹരണം
أ അതൊണ്ടയുടെ മേലറ്റംأَرَأَيْتَഅറ‌അയ്ത
ب ബചുണ്ടുകള്‍ക്കിടയില്‍تَبَّتْ തബ്ബത്
ت തനാവിന്റെ അഗ്രവും മേല്‍‌വരിപല്ലിന്റെ മുരടുംفَتْحٌ ഫത്‌ഹുന്‍
ث ഥനാവിന്റെ അഗ്രവും മേല്‍‌വരിപല്ലിന്റെ താഴ്ഭാഗവുംمَثَلٌ മഥലുന്‍
ج ജനാവിന്റെ മധ്യവും അതിനു നേരെയുള്ള മേലണ്ണാക്കുംمَجِيدٌ മജീദ്
ح ഹതൊണ്ടയുടെ ഏകദേശം അറ്റംحَفِيظْ ഹഫീള്
خ ഖതൊണ്ടയുടെ അറ്റം മേലണ്ണാക്കില്‍ തൊടുവിച്ച്خَيْرٌ ഖൈറുന്‍
د ദനാവിന്റെ ഏകദേശം അറ്റവും മേല്‍‌വരിപ്പല്ലിനോട് ചേര്‍ന്ന അണ്ണാക്കുംحديدْ ഹദീദ്
ذ ദനാവിന്റെ ഏകദേശം അറ്റവും മേല്‍‌വരിപ്പല്ലിനോട് ചേര്‍ന്ന അണ്ണാക്കും മൃദുലമായിട്ട്عَذابْ അദാബ്
ر റനാവിന്റെ അഗ്രവും മേലെ അണ്ണാക്കിന്റെ താഴ്‌ഭാഗവുംرَبّْ റബ്ബുന്‍
ز സനാവിന്റെ ഏകദേശം അഗ്രവും മേലണ്ണാക്കിന്റെ താഴ്ഭാഗവുംزينَةٌ സീനതുന്‍
س സനാവിന്റെ ഏകദേശം അറ്റവും തൊട്ട് മുകളിലുള്ള അണ്ണാക്കുംنَفْسٌ നഫ്സുന്‍
ش ശനാവിന്റെ ഏകദേശം മധ്യവും തൊട്ട് മുകളിലുള്ള അണ്ണാക്കുംبشيرٌ ബശീറുന്‍
ص സ്വനാവിന്റെ ഏകദേശം അറ്റവും തൊട്ട് മുകളിലുള്ള അണ്ണാക്കുംبصائرٌ ََِ ബസ്വാഇറുന്‍
ض ദ്വനാവും മേലെ അണ്ണാക്കുംفَضْلٌ ഫദ്‌ലുന്‍
ط ത്വനാവിന്റെ തലയും മേല്‍‌വരിപല്ലിന്റെ മുരടുംفَطَهِّرْ ഫത്വഹ്‌ഹിര്‍
ظ ള്വനാവിന്റെ തലയും മേല്‍‌വരിപല്ലുകളുടെ തലയുംعَظِيمْ അള്വീം
ع അതൊണ്ടയുടെ മധ്യഭാഗംعَظِيمٌ അള്വീമുന്‍
غ ഗതൊണ്ടയുടെ മുകള്‍ ഭാഗംصَغِيرٌ സ്വഗീറുന്‍
ف ഫതാഴെ ചുണ്ട് മേല്‍‌വരി പല്ലിനോട്‌ ഏകദേശം ചേര്‍ത്തുവെച്ചിട്ട്فرْعَوْن ഫിര്‍‌ഔന്‍
ق ഖനാവിന്റെ തൊണ്ടയോടടുത്ത ഭാഗവും നേരെയുള്ള മേലണ്ണാക്കും رقيبٌ റഖീബുന്‍
ك കനാവിന്റെ മേല്‍‌അറ്റവും തൊട്ട് മുകളിലുള്ള അണ്ണാക്കുംكُلٌّ കുല്ലുന്‍
ل ലനാവിന്റെ അറ്റവും മേല്‍‌വരി പല്ലിനു മുകളിലുള്ള അണ്ണാക്കുംفَلَقْ ഫലഖ്
م മരണ്ട്‌ ചുണ്ടുകളും ചേര്‍ത്തുവെച്ചിട്ട്مَرَدٌ മറദുന്‍
ن നനാവിന്റെ അറ്റവും മേല്‍‌വരി പല്ലിനു പിറകിലെ അണ്ണാക്കുംنَفْسٌ നഫ്സുന്‍
ه ഹതൊണ്ടയുടെ അറ്റംقَهْرٌ ഖഹ്റുന്‍
و വരണ്ടു ചുണ്ടുകളും വിടര്‍ത്തിക്കൊണ്ട്وَهَبَ വഹബ
ي യനാവിന്റെ മധ്യവും അതിനു നേരെയുള്ള മേലണ്ണാക്കും ഏകദേശം തൊടുവിച്ച്يَدٌ യദുന്‍
ഉച്ചാരണം അനുസരിച്ചുള്ള അക്ഷരങ്ങളുടെ ഗ്രൂപ്പ്
ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഥാനം അനുസരിച്ച് മൊത്തം അറബി അക്ഷരങ്ങളെ ഒമ്പത് വിഭാഗമായി തിരിക്കാവുന്നതാണ്. അവ താഴെ ചേര്‍ക്കുന്നു.
1. ഹല്‍ഖിയായ അക്ഷരം.
ഹല്‍ഖിയായ അക്ഷരങ്ങളില്‍ أ ,ه എന്നിവയെ തൊണ്ടയുടെ അങ്ങേ അറ്റത്തുനിന്നാണ് ഉച്ചരിക്കേണ്ടത്. ع ,ح എന്നിവയെ തൊണ്ടയുടെ നടുവില്‍നിന്നും ഉച്ചരിക്കണം. غ ,خ എന്നീ അക്ഷരങ്ങള്‍ തൊണ്ടയുടെ മുകളില്‍നിന്ന്, അതായത്, വായ തൊണ്ടയുമായി ചേരുന്ന സ്ഥലത്തു നിന്ന് ഉച്ചരിക്കണം.
2. ലഹ്‌‌വിയായ അക്ഷരം.
ഈ വിഭാഗത്തില്‍ പെട്ട അക്ഷരങ്ങളില്‍ ق ,ك എന്നിവ നാവിന്റെ മേലറ്റവും നേരെ മുകളിലുള്ള തൊണ്ടയും ചേര്‍ത്താണ് ഉച്ചരിക്കുന്നത്. എന്നാല്‍ കാഫ് ഖാഫിനെക്കാള്‍ അല്‌‌പം താഴെ വെച്ച് വേണം ഉച്ചരിക്കാന്‍.
3. ശജരിയായ അക്ഷരം.
ഇവയില്‍ ج ,ش ,ي എന്നിവ നാവിന്റെ മധ്യവും അതിന് നേരെ മുകളിലുള്ള തൊണ്ടയും ചേര്‍ത്താണ് ഉച്ചരിക്കേണ്ടത്. ض എന്ന അക്ഷരം നാവ് അണ്ണാക്കിലേക്ക് ചേര്‍ത്തുവെച്ച് ഉച്ചരിക്കണം.
4. നുത്വ്‌ഇയായ അക്ഷരം.
ഈ വിഭാഗത്തില്‍ പെട്ട അ‌ക്ഷരങ്ങള്‍ ط ,د ,ت എന്നിവയാകുന്നു. അവയുടെ ഉച്ചാരണത്തില്‍ നാവിന്റെ അഗ്രവും മേല്‍‌വരി പല്ലിന്റെ മുകള്‍ അറ്റവുമാണ് പങ്കെടുക്കുന്നത്.
5. ദുല്‍ഖിയായ അക്ഷരം.
لا ,ر എന്നിവയാണ് പ്രസ്തുത വിഭാഗത്തില്‍ പെട്ട അക്ഷരങ്ങള്‍. നാവിന്റെ അഗ്രഭാഗവും അതിനു നേരെ മുകളിലുള്ള തൊണ്ടയുടെ അറ്റവും ചേര്‍ന്നാണ് ഇവ ഉച്ചരിക്കുന്നത്. നൂന്‍ ലാമിനെക്കാള്‍ അല്‌പം താഴെ ആയാണ് ഉച്ചരിക്കേണ്ടത്. റ ഏകദേശം നൂനിനോട് അടുത്ത സ്ഥലത്തു വെച്ചും.
6. ലുഥ്‌വിയായ അക്ഷരം.
ث ,ذ ,ظ എന്നിവയാണവ. ഇവ ഓരോന്നും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ്. മൊത്തത്തില്‍ ഇവയുടെ ഉച്ചാരണത്തില്‍ വായു പ്രധാന ഘടകമാണ്. നാവിന്റെ അഗ്രം മേല്‍‌വരി പല്ലിന്റെ അഗ്രത്തില്‍ മെല്ലെ തൊടുവിച്ചാണ് ഈ അക്ഷരങ്ങള്‍ ഉച്ചരിക്കുന്നത്. എന്നാല്‍ നാവ് പല്ലില്‍ സ്പര്‍ശിക്കുന്നത് വ്യത്യസ്ത ശക്തിയിലാണ്. ث എന്ന അക്ഷരത്തെക്കാള്‍ അല്‌പം ശക്തിയിലാണ് ذ എന്ന അക്ഷരം ഉച്ചരിക്കുമ്പോള്‍ നാവ് പല്ലില്‍ തൊടുവിക്കേണ്ടത്. എന്നാല്‍ അതിനെക്കാള്‍ ശക്തിയിലാണ് ظ എന്ന അക്ഷരം ഉച്ചരിക്കുമ്പോള്‍ ചെയ്യേണ്ടത്.
7. മജ്‌ഹൂരിയായ അക്ഷരം.
ز ,س ,ص എന്നിവയാണവ. നാവിന്റെ ഏകദേശം മധ്യവും തൊട്ട് മുകളിലുള്ള അണ്ണാക്കുമാണ് ഇവയുടെ ഉച്ചാരണത്തില്‍ പങ്കെടുക്കുന്ന ഭാഗങ്ങള്‍. എന്നാല്‍ ഉച്ചാരണത്തില്‍ ഇവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. ز എന്ന അക്ഷരം വളരെ ഖനം കുറച്ചാണ് ഉച്ചരിക്കേണ്ടത്. ഇംഗ്ലീഷിലെ Z ന്റെ ഉച്ചാരണത്തോട് സാമ്യമാണത്.
8. ശഫവിയായ അക്ഷരം.
ب ,ف ,و എന്നീ അക്ഷരങ്ങളാണത്. ഇവയുടെ ഉച്ചാരണത്തില്‍ രണ്ടു ചുണ്ടുകളും വ്യത്യസ്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത്.
9. ഖൈഥുമിയായ അക്ഷരം.
م ,ن എന്നീ അക്ഷരങ്ങളാണത്. ഇവ രണ്ടിന്റെയും ഉച്ചാരണം പുറപ്പെടുന്നത് രണ്ട് സ്ഥലങ്ങളില്‍ നിന്നാണെങ്കിലും തരിമൂക്ക് രണ്ടിന്റെയും ഉച്ചാരണത്തില്‍ പങ്ക് വഹിക്കുന്നുണ്ട്.
പാഠം തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം ശ്രദ്ധിക്കുക. മലയാളത്തില്‍ അകാരം ഇകാരം ഉകാരം എന്നൊക്കെ പറയുന്നതുപോലെ അറബിയിലുമുണ്ട് ഈ രീതി. അവ ഈ പാഠഭാഗങ്ങളില്‍ ആവര്‍ത്തിച്ചു വരുന്നതിനാല്‍ ശ്രദ്ധയില്‍ വെക്കുന്നത് നന്നായിരിക്കും.
ــَ ഫത്‌ഹ്, ــِ കസ്റ്, ــُ ളമ്മ്, ــْ സുകൂന്‍ എന്നിവയാണവ.
സുകൂന്‍, തന്‍‌വീന്‍ എന്നിങ്ങനെ ആവര്‍ത്തിച്ചു വരുന്നതിനാല്‍ അവയെ പ്രത്യേകം ഓര്‍ത്തിരിക്കണം. ــْ എന്നത് സുകൂനും ــً , ــٍ , ــٌ എന്നിവ തന്‍‌വീനുമാകുന്നു.
അക്ഷരങ്ങളുടെ വര്‍ഗം
അക്ഷരവര്‍ഗങ്ങള്‍ എട്ടെണ്ണമാകുന്നു. അവ താഴെ:
1. ഖല്‍ഖലത്തിന്റെ അക്ഷരങ്ങള്‍.
ب, ج, د, ط, ق എന്നിവയാണ് ഖല്‍ഖലത്തിന്റെ അക്ഷരങ്ങള്‍. ഉച്ചരിക്കുമ്പോള്‍ സുകൂനോടു കൂടി നിര്‍ത്തപ്പെടുകയും കവിഞ്ഞ മുഴക്കത്തോടു കൂടി നിര്‍ത്തപ്പെടുകയും ചെയ്യുന്നവയാണ് ഇവ. ഉദാഹരണം: وَتَبْ ഇവിടെയുള്ള ബ് എന്ന അക്ഷരം സുകൂനോടു കൂടിയുള്ളതും നിര്‍ത്തുമ്പോള്‍ മുഴക്കത്തോടുകൂടി നിര്‍ത്തുന്നതുമാകുന്നു. ഇതുതന്നെയാണ് ഈ ഗ്രൂപ്പിലെ മറ്റെല്ലാ അക്ഷരങ്ങളുടെയും നിയമം.
2. ഗുന്നതിന്റെ അക്ഷരങ്ങള്‍.
അവ ശദ്ദുള്ള م , ن എന്നിവയാകുന്നു. ഈ അക്ഷരങ്ങളുടെ ഉച്ചാരണത്തില്‍ തരിമൂക്കും പങ്ക് ചേരുന്നു. മറ്റു അക്ഷരങ്ങള്‍ക്കില്ലാത്ത വിധം പല ഘട്ടങ്ങളിലും ഇവ മണിക്കുകയും വേണം.
3. ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍.
താഴെ പറയുന്ന അക്ഷരങ്ങളെയാണ് ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ث, ج, د, ذ, ز, س, ش, ص, ض, ط, ظ, ف, ق, ك, ت
4. ഹംസിന്റെ അക്ഷരങ്ങള്‍.
ഉച്ചരിക്കുമ്പോള്‍ ലഘുവയതും ശബ്ദം പതിഞ്ഞതുമായ ചില അക്ഷരങ്ങളുണ്ട്. അവ: ت, ث, ح, خ, س, ص, ف, ك, ه എന്നിവയാകുന്നു. അവയെ ഹല്‍ഖിയായ അക്ഷരം ഉച്ചരിക്കുന്നതുപോലെ ഉച്ചരിക്കാവതല്ല.
5. ഇസ്ത്വാലത്തിന്റെ അക്ഷരങ്ങള്‍.
ഇസ്ത്വാലത്തിന്റെ അക്ഷരം ض മാത്രമാണ്. അത് ഉച്ചരിക്കുമ്പോള്‍ ശബ്ദവും ശക്തിയും ആവശ്യമാണ്. അതിനാലാണ് ഈ അക്ഷരത്തിന് ഇസ്ത്വാലത്ത് എന്ന് നാമകരണം ചെയ്തത്.
6. ഇസ്തിഅ്‌ലയുടെ അക്ഷരം
അവ: خ, ص, ض, ط, ظ, غ, ف, ق എന്നിവയാകുന്നു. ഇവയെ ഓര്‍മിക്കുവാന്‍ قظ خص ضغط എന്ന പദം ഓര്‍ക്കുന്നത് നല്ലതാകുന്നു. ഇവയുടെ ഉച്ചാരണത്തില്‍ ശക്തിയും ശബ്ദവും ആവശ്യമാണ്.
7. തഫശിയായ അക്ഷരം.
ش എന്ന അക്ഷരമാണിത്. ഉച്ചരിക്കുമ്പോള്‍ ചിതറുന്ന രീതിയിലുള്ള ശബ്ദമുള്ളതിനാലാണ് ഇതിന് തഫശി എന്ന് പേര്‍ വന്നത്.
8. സ്വഫീറിന്റെ അക്ഷരങ്ങള്‍.
ز, س, ص എന്നിവയാകുന്നു സ്വഫീറിന്റെ അക്ഷരങ്ങള്‍. സ്വരത്തില്‍ ചൂളം വിളിയോട് സാമ്യമുള്ളതിനാലാണ് ഇവ സ്വഫീര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ദീര്‍ഘിപ്പിക്കല്‍ مدّ
അറബി അക്ഷരങ്ങളെ ദീര്‍ഘിപ്പിച്ച് ഉച്ചരിക്കുന്നതിനാണ് മദ്ദ് എന്നു പറയുന്നത്. ഒരക്ഷരത്തോടൊപ്പം അലിഫ്, വാവ്, യാഅ്‌ എന്നിവ ചേര്‍ക്കുകയാണ് മദ്ദിന്റെ രൂപം. ഉദാഹരണമായി ന എന്ന അക്ഷരത്തോടൊപ്പം അലിഫ് ചേര്‍ന്നാല്‍ നാ എന്നുച്ചരിക്കണം. അത് അറബിയില്‍ എഴുതുന്നത് ഈ രൂപത്തിലാകുന്നു. ن + ا = نا . ഇങ്ങനെയുള്ള എല്ലാ അക്ഷരങ്ങളെയും രണ്ട് അക്ഷരം ഉച്ചരിക്കുന്ന സമയം ദീര്‍ഘിപ്പിക്കണം. ഇതുപോലെ തന്നെയാണ് വ, യ എന്നീ ദീര്‍ഘചിഹ്നങ്ങള്‍ വന്നാലും ചെയ്യേണ്ടത്. അലിഫ്, വാ, യാ أ, و, ى എന്നിവ അറബി അക്ഷരങ്ങളെ ദീര്‍ഘിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങളാകുന്നു. ഇവ ഫത്‌ഹിനു ശേഷം അലിഫും ളമ്മിനു ശേഷം വാവും കസ്റിനു ശേഷം യാഉമാണ് യഥാക്രമം ഉപയോഗിക്കേണ്ടത്. ഇവയെ സാധാരണ ദീര്‍ഘങ്ങള്‍ എന്നു പറയുന്നു. ഈ അക്ഷരങ്ങളെ മറന്നു പോകാതിരിക്കാന്‍نُوحِيهَا എന്ന പദം ഓര്‍ത്താല്‍ മതി. ഉദാഹരണം: ه + ا = ها നാ ح+ ي = حي നീ ن + و = نو . ഈ വാക്കില്‍ സാധാരണ മദ്ദിന്റെ ഓരോ ചിഹ്നവും വന്നിട്ടുണ്ട്. അവയെ രണ്ട് ദൈര്‍ഘ്യമെങ്കിലും നല്‍കി നീട്ടേണ്ടതാകുന്നു.
മദ്ദ് പ്രധാനമായും രണ്ട് തരമാണ്. മദ്ദ് അസ്വ്‌ലി, മദ്ദ് ഫര്‍‌ഇ എന്നിവയാണവ.
1. മദ്ദ് അസ്വ്‌ലി (സാധാരണ ദൈര്‍ഘ്യം) مدّ أصلي
മദ്ദ് അസ്വ്‌ലിയെ മദ്ദ് അത്ത്വബീ‌ഈ എന്നും പറയുന്നു. അതായത്, സാധാരണ ദീര്‍ഘമാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മദ്ദ് അസ്വ്‌ലിയനുസരിച്ച് അക്ഷരങ്ങള്‍ക്ക് രണ്ട് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കണം.
വാക്കുകള്‍ക്കിടയില്‍ ഹ,വ എന്നിവ ചേര്‍ന്നുവരികയാണ് മറ്റൊരു രൂപം. അക്ഷരങ്ങള്‍ക്കിടയില്‍ و, ي എന്നീ ചെറിയ അക്ഷരങ്ങളല്ലാതെ അവിടെ മദ്ദിന്റെ പ്രത്യക്ഷത്തിലുള്ള ചിഹ്നങ്ങളൊന്നും കാണാന്‍ സാധിക്കുകയില്ല. ഉദാ: لَهُ و - مَا فِيهِ ي . ഇവയെ അതായത്, വ യ എന്നിവയെ രണ്ട് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കി നീട്ടി പാരായണം ചെയ്യണം.
2. മദ്ദ് ഫര്‍‌ഈ (സാധാരണത്തെക്കാള്‍ കൂടിയത്) مدّ فرعي
സാധാരണത്തെക്കാള്‍ ദൈര്‍ഘ്യം കൂടിയതാണിത്. രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇത് ഉണ്ടാകുന്നത്.
1) മദ്ദക്ഷരത്തിനു ശേഷം همزة വരിക. ഉദാ: ملائكة, سيئ, يبوء
2) മദ്ദക്ഷരത്തിന് ശേഷം സുകൂന്‍ വരിക. ഉദാ: الحاقّة
ഏതവസ്‌ഥയിലും ആറ് അക്ഷരങ്ങളുടെ ദൈര്‍ഘ്യം അവയ്‌ക്ക് നല്‍കി പാരായണം ചെയ്യണം.
മദ്ദ് ഫര്‍‌ഈയെ 6 വിഭാഗമാക്കി തിരിക്കാം. അവയില്‍ ഓരോന്നിനെയും ലളിതമായി പരിചയ‌പ്പെടുത്തട്ടെ.
1. മദ്ദ് മുത്വസില്‍
ചില മദ്ദക്ഷരത്തിന് ശേഷം ഹംസ വരിക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ അക്ഷരങ്ങള്‍ക്ക് ആറ് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കണം. ഉദാ: صاخة, الم, ءالءن പോലുള്ളവ. ഇതുപോലെയാകുന്നു ചില സൂറകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളുടെ ഉച്ചാരണവും. عين, لام, ميم, كاف, سين, نون, قاف, صاد എന്നിവ ഉദാഹരണം. ഇവയെ ആറ് അക്ഷരങ്ങളുടെ ദൈര്‍ഘ്യമെങ്കിലും നല്‍കി പാരായണം ചെയ്യണം.
2. മദ്ദ് മുന്‍ഫസ്വില്‍
ഒരു വാക്കിന്റെ അവസാനത്തില്‍ മദ്ദിന്റെ അക്ഷരം വരികയും തൊട്ടടുത്ത വാക്കിന്റെ ആദ്യത്തില്‍ ഹംസ വരികയും ചെയ്താല്‍ അഞ്ച് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കണം. ഉദാ: بِمَا أُنْزِلَ, قَالُوا آمَنّا, يَا أَيُّهَا
3. മദ്ദുല്‍ ബദല്‍
മദ്ദിന്റെ ചിഹ്നങ്ങളായ വ, യ എന്നിവക്ക് മുമ്പായി ഹംസ همزة ചേര്‍ന്നു വരികയും പ്രസ്തുത മദ്ദക്ഷരത്തിന് ശേഷം همزة യോ സുകൂനോ വരാതിരിക്കുകയും ചെയ്യുകയാണതിന്റെ അടയാളം. അത്തരം അക്ഷരങ്ങളെ നാല് അക്ഷരസമയം ദീര്‍ഘിപ്പിച്ചു ഉച്ചരിക്കണം. ഉദാ: أوتو, ءامن, ءامَنُوا
4. മദ്ദ് ലീന്‍ المدّ اللين
ഒരു അക്ഷര‌ത്തില്‍ യ - വ (و - ي ) ഇവയില്‍ ഏതെങ്കിലും ഒന്ന് സുകൂനായി വരികയും അതിനു തൊട്ട് മുമ്പുള്ള അക്ഷരത്തിന് ഫത്‌ഹ് ആവുകയും ശേഷമുള്ളത്‌ വിരാമത്തിനായി സുകൂനാവുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷണം. ഉദാ: قُرَيْشْ , بَيْتْ, الصَّيْفْ .
രണ്ട് മുതല്‍ അക്ഷരദൈര്‍ഘ്യമാണ് അവയിലെ മദ്ദക്ഷരങ്ങള്‍ക്ക് നല്‍കേണ്ടത്. ആ അക്ഷരങ്ങള്‍ സുകൂനോടു കൂടിയുള്ളവയായിരിക്കും. മേല്‍‌പറഞ്ഞ ഉദാഹരണത്തിലെ യ എന്നക്ഷരമാണ് മദ്ദിന്റെത്. അവയ്ക്ക് രണ്ട്‌ മുതല്‍ നാല് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കേണ്ടത്. മറ്റൊരു ഉദാഹരണമാണ് خَوْ فْ , مَوْتْ, صَوْتْ എന്നിവ. ഇവയിലെ വാവിനും രണ്ട് മുതല്‍ നാല് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കണം. അതുപോലെ عَلِيم , جَنَّتَان എന്നീ ഉദാഹരണങ്ങളും ശ്രദ്ധിക്കുക.
5. മദ്ദ് അല്‍‌ആരിദ് مدّ العارض
വിരാമത്തിനുവേണ്ടി പുതുതായി സുകൂനാവുകയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഉദാ: يُؤْمِنُون , عَلِيم, جَنَّتَان ഇവയിലെ മദ്ദക്ഷരങ്ങളായ واو, ياء, ألف എന്നിവയെ ആറ് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കി പാരായണം ചെയ്യണം.
6. മദ്ദ് അല്‍‌ലാസിം مدّ اللازم
മദ്ദ് അക്ഷരത്തിനു ശേഷം അസ്വ്‌ലിയായ സുകൂനോടു കൂടി ഒരു അതേ അക്ഷരം വരികയാണ് അതിന്റെ അടയാളം. അതായത്, മദ്ദക്ഷരത്തിനു ശേഷം അതേ അക്ഷരം സുകൂനോടു കൂടി വരിക. ഉദാ:آلًآن . ഇതിലെ അലിഫിനെ മൂന്ന് മുതല്‍ ആറ് വരെ അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കി നീട്ടല്‍ നിര്‍ബന്ധമാണ്.
അതുപോലെ മദ്ദിനുള്ള ഹംസക്ക് ശേഷം ശദ്ദത്തോടു കൂടിയ അക്ഷരം വരികയാണ് മറ്റൊരു രീതി. ഉദാ:الصَّآ خَّة, الحَْاقَّة. ഇവയെ ആറ് അക്ഷരങ്ങളുടെ ദൈര്‍ഘ്യം നല്‍കി ഉച്ചരിക്കണം. ആയതുകള്‍ അവസാനിക്കുന്നതിനു മുമ്പുള്ള മദ്ദിനെയും ഈ വിധത്തില്‍ വേണം ഉച്ചരിക്കുവാന്‍. يُقِنُون , مُفْلِحُون , خَاسِرِين, تُكَذِّبَان എന്നിവ ഉദാഹരണം.
അലിഫുകളുടെ നീട്ടല്‍
പദത്തിന്റെ അവസാനം എഴുതിയിട്ടുണ്ടെങ്കിലും ഏഴ് സ്‌ഥലങ്ങളില്‍ അലിഫ് നീട്ടാതെ പാരായണം ചെയ്യണം. ഉദാ: فإن كانتا اثنتين ഇത് പാരായണം ചെയ്യുമ്പോള്‍ ഫ‌ഇ‌ന്‍‌കാനതഥ്നതൈനി എന്ന് അലിഫിനെ ദീര്‍ഘമാക്കാതെ പാരായണം ചെയ്യണം. മറ്റു സ്‌ഥലങ്ങള്‍ ഇവയാകുന്നു:
ലാകിന്ന ഹുവല്ലാഹു ( لَكِنّا هُوَ اللهُ ( سورة الكهف
വതളുന്നൂന ബില്ലാഹിള്ളുനൂനഹുനാലിക وَتَّظُنُّونُ بِاللهِ الظُّنُونا هُنَالِكَ(الأحزاب
വ‌അത്വ‌അ്‌നര്‍റസൂല വഖാലൂ ( وَأَطَعْنَا الرَّسُولَا وَقَالُوا (الأحزاب
ഫ‌അ‌ദല്ലൂനസ്സബീല ( فَأَضَلُّونُا السَّبِيلَا (الأحزاب
കാനത് ഖവാരീറ ഖവാരീറ മിന്‍ഫിള്ളത് ( كَانَتْ قَوَارِيرَا , قَوَارِيرَ مِن فضَّةٍ ( الدهر
ഇന്നാ അ‌അ്‌തദ്നാലില്‍ കാഫിരീന (انّا أعتدنا للكافرين سلاسلا و أغلالا وسعيرا(الدهر
സലാസില വ‌അഗ്‌ലാലന്‍ വസ‌ഈറാ
അതുപോലെ മദ്ദിനുള്ള വാവിനെ ദീര്‍ഘിപ്പിക്കാതെ പാരായണം ചെയ്യേണ്ട സ്‌ഥലങ്ങളുമുണ്ട്.
ഉദാഹരണം:
ലസ്വാലുല്‍ ജഹീം (لصالو االجحيم (المطففين
വംതാസുല്‍ യൗമ (ومتازوا اليوم (يس
വലാ തസുബ്ബുല്ലദീന (ولا تسبّوا الّذين(انعام
ഇരട്ടിപ്പിക്കല്‍
ഖുര്‍‌ആന്‍ പാരായണനിയമങ്ങളുടെ സാങ്കേതികഭാഷയില്‍ മണിച്ചു ഇരട്ടിപ്പിക്കലിന്‌ ഗുന്നത്ത് غنّة എന്നു പറയുന്നു. അറബി അക്ഷരങ്ങളുടെ മുകളില്‍ ശദ്ദത്തിന്റെ ചിഹ്നം (ــّ ) ഉണ്ടാകുകയാണതിന്റെ അടയാളം. അക്ഷരത്തെ കട്ടി കൂട്ടി ഉച്ചരിക്കുന്നതിനുള്ളതാണത്. ശദ്ദത്തിന്റെ ചിഹ്നമുള്ള എല്ലാ അക്ഷരങ്ങളെയും രണ്ട് അക്ഷരം ഉച്ചരിക്കുന്ന സമയം മുഴക്കത്തോടെ മണിക്കണം. തരിമൂക്കാണ് ഇതില്‍ സഹാ‌യിക്കുന്നത്. نَ + نَ = نَّ (ന + ന = ന്ന) എന്നതാണ് അതിന്റെ രൂപം.
ഇരട്ടിപ്പിക്കല്‍ മൂന്നു വിധം
1. ഒരേ വര്‍ഗത്തിലും വിശേഷണത്തിലും പെട്ട അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതാണ് ഒരു രീതി. ഉദാ: في قلوبهم مرض/ قل لهم - إذهب بكتابي തുടങ്ങിയവ. ഇവ എവിടെ വന്നാലും ഇരട്ടിപ്പിക്കണം.
2. ഒരേ ഉത്‌‌ഭവസ്‌‌ഥാനമുള്ള‌താണെങ്കിലും അക്ഷരം വ്യത്യസ്തമായി വരുന്ന ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ഉദാ: أجيبت دّعوتكما / قدتبيّن . ഇവിടെ ആദ്യത്തെ ഉദാഹരണത്തിലെ ദ രണ്ടാമത്തെ ഉദാഹരണത്തിലെ ത എന്നീ അക്ഷരങ്ങളെ ഇരട്ടിപ്പിക്കണം.
3. ഉത്‌ഭവസ്‌ഥാനവും ഉച്ചാരണവും വ്യത്യാസമായി വരുന്ന ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അതാണ് മൂന്നാമത്തേത്. ഉദാ: بل رّفعه الله / ألم نخلقكّم തുടങ്ങിയവ.
ഒന്നും രണ്ടും വിഭാഗങ്ങളില്‍ ഒമ്പത് വിധത്തിലുള്ള അക്ഷരങ്ങളെയാണ് ഇരട്ടിപ്പിക്കേണ്ടത്. അവ:
إِرْكَب مَّعَنَا (هود)وقَالَ الطَائِفَة (آل عمران)
أُجِيبت دَّعْوَتَكُمَا( يونس)يَلْهَث ذَّلِك (الأعراف)
إِذظَّلَمْتُمْ (الزخرف)بَل رَّفَعَهُ اللهُ (النساء)
أَلَمْ نَخْلُقكُّمْ (المرسلات)قَد تَبَيَّنَ (البقرة)
مَا فَرَّطتُ (الزمر)
ഇവിടെയൊക്കെ ഇരട്ടിപ്പിച്ചു ഓതേണ്ട അക്ഷരങ്ങള്‍ക്കു മുകളില്‍ ശദ്ദത്തിന്റെ ചിഹ്നം ഇട്ടിട്ടുണ്ട്.
ശംസിയ്യും ഖമരിയ്യുമായ ലാം
നാമങ്ങളുടെ ആദ്യത്തിലുള്ള അലിഫ്-ലാമിനു ശേഷം വരുന്ന ലാമുകളെ പരിഗണിച്ച് ശംസിയ്യായ ലാം, ഖമരിയ്യായ ലാം എന്നിങ്ങനെ തരംതിരിക്കാം. അവയെ ലളിതമായി പരിചയപ്പെടാം.
1. ഒരു വാക്കിന്റെ ആദ്യത്തില്‍ ചേര്‍ന്നുവരുന്ന അലിഫ്-ലാം എന്ന പ്രത്യയം വെളിവാക്കാതെ പറയുന്നതാണ് ശംസിയ്യായ ലാം. ഉദാ: النّور . ഈ വാക്കില്‍ ലാം ഉച്ചരിക്കപ്പെടുന്നില്ല. അന്നൂര്‍ എന്നാണ് അതിന്റെ ഉച്ചാരണം. അതേയവസരം അവ സുകൂന്‍ ഇല്ലതെയാണ് എഴുതുക. ഉദാ: الشّمس അശ്ശംസ്. അവയെ ലാം ഉച്ചരിക്കാതെ തന്നെ ഓതുകയും വേണം.
ശംസിയ്യായ അക്ഷരങ്ങള്‍ ഇവയാകുന്നു:
ط , ث , ص , ر , ت , ض , ذ , د , ظ , ز , ش , ل
2. ലാമിനെ വെളിവാക്കി ഉച്ചരിക്കുക. ഈ രീതിയെ ഖമരിയ്യായ ലാം എന്നു പറയുന്നു. ഉദാ: العلم . ഈ ഉദാഹരണത്തില്‍ ലാമിനെ വെളിവാക്കി അല്‍ ഇല്‍മ്‌ എന്നാണ് ഉച്ചരിക്കുക. ഖമരിയ്യായ അക്ഷരങ്ങള്‍ ഇവയാകുന്നു:
ء , ب , غ , ح , ج , ك , و , خ , ف , ع , ق , ي , م , ه
ഇങ്ങനെ ശംസിയ്യും ഖമരിയ്യുമായ ലാമുകള്‍ 14 വീതമാകുന്നു. ഖുര്‍‌ആന്‍ പാരായണവേളയില്‍ തന്നെ അവ വ്യക്തമായി കാണാവുന്നതാണ്. അഥവാ ഖമരിയ്യായ ലാം സുകൂനോടു കൂടിയായിരിക്കും ഖുര്‍‌ആനില്‍ എഴുതിയിട്ടുണ്ടാവുക. ഉദാ: ألأمر അല്‍‌അംറ് പോലെ. അതിനെ ലാമിന്റെ ഉച്ചാരണത്തോടു കൂടി പാരായണം ചെയ്യുകയും വേണം.
ശ്രദ്ധിക്കാനുള്ളത്: ഖമരിയ്യായ ലാമിനെ പാരായണവേളയില്‍ വെളിവാക്കി ഉച്ചരിക്കണം. ശംസിയ്യായ ലാമിനെ വെളിവാക്കാതെ പാരായണം ചെയ്യണം.
കനം കൂട്ടലും കുറക്കലും التفخيم , الترقيق
അക്ഷരങ്ങളെ വായ് നിറച്ച് മൃദുത്വമില്ലാതെ കനം കൂട്ടിപ്പറയുന്നതിനാണ് തഫ്ഖീം تفخيم എന്നു പറയുന്നു. തഫ്ഖീം ആയി ഉച്ചരിക്കുന്ന അക്ഷരങ്ങള്‍ ر , ط , ص , ض , غ , ق ,ظ എന്നിവയാകുന്നു. ഇവയെ ഇസ്തി‌അ്‌ലാഅ്‌ എന്നു പറയുന്നു. അതോടൊപ്പം الله എന്ന മഹദ്നാമത്തിലെ ലാം എന്ന അക്ഷരവും തഫ്ഖീം ആയി ഉച്ചരിക്കപ്പെടും.
الله എന്ന നാമത്തിനു മുമ്പ് ദമ്മ് (ــُ) അല്ലെങ്കില്‍ ഫത്‌ഹ് എന്നിവയില്‍ ഏതെങ്കിലും ഒന്നുള്ള വാക്ക് വന്നാല്‍ തഫ്ഖീം ആക്കി പാരായണം ചെയ്യണം.
ഉദാ: إَنِّى عَبْدُ الله
سَيُؤْتِينَا الله
الله خالق كلّ شيئ
കനം കുറച്ച് പറയുന്നതിന് തര്‍ഖീഖ് ترقيق എന്നു പറയുന്നു. ഉദാഹരണമായി الله എന്ന മഹദ്നാമത്തിനു മുമ്പുള്ള അക്ഷരത്തിന് കസ്റ് كسر ആകുമ്പോള്‍ الله കനം കുറച്ച് ഉച്ചരിക്കണം. ഉദാ: بسم الله
അറബി അക്ഷരങ്ങളില്‍ മേല്‍ സൂചിപ്പിച്ച 8 അക്ഷരങ്ങളൊഴിച്ചുള്ള എല്ലാ അക്ഷരങ്ങളെയും കനം കുറച്ചാണ് ഉച്ചരിക്കേണ്ടതാണ്.
കനം കൂട്ടിയുള്ള ഉച്ചാരണത്തിന് ഉദാഹരണം: قل هوَ الله / مامن إله غيرُ الله
കനം കുറച്ചുള്ളവക്ക് ഉദാ: بسم الله / يسبحُ للهِ
راء നെയും കട്ടി കുറച്ചും കൂട്ടിയും ഉച്ചരിക്കേണ്ട സന്ദര്‍ഭങ്ങളുണ്ട്. അവ താഴെ സൂചിപ്പിക്കുന്നു.
കട്ടി കുറച്ചു പറയേണ്ട സന്ദര്‍‍ഭങ്ങള്‍
1. റാക്ക് കസ്റ് ആകുമ്പോള്‍. ഉദാ: رجال
2. റാക്ക് സുകൂന്‍ ആവുകയും തൊട്ട് മുമ്പുള്ളതിന് കസ്റ് ആവുകയും ചെയ്യുക. ഉദാ: فِرْعَوْن
3. റാക്ക് സുകൂന്‍ ആവുകയും അതിനു മുമ്പ് യ എന്ന അക്ഷരം വരികയും ചെയ്യുക. ഉദാ: قَدِيرْ
4. റായും അതിനു മുമ്പുള്ളതും സുകൂനോടു കൂടിയുള്ളതാവുക. ഉദാ: السِّحْرْ
ഈ ഉദാഹരണങ്ങളില്‍ സൂചിപ്പിച്ചതുപോലുള്ള സന്ദര്‍ഭങ്ങളിലൊക്കെ റ കട്ടി കുറച്ച് മലയാളത്തിലെ ര എന്ന അക്ഷരത്തിന്റെ സ്വരത്തില്‍ ഉച്ചരിക്കണം. ബാക്കിയുള്ള അവസ്‌ഥകളില്‍ റ കട്ടികൂട്ടി ഉച്ചരിക്കപ്പെടും.
കട്ടി കൂട്ടിയുള്ള പാരായണം
1. റാക്ക് ളമ്മോ ഫത്‌ഹോ ഉണ്ടാവുക. ഉദാ: عُرُبًا أَتْرَابًا
2. റാക്ക് സുകൂനും തൊട്ടു മുമ്പുളളതിന് ളമ്മോ ഫത്‌ഹോ ആവുകയും ചെയ്യുക. ഉദാ: الْقُرْآنُ
3. റാക്ക് സുകൂനും അതിനു മുമ്പുള്ളതിന് കസ്റ് ആവുകയും ചെയ്യുക. ഉദാ: لمَِنِ ارْتَضَى , مِرْصَاد
4. റാക്ക് സുകൂന്‍ ആവുകയും തൊട്ടു മുമ്പുള്ളതിന് സുകൂന്‍ ആവുകയും ചെയ്യുക. الشُّكْرْ
5. റാക്ക് സുകൂനും തൊട്ടുമുമ്പുള്ളതിന് ഫത്‌ഹ് ആവുകയും ചെയ്യുക. نار
6. റാക്ക് സുകൂനും തൊട്ടുമുമ്പുള്ളതിന് ളമ്മ് ആവുകയും ചെയ്യുക. غفور
തഫ്ഖിമും തര്‍ഖീഖും ഒരുമിച്ചുവരുന്ന സന്ദര്‍ഭങ്ങളുണ്ട്. റാ വഖ്ഫിനുള്ള സുകൂനുള്ളതാവുകയും അതിനു മുമ്പ് എപ്പോഴും കട്ടി കൂട്ടി ഉച്ചരിക്കപ്പെടുന്ന (ഇസ്‌തിഅ്‌ലാ‌ഇന്റെ) സുകൂനുള്ള അക്ഷരമാവുകയും ചെയ്യുക. ഉദാ: الْقَطْرْ
സുകൂനുള്ള നൂനും തന്‍‌വീനും
സുകൂനുള്ള നൂന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് نْ നെയാണ്. عن , من , أن , إن എന്നിവ ഉദാഹരണം. തന്‍‌വീന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ــــً നെയാണ്. ഇവ ഖുര്‍‌ആനില്‍ ധാരാളം കാണാം. ഉദാഹരണം: إِمَامًا, كِتَابًا, كِتَابٌ, إِمَامٍ സുകൂനുള്ള നൂനും തന്‍‌വീനും ഒരേ രീതിയിലാണ് ഉച്ചരിക്കുക. അവയ്ക്ക് ശേഷം വരുന്ന അക്ഷരങ്ങളുടെ വ്യത്യാസമനുസരിച്ച് 5 നിയമങ്ങളുണ്ട്. അവ യഥാക്രമം - إِظْهَار, إِخْفَاء, إِقْلاَبْ, إِدْغَام بِغُنّة, إِدغَام بِلا غُنّة(ഇള്ഹാറ്, ഇഖ്ഫാഅ്‌, ഇഖ്‌ലാബ്, ഇദ്ഗാം ബിഗുന്ന, ഇദ്ഗാം ബിലാഗുന്ന) എന്നീവയാണവ. അവയെ ലഘുവായി പരിചയപ്പെടുക.
ഇള്ഹാര്‍ إظهار (വെളിവാക്കല്‍)
വെളിവാക്കുകയെന്നതാണ് ഇള്ഹാര്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹല്‍ഖിന്റെ അക്ഷരങ്ങളായ ء , ه , ع , ح , غ , خ എന്നിവ സുകൂനായ നൂനിനോ തന്‍‌വീനിനോ ശേഷം വന്നാല്‍ തന്‍‌വീനിനെയും നൂനിനേയും മണിക്കാതെയും കട്ടി കൂട്ടാതെയും വെളിവാക്കി പാരായണം ചെയ്യണം. ഉദാഹരണം:
സുകൂനുള്ള നൂന്‍തന്‍‌വീന്‍ ഉള്ള അക്ഷരങ്ങള്‍
مِنْ أَيِّ شِيْئٍ خَلَقَهُرَسُولٌ أَمِين
 مَنْ هَاجَرَ إِلَيْهِمْقَائِمٌ عَلَى
تُسْقى مِنْ عَيْنٍلِرَسُولٍ أَنْ
فَنُزُلٌ مِّنْ حَمِيمغَفُورٌ حَلِيم
مِنْ غِسْلِينقِرَدِةً خَاسِئِين
وَلمَِنْ خَافَغَزِيزٌ حِكِيم
സാകിനായ മീമി ميم നു ശേഷം ബാ (باء ) ഉം ميم ഉം ഒഴിച്ചുള്ള മറ്റ് ഏതക്ഷരം വന്നാലും ميم നെ വ്യക്തമാക്കി ഓതണം. ഉദാ: كُنْتُم خَيْر أُمّة . കുന്‍‌തും ഖൈറും ഉമ്മതില്‍ എന്നതിലെ മീമിനെ ശരിയായ രീതിയില്‍ ഉച്ചരിച്ചുവേണം പാരായണം ചെയ്യുവാന്‍.
ഉദാഹരണങ്ങള്‍:- كُنْتُم تَكْفُرُن / شَفاعَتهم شَيْئًا / أَيْدِهِم أَفَلا / وَعِصِيُّهُم يُخَيَّلُ
നേരത്തെ ഒരുതരം ഇരട്ടിപ്പിക്കലിനെ സംബന്ധിച്ച് പറയുകയുണ്ടായി. മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. സുകൂന്‍ ഉള്ള ميم ന് ശേഷം മറ്റൊരു ميم വന്നാല്‍ അതിനെ ഇരട്ടിയാക്കി ഉച്ചരിക്കണം. ഉദാ:- يُخْرِخَاكم مِّن أرْضِكُم . ഇവിടെ രണ്ട് മീമുകള്‍ അടുത്തു വന്നത് ശ്രദ്ധിച്ചല്ലോ. ഇവയെ ഒറ്റ മീമായി കട്ടി കൂട്ടി ഉച്ചരിക്കുകയാണ് വേണ്ടത്.
ഉദാ:- فَأَنقَذَكُم مِّنْهَا / جَزَائُهم مّعغْفِرَة / مِنْكُم مَّرْضى / عَنْهُم مَّا كَانُوا
ഇഖ്ഫാഅ്‌ إخفاء (അവ്യക്തമാക്കല്‍)
അവ്യക്തമാക്കുക, മറച്ചുവെക്കുക എന്നൊക്കെയാണ് ഇഖ്ഫാഅ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. സുകൂന്‍ ഉള്ള നൂനിനെയും തന്‍‌വീനിനെയും മണിച്ച് മറിച്ച് ഓതുകയാണ് വേണ്ടത്. പതിനഞ്ച് അക്ഷരങ്ങളാണ് ഇഖ്ഫാഇന്റെത്. അവ യഥാക്രമം: ص ,ض , ف , ق , ك , ت , ث , د , ذ , ج , ز , س , ش , ط , ظ
സാകിനായ നൂനിനും തന്‍‌വീനിനും ശേഷം أ , ح , خ , ع , غ , ه അല്ലാത്ത മുകളില്‍ സൂചിപ്പിച്ച ഏത് അക്ഷരങ്ങള്‍ വന്നാലും അവയെ അവ്യക്തമായി മണിച്ച് പാരായണം ചെയ്യണം. ഓരോ അക്ഷരത്തിനുമുള്ള ഉദാഹരണം താഴെ ചേര്‍ക്കുന്നു.
സുകൂന്‍ ഉള്ള നൂന്‍തന്‍‌വീന്‍ ഉള്ള അക്ഷരങ്ങള്‍
فَإِذا فَرغْتَ فَانصَبْعَلَيْهِمْ رِيحًا صَرْصَرًا
وَلآ أَدْنَى مِن ذَلِكَيَتِيمًا ذا مَقْرَبَةٍ
عَلَى الحِْنثِ الْعِظِيممِنَ المُعْصِرَاتِ مَاءً ثَجَّاجًا
قَوْمٌ مُنكَرُونَوَرِزْقٌ كَرِيمٌ
وَإِذْ أَنجَيْنكُم مِّنْفَاصْبِرْ صَبْرًا جَمِيلاً
أَنشَأَ جَنَّاتٍعَن نَفْسٍ شَيْئًا
وَإِذَا انقَلَبُواقَرْيَةً كَانَتْ
عَلَّمَ الْإِنسَنَ مَالَمْرُكَّعًا سُجَّدًا
قِنوَانٌ دَانِيَةٌمَّالَهُ مِن دَافِع
انطَلِقُوا إِلَىقَوْمٌ طَاغُونَ
أَنزِلْ عَلَيْنَاصَعِيدًا زَلَقًا
لَن تَنفَعُكُمأَجْرًا فَهُم
إن كُنتُمنُورًا تَمْشُونَ
وَطَلْحٍ مَّنضُودٍمَكَانًا ضَيِّقًا
تَنظُرُونسَحَابٌ ظُلُمَاتٌ
ഇഖ്‌ലാബ് الإقلاب (മറിച്ചോതല്‍)
ഒരക്ഷരത്തെ മറ്റൊരക്ഷരമാക്കി മാറ്റുന്നതിനാണ് ഇഖ്‌‌ലാബ് എന്നു പറയുന്നത്. സുകൂന്‍ ഉള്ള നൂനും തന്‍‌വീനും വന്ന ശേഷം ബാഅ്‌ باء വന്നാല്‍ അവ രണ്ടിനെയും മീം ميم ആക്കി മാറ്റി രാഗത്തോടെ ഉച്ചരിക്കണം. ബ എന്ന അക്ഷരത്തെയാണ് ഇഖ്‌ലാബ് ആക്കി പാരായണം ചെയ്യേണ്ടത്‌. ഉദാ:- من باقية ഇവിടെ മി എന്ന വാക്കിനു ശേഷം ചുണ്ടുകളടച്ച് മ മണിക്കണം. അപ്പോള്‍ ഉച്ചാരണം ഏകദേശം മിമ്പാഖിയ എന്നായി മാറും. കൂടുതല്‍ ഉദാഹരണം:
സുകൂന്‍ ഉള്ള നൂന്‍തന്‍‌വീന്‍ ഉള്ള അക്ഷരങ്ങള്‍
وَأَعْرَضَ عَن بَعْضٍفَبِأَيِّ حِدِيثٍ بَعْدَهُ يُؤْمِنُونَ
مِنْ بَعْدِرَجْعٌ بَعِيد
أنْبَتْنافَتْحًا مُّبِينَا
ചേര്‍ത്ത് പാരായണം ചെയ്യല്‍ الإدغام
സുകൂനുള്ള ഒരു അക്ഷരത്തെ ശേഷം വരുന്ന ഹര്‍കത്തുള്ള അക്ഷരത്തോട് കൂട്ടിച്ചേര്‍ത്ത് ഒര‍ക്ഷരമാക്കി ഇരട്ടിച്ച് ഉച്ചരിക്കുന്നതിന് إدغام ഇദ്‌ഗം എന്നു പറയുന്നു. ഉദാ:- يدرككم الموت . ഇവിടെ ആദ്യത്തെ കാഫിന് സുകൂനും രണ്ടാമത്തേതിന് ഹര്‍കത്തുമാണുള്ളത്.
ഇദ്ഗാം പ്രധാനമായും നാല് വിധമുണ്ട്.
1. മണിച്ചുകൊണ്ട് ചേര്‍ത്ത് ഓതല്‍ إدغام بغنة
2. മണിക്കാതെ ചേര്‍ത്ത് ഓതല്‍ إدغام بغير غنة
3. ഇദ്ഗാം മുതജാനിസ് إدغام متجانس
4. ഇദ്ഗാം മുതഖാറബ് إدغام متقارب
1. മണിച്ചുകൊണ്ട് ചേര്‍ത്ത് ഓതല്‍ إدغام بغنة
സുകൂനുള്ള നൂന്‍, തന്‍‌വീന്‍ എന്നിവക്ക് ശേഷമുള്ള പദത്തിന്റെ തുടക്കത്തില്‍ ي , ن , م , و എന്നീ അക്ഷരങ്ങളില്‍ ഏതെങ്കിലും വന്നാല്‍ അവ രണ്ടിനെയും രാഗത്തോടെ മണിച്ച് ചേര്‍ത്ത് ഓതണം. ഈ അക്ഷരങ്ങളെ ഓര്‍ത്തുവെക്കാന്‍ ينمو എന്ന പദം ഹൃദിസ്‌ഥമാക്കി വെക്കുക. പാരായണ രീതികള്‍ക്ക് ഉദാഹരണം:- صِرَاطً مُّسْتَقِيمًا , من ورائهم, يَوْمَئِذٍ يَّصْدُرُ , حِطَّةٌ نَّغْفِرْ لَكُم
സുകൂന്‍ ഉള്ള നൂനും മേല്‍ പറഞ്ഞ അക്ഷരങ്ങളും ഒരേ പദത്തില്‍ വന്നാല്‍ നൂനിനെ ശേഷമുള്ളതില്‍ ചേര്‍ത്തുച്ചരിക്കാതെ വെളിവാക്കി പാരായണം ചെയ്യണം. ഉദാ:- صنوان , بنيان
2. രാഗം കൂടാതെ ചേര്‍ക്കല്‍ الإدغام بلا غنّة
മണിക്കല്‍ കൂടാതെ ചേര്‍ത്തു ഓതേണ്ട അക്ഷരങ്ങള്‍ രണ്ടെണ്ണമാകുന്നു. അവ ر ,ل എന്നിവയാകുന്നു. ഈ അക്ഷരങ്ങള്‍ക്ക് മുമ്പ് സാകിനായ നൂനോ തന്‍‌വീനോ വന്നാല്‍ അവയെ മണിക്കാതെ ചേര്‍ത്ത് പാരായണം ചെയ്യണം. ഉദാഹരണം:
സുകൂന്‍ ഉള്ള നൂന്‍തന്‍‌വീന്‍ ഉള്ള അക്ഷരങ്ങള്‍s
سيَذّكّرُ من يَخْشَىإِلى نُصُبٍ يُوقِضُون
فَذَكِّرْ إن نَّفَعَتِ الذِّكْرىعَامِلَةٌ نَّاصِبَة
وُجُوهٌ يَوْمَئِذٍمِّن مَّغْرَمٍ مُّثْقَلُون
خَيْرٌ وَاَبْقَىمِن وَرَائِهِم مُّحِيطٌ
وَيْلٌ لِّلْمُطَفِّفِينأَن لَمْ يَرَهُ أَحَدٌ
إِنِّ اللهّ غَفُورٌ رَّحِيمٌأَن رَّءَاهُ اسْتَغْنٓى
3. ഇദ്ഗാം മുതജാനിസ്
ഇദ്ഗാം മുതജാനിസ് എന്നാല്‍ ഒരേ ഉച്ചാരണശൈലിയുള്ള രണ്ട് വ്യത്യസ്ത അക്ഷരങ്ങള്‍ വന്നാല്‍ അവയെ ഒന്നാക്കി പാരായണം ചെയ്യുകയെന്നാണ് ഉദ്ദേശിക്കുന്നത്. അവയുടെ തുടക്കത്തിലോ അവസാനത്തിലോ ط , ت , د, ذ, ب, م തുടങ്ങിയ അക്ഷരങ്ങളിലെ ഒരേ ഉച്ചാരണശൈലിയുള്ള രണ്ട് അക്ഷരം വരുന്നതാണ്. അങ്ങനെ വന്നാല്‍ അവയെ ഒന്നാക്കി ഉച്ചരിച്ച് പാരായണം ചെയ്യണം.
ഉദാഹരണം:
ط , ت =لَئِن بَسَطتَ                    ت , ط = وَقَالتْ طَائِفَةٌ
ت , د = أثقَلَت دَعَوَا الله                             د,ت = وَجَدتُّم
ت , ذ =يَلْهَث ذَلِك                        ب,م = ارْكَب مَعَنَا
4. ഇദ്ഗാം മുതഖാറബ്
ل , ر , ك , ق പോലെ ഉച്ചാരണത്തിലും ശൈലിയിലുമൊക്കെ ഒരുപോലെയുള്ള രണ്ട് അക്ഷരങ്ങള്‍ ഒരിടത്ത് വന്നാല്‍ അവയെ ഒന്നാക്കി പാരായണം ചെയ്യണം.
ഉദാഹരണം:‌- 
ل , ر = بَلْ رَفَعَه                    ق , ك = أَلَمْ نَخْلُقكُمْ
സാകിനായ മീമിന്റെ വിധി
സുകൂനുള്ള മീം മൂന്ന് വിധമുണ്ട്. ഇഖ്ഫാഅ്‌ ശഫവി, ഇദ്ഗാം സ്വഗീര്‍, ഇള്‌ഹാര്‍ അശ്ശഫവി എന്നിവയാണവ. അവയെ ലഘുവായി പരിചയപ്പെടുക.
1. ഇഖ്ഫാഅ്‌ ശഫവി.
മീം ميم ന് ശേഷം ബ با വന്നാല്‍ മീമിനെ ബാഇനോട് ചേര്‍ത്ത് മണിച്ചോതണം. എന്നാല്‍ രണ്ട് അക്ഷരങ്ങളും അതായത് ബ, മ എന്നിവ ചുണ്ടില്‍ നിന്ന് തന്നെ പുറപ്പെടുകയും വേണം.
ഉദാഹരണം:- وهم بالآخرة വഹും‌മ്പില്‍ ആഖിറത്തി എന്ന രീതിയിലാണ് അതിന്റെ പാരായണം.
ഇവിടെ മീമിനെ രണ്ടോ മൂന്നോ തവണ ഉച്ചരിക്കുന്ന സമയം മണിക്കണം. ഖുര്‍‌ആനില്‍ എവിടെയൊക്കെ ഈ അക്ഷരങ്ങള്‍ അടുത്തു വന്നിട്ടുണ്ടോ അവിടെയൊക്കെ അങ്ങനെതന്നെ ഓതണം. കൂടു‌തല്‍ ഉദാഹരണങ്ങള്‍:
فَيُسْحِتِكُم بِعَذَاب
تَرْمِيهِم بِحِجَارَةٍ
أنْتُم بِه
أَيَّدَكُم بِنًصْرِهِ
2. ഇദ്ഗാം സ്വഗീര്‍
മീം ميم ഒരിടത്ത് ആവര്‍ത്തിച്ചു വന്നാല്‍ ആ അക്ഷരങ്ങളെ ഒന്നാക്കി ചേര്‍ത്ത് മണിച്ചോതണം. സുകൂന്‍ ഉള്ള മീമിന് ശേഷം ഹര്‍കത്തുള്ള മീം ആണ് വന്നതെങ്കില്‍ രണ്ടിനെയും ഒന്നാക്കി മണിച്ച് ഓതല്‍ നിര്‍ബന്ധമാണ്. കാരണം രണ്ടും ഒരേ ഗണത്തില്‍ പെട്ട അക്ഷരങ്ങളാകുന്നു. അവയുടെ ഉച്ചാരണവും ഒരേ രീതിയിലുള്ളതാണ്. ഉദാഹരണം:- سِيمَاهُمْ في وُجُوهِهِم مِّنْ أَثَرِ السُجُودِ ഇവിടെ രണ്ട് മീമുകള്‍ അടുത്തുവന്നത് ശ്രദ്ധിക്കുക.
3. ഇള്‌ഹാര്‍ അശ്ശഫവി
സാകിനായ മീമിനു ശേഷം മറ്റുള്ള അക്ഷരങ്ങള്‍ വന്നാല്‍ വെളിവാക്കി പാരായണം ചെയ്യുന്നതിനെയാണ് ഇള്ഹാര്‍ അസ്സഫവി എന്നു പറയുന്നത്. ഉദാഹരണം:
كُنْتُمْ خَيْرَ أُمَّةٍوَيَجْعَل لَّكُمْ جَنَّاتٍ
إِن كُنتُمْ صادِقِينوَأَتْبَعَهُمْ ذُرِّيَّتُهُمْ
فَإِنَّهُمْ غَيْرُ مَلُومِينوَأَنتُمْ ظَالمُِون
أَمْ هُمْ قَوْمٌ طَاغُونَذَرَأَكُمْ فِي الْأَرْضِ
ഖല്‍ഖലത്തിന്റെ അക്ഷരങ്ങള്‍
സുകൂനോടു കൂടിയായാലും അല്ലെങ്കിലും ഉച്ചരിക്കുമ്പോള്‍ പൂര്‍ണമായും ഉച്ചരിക്കേണ്ട അഞ്ച് അക്ഷരങ്ങളാണ് ഖല്‍ഖലത്തിന്റെ അക്ഷരങ്ങള്‍. അവ قطب جدّ എന്നതിലെ അക്ഷരങ്ങളാകുന്നു.
അവ രണ്ട് വിഭാഗമാകുന്നു. ഒന്നാമത്തേതില്‍ ഖല്‍ഖലത്തിന്റെ അക്ഷരം വാക്കിന് ഇടയില്‍ വരികയാണ്. ഉദാഹരണം:- يجعلون ഇതിലെ ജ എന്ന അക്ഷരം തീര്‍ത്തും ജ് എന്നു തന്നെ വെളിവാക്കി പാരായണം ചെയ്യണം.
രണ്ടാമത്തേതില്‍ ഖല്‍ഖലത്തിന്റെ അക്ഷരം വാക്കിന്റെ അവസാനം വരികയാണ്. ഉദാഹരണം:- لقد , قريب . ഇതിലെ ദ് , ബ് എന്നിവയും നേര‌ത്തെ സൂചിപ്പിച്ചതുപോലെ വെളിവാക്കി പാരായണം ചെയ്യണം.
മൊത്തത്തില്‍ ഈ അക്ഷരങ്ങള്‍ പാരായണത്തിനിടയില്‍ എവിടെ വന്നാലും ഖ്, ത്വ്, ബ്, ജ്, ദ് എന്ന് മലയാളത്തില്‍ ഉച്ചരിക്കുന്ന രീതിയില്‍ പൂര്‍ണമായും ഉച്ചരിക്കണം. ഉദാഹരണം:
مَجِيدْ
مُحِيطْ
حَقْ
رَقِيبْ
يَجْعَلُونَ
ചേര്‍ത്ത് ഓതേണ്ട ഹംസ
ഒരു പദത്തിന്റെ തുടക്കത്തില്‍ വരുമ്പോള്‍ ഉച്ചരിക്കുന്നതും മുന്‍പിലെ പദവുമായി ചേര്‍ന്നു വായിക്കുമ്പോള്‍ ഉച്ചരിക്കാത്തതുമായ ഹംസക്ക് (ا ) ഹംസത്തുല്‍ വസ്വ്‌ല്‍ എന്നു പറയുന്നു. ഉദാഹരണം:- وَانْظُرْنَا, وَاسْمَعْ , انْشَقَّتْ , اسْتَغْفِرُوا വന്‍ളുര്‍‌നാ, വസ്‌മ‌അ്‌ എന്നിങ്ങനെയാണ് അവയുടെ പാരായണം.
ഈ ഹംസക്ക് ഉച്ചാരണം നല്‍കി പാരായണം ചെയ്യരുത്. അതേയവസരം ഹംസ കൊണ്ട് തുടങ്ങുന്ന അക്ഷരങ്ങളില്‍ മാ‌ത്രമാണ് അവയ്ക്ക് ഉച്ചാരണം നല്‍കേണ്ടത്. ഉദാഹരണം:- إِهْدِنَا / اَلحُْرّ / اَلْيَوْم / إِذْهَبْ അല്‍‌യൗം, ഇദ്‌ഹബ് എന്നിവ.
വിരാമ ചിഹ്‌നങ്ങള്‍
ഖുര്‍ആന്‍ പാരായണ വേളയില്‍ നിറുത്താന്‍ പറ്റുന്നതും പറ്റാത്തതുമായ സ്‌ഥലങ്ങളെ സൂചിപ്പിക്കാന്‍ ധാരാളം ചിഹ്‌നങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ പാലിച്ചു പാരായണം ചെയ്യല്‍ വളരെ പ്രധാനമാണ്. ഖുര്‍‌ആന്‍ പാരായണത്തിന്റെ മര്യാദകളില്‍ പെട്ടതാണത്.
ചിഹ്‌നംഉദ്ദേശ്യം
oആയത്ത് അവസാനിച്ചു
مവിരാമം നിര്‍ബന്ധം
لاനിര്‍ത്തരുത്
طവിരാമം നല്ലത്
زചേര്‍ത്ത് ഓതലാണുത്തമം
جരണ്ടും ആവാം
صചേര്‍ത്ത് ഓതലാണുത്തമം
قചേര്‍ത്ത് ഓതല്‍ ഉത്തമം
صليചേര്‍ത്ത് ഓതല്‍ ഉത്തമം
قليവിരാമം ഉത്തമം
.`. .`.രണ്ടില്‍ ഒരു സ്‌ഥലത്ത് നിറുത്താം
വിരാമ മര്യാദകള്‍
പാരായണം നിര്‍ത്തുന്നതിലും പിന്നീട് തുടങ്ങുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ താഴെ ചേര്‍ക്കുന്നു.
പൂര്‍ണ വിരാമം:
ഒരു ആയത്തിന്റെ അവസാനം നിര്‍ത്തുകയും അടുത്ത ആയത്ത് മുതല്‍ വീണ്ടും തുടങ്ങുകയും ചെയ്യുന്ന രീതിയാണ് പൂര്‍ണവിരാമം കൊണ്ടുദ്ദേശിക്കുന്നത്. അതായത്, ഒന്നാമത്തെ ആയത്ത് പൂര്‍ണമാക്കിയതിന് ശേഷം രണ്ടാമത്തേയും പിന്നീട് മൂന്നാമത്തേയും സൂക്തങ്ങള്‍ ഓതുകയാണതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത് ആയത്തുകളുടെ കാര്യം. ചിലപ്പോള്‍ ആയ‌ത്തുകള്‍ക്കിടയില്‍ മുറിച്ചോതേണ്ടി വന്നേക്കാം. അവിടെ അര്‍ത്ഥം മനസ്സിലാക്കി, മുറിക്കാന്‍ പറ്റുന്ന സ്‌ഥലമാണോ എന്ന് ശ്രദ്ധിക്കണം. അതനുസരിച്ച് എവിടെയാണോ പാരായണം നിര്‍ത്തിയത് ആ ഭാഗം കൊണ്ട് ഒരു ആശയം തീര്‍ന്നു. ആ ആയത്തിന്റെ അടുത്ത ഭാഗം മറ്റൊരു ആശയത്തെയാണ് കുറിക്കുന്നത്. എങ്കില്‍ ആ ഭാഗത്ത് അവസാനിപ്പിക്കുന്നതില്‍ തെറ്റില്ല. ഉദാഹരണം:- وَيُنْذِرُ الَّذِينَ قَالُوا അവിടെ അവസാനിപ്പിച്ച ശേഷം വീണ്ടും അടുത്ത ഭാഗം തുടങ്ങുക. ما لهم به من علم അവിടെ നിര്‍ത്തിയതിനു ശേഷം അടുത്ത ഭാഗം വീണ്ടും തുടങ്ങുക. ولالآباءهم അര്‍ത്ഥം പരിഗണിച്ചുകൊണ്ടുള്ള ഈ രീതി പൂര്‍ണ വിരാമമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. അതേയവസരം وينذر الّذين قالو എന്ന സ്‌ഥലത്ത് നിര്‍ത്തുകയും തുടര്‍ന്ന് اتّخذ الله ولدا എന്ന് ബാക്കി ഓതുകയും ചെയ്താല്‍ അത് തെറ്റാണ്.
കുറ്റകരമല്ലാത്ത വിരാമം:
ഒരേ ആയത്തിനെ അര്‍ത്ഥം പരിഗണിച്ചു മുറിച്ചു പാരായണം ചെയ്യുന്ന രീതിയാണ് കുറ്റകരമല്ലാത്ത വിരാമം കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണം:- لا ريب فيه അവിടെ അവസാനിപ്പിച്ചതിനു ശേഷം വീണ്ടും അടുത്ത ഭാഗം പാരായണം ചെയ്യുക. هدى للمتقين ഇങ്ങനെ ആശയവും അര്‍ത്ഥവും മുറിയാത്ത രീതിയിലുള്ള വിരാമം കുറ്റകരമല്ലാത്ത വിരാമമാകുന്നു.
അനുവദനീയ വിരാമം:
പാരായണത്തിനിടയില്‍ ഒരു ആയത്തിന്റെ ഒരു പ്രത്യേക സ്‌ഥലത്ത് നിര്‍ത്തുകയും വീണ്ടും തുടങ്ങുമ്പോള്‍ അ‌ര്‍‌ത്ഥം നോക്കി അല്‌പം പിറകില്‍നിന്ന് തുട‌ങ്ങുകയും ചെയ്യുന്ന രീതിയാണിത്. ഇത് അനുവദനീയ‌മാണ്. അതേ അവസരം നിര്‍ത്തിയ സ്‌ഥലത്തുനിന്ന് വീണ്ടും തുടങ്ങുന്നത് ശരിയല്ല. ഉദാഹരണം:- الحمد لله എന്ന് ഓതി അവിടെ അവസാനിപ്പിച്ചു. വീണ്ടും പാരായണം തുടങ്ങുന്നത് رب العالمين എന്ന് പാരായണം ചെയ്യുന്ന രീതി നല്ലതല്ല. കാരണം, അര്‍ത്ഥം മാത്രമല്ല മുറിയുന്നത് അറബിഗ്രാമര്‍ സംബന്ധമായ പ്രശ്‌നങ്ങളും അത്തരം വിരാമം കൊണ്ട് സംഭവിക്കും.
ചീത്തയായ വിരാമം:
അനുവദനീയമല്ലാത്ത വിരാമമാണിത്. ഉദാഹരണം:- ബിസ്മി മുറിച്ചു മുറി‌ച്ചു പാരായണം ചെയ്താലുണ്ടാകുന്ന അക്ഷന്തവ്യത എത്രമാത്രമുണ്ടോ അതാണ് ഈ പ്രശ്‌നത്തിലുള്ളത്. ശ്വാസം കിട്ടാത്ത സന്ദര്‍ഭങ്ങളില്‍ അങ്ങനെ അവസാനിപ്പിക്കേണ്ടി വന്നാല്‍ നിര്‍ത്തിയതിനു പിറകില്‍ നിന്ന് വീണ്ടും തുടങ്ങുകയാണ് വേണ്ടത്.
അത്തരം വിരാമം കൊണ്ട് ഖുര്‍‌ആന്റെ താല്‌പര്യത്തിന് വിരുദ്ധമായ അര്‍ത്ഥം വരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകും. ഉദാഹരണം:- ഒരാള്‍ ഇങ്ങനെ പാരായണം ചെയ്തു: لقد سمع الله قول الّذين قالوا അത്രയും പാരായണം ചെയ്തു അവസാനിപ്പിച്ചു. വീണ്ടും പുതുതായി തുടങ്ങിയത് إنّ الله فقير ونحن أغنياء എന്നാണെങ്കില്‍ അത് ഖു‌ര്‍‌ആന്റെ താല്‌പര്യത്തിന് വിരുദ്ധമാണ്.
താഴെ പറയുന്ന ഖുര്‍‌ആന്‍ ആയത്തുകള്‍ അത്തരത്തില്‍ നിര്‍ത്താന്‍ പറ്റാത്തവയില്‍ ചിലതാകുന്നു.
1. സൂറ ആലു ഇംറാനിലെ 181-ം ആയത്ത്.
2.സൂറ മാഇദയിലെ 17-ം ആയത്ത്.
3. സൂറ മാഇദയിലെ 73-ം ആയത്ത്.
4. സൂറ തൗബയിലെ 30-ം ആയത്ത്.
5. സൂറ സ്വാഫ്ഫാത്തിലെ 151-ം ആയത്ത്.
6. സൂറ അമ്പിയാഇലെ 29-ം ആയത്ത്.
7. സൂറ മര്‍യമിലെ 88-ം ആയത്ത്.
8. സൂറ യാസീനിലെ 22-ം ആയത്ത്.
9. സൂറ ഗാഫിറിലെ 28-ം ആയത്ത്.
10. സൂറ മാഊനിലെ 5-ം ആയത്ത്.
ആശയം മുറിയും വിധത്തിലുള്ള സ്‌ഥാനങ്ങളില്‍ നിര്‍ത്തരുത്. ആശയം അവസാനി‌ച്ചെന്ന് ബോധ്യമുള്ള സ്‌ഥലങ്ങളില്‍ നിര്‍ത്തുക. അത്തരം സ്‌ഥലങ്ങളില്‍ നിറുത്തിയാല്‍ തന്നെ വീണ്ടും തുടങ്ങുന്നത് അര്‍ത്ഥം പരിഗണിച്ചു അല്‌പം പിറകില്‍ നിന്നായിരിക്കണം.
നിര്‍ത്താന്‍ ഉദ്ദേശിക്കുന്ന സ്‌ഥലത്തെ അക്ഷരത്തെ സുകൂന്‍ ആക്കിക്കൊണ്ടു വേണം നിര്‍ത്തുവാന്‍. ഉദാഹരണം:- إهدنا الصّراط المستقيم ഇവിടെ മുസ്‌തഖീമ എന്നാണ് അവസാനം. പക്ഷേ, പാരായണം ചെയ്ത് അവസാനിപ്പിക്കുന്നത് മുസ്തഖീം എന്നായിരിക്കണം.
ത‌ന്‍‌വീന്‍ ഉള്ള അക്ഷരത്തില്‍ ‌അവസാനിക്കുമ്പോഴും അലിഫ് ആക്കി ഓതണം. ഉദാഹരണം:- توّابا എന്നതിനെ തവ്വാബാ എന്ന് അവസാനിപ്പിക്കണം.
താഅ്‌ തഅ്‌നീസിനു ة മുകളില്‍ അവസാനിപ്പിക്കേണ്ടി വന്നാല്‍ അതിനെ ഹ هاء ആയി ഉച്ചരിക്കണം. ഉദാ:- عالية ആലിയതിന്‍ എന്നതിനെ ആലിയ എന്ന് ഓതി നിര്‍‌ത്തണം.
ഖുര്‍‌ആന്‍ പാരായണത്തിനിടയില്‍ അഞ്ച് സ്‌ഥലങ്ങളിലായി ആയത്തുകള്‍ക്ക് മുകളില്‍ ചെറിയ അക്ഷരത്തില്‍ س എന്ന് എഴുതിയത് കാണാം. സൂറതുല്‍ കഹ്ഫ് , യാസീന്‍, അല്‍ഖിയാമ, അല്‍ മുത്വഫ്ഫീന്‍, അല്‍ഹാഖ എന്നീ അധ്യായങ്ങളിലാണ് അവ വന്നിട്ടുള്ളത്. അത്തരം ഘട്ടങ്ങളില്‍ രണ്ട് അക്ഷങ്ങള്‍ ഉച്ചരിക്കുന്ന സമയം അടക്കം പാലിക്കണം. ഉദാഹരണം:- من س راق . മന്‍ കഴിഞ്ഞാല്‍ അല്‌പം അടങ്ങീട്ടുവേണം റാഖ് എന്ന ഭാഗം തുടര്‍ന്ന് പാരായണം ചെയ്യുവാന്‍.
Copyright ariyuka.com