സത്യവിശ്വാസികള്‍
നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. പരസ്പരബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍--നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.`അല്ലാഹുവിനെ അനുസ്മരിക്കുന്നതു കേട്ടാല്‍ ഹൃദയം പ്രകമ്പിതമാകുന്നവരത്രെ യഥാര്‍ഥ സത്യവിശ്വാസികള്‍. അവന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവര്‍ക്ക് വിശ്വാസം വര്‍ധിക്കുന്നു. തങ്ങളെ പൂര്‍ണമായി തങ്ങളുടെ നാഥന്നു സമര്‍പ്പിക്കുകയും ചെയ്യുന്നു. നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍നിന്ന് (നമ്മുടെ മാര്‍ഗത്തില്‍) ചെലവഴിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ തന്നെയാകുന്നു യഥാര്‍ഥ സത്യവിശ്വാസികള്‍. അവര്‍ക്ക് റബ്ബിങ്കല്‍ ഉന്നത സ്ഥാനങ്ങളും പാപമോചനവും മഹത്തായ വിഭവങ്ങളുമുണ്ട്.
അതായത്, ദൈവത്തിന്റെ ഓരോ ആജ്ഞ വരികയും അത് മനസാ വാചാ കര്‍മണാ അംഗീകരിക്കുകയും ചെയ്യുമ്പോഴെല്ലാം മനഷ്യന്റെ ഈമാന്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. സ്വന്തം ഹിതത്തിനെതിരായി, സ്വന്തം അഭിപ്രായങ്ങള്‍ക്കും ആദര്‍ശസിദ്ധാന്തങ്ങള്‍ക്കുമെതിരായി, ശീലങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കുമെതിരായി, സ്വന്തം താല്‍പര്യങ്ങള്‍ക്കും സുഖസൌകര്യങ്ങള്‍ക്കുമെതിരായി, സ്നേഹങ്ങള്‍ക്കും മൈത്രീബന്ധങ്ങള്‍ക്കുമെതിരായി അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ റസൂലിന്റെ ചര്യയിലോ വല്ല നിര്‍ദേശവും കാണുമ്പോള്‍ അതിനെ മാറ്റിമറിക്കാതെ, സ്വയം അതിനൊത്ത് മാറുകയും അതിന്റെ പേരില്‍ എല്ലാ ക്ളേശങ്ങളും സഹിക്കുകയും ചെയ്യുന്നുവെങ്കില്‍, അതുമൂലം വിശ്വാസത്തിനു തിളക്കവും ഓജസ്സും വര്‍ധിച്ചുകൊണ്ടിരിക്കും; നേരെമറിച്ച്, അങ്ങനെ ചെയ്യുന്നതില്‍ വിഘ്നം വരുത്തുന്നപക്ഷം ഈമാന്‍ ക്ഷയിച്ച് ക്ഷയിച്ച് നിര്‍ജീവമായിക്കൊണ്ടിരിക്കുകയും ചെയ്യും. ചുരുക്കത്തില്‍, നിശ്ചലവും നിശ്ചേതനവുമായ ഒന്നല്ല ഈമാന്‍. ഒരിക്കല്‍ വിശ്വസിച്ചാല്‍ സദാ വിശ്വാസിയും, ഒരിക്കല്‍ അവിശ്വസിച്ചാല്‍ എന്നും അവിശ്വാസിയുംതന്നെ ആയിരിക്കുമാര്‍, ഈമാനിന്റെ സമ്മത-നിഷേധങ്ങള്‍ ഇളക്കമില്ലാത്തതല്ല. മറിച്ച്, വിശ്വാസവും അവിശ്വാസവും വൃദ്ധിക്ഷയങ്ങള്‍ക്ക് വിധേയമത്രെ. സമ്മതത്തിലും നിഷേധത്തിലും സദാ ഏറ്റക്കുറവുകളും ഉയര്‍ച്ച താഴ്ച്ചകളും സംഭവിച്ചുകൊണ്ടിരിക്കാം. പക്ഷേ, കര്‍മശാസ്ത്ര വിധികള്‍ ആസ്പദമാക്കി നാഗരിക വ്യവസ്ഥയില്‍ മനുഷ്യന്റെ അവകാശബാധ്യതകളും സ്ഥാനപദവികളും നിര്‍ണയിക്കുന്നേടത്ത് വിശ്വാസത്തിനും അവിശ്വാസത്തിനും ഓരോ തട്ട് മാത്രമേ പരീഗണനീയമായിരിക്കയുള്ളൂ. അതായത്, ഇസ്ലാമിക സമൂഹത്തില്‍ അതിലെ അംഗങ്ങള്‍ക്കിടയില്‍ വിശ്വാസപരമായി എന്തെന്തു സ്ഥാനവ്യത്യാസങ്ങളുണ്ടെങ്കിലും,
തെറ്റുകുറ്റങ്ങള്‍ ഏറ്റവും നല്ലവരായ സത്യവിശ്വാസികളില്‍നിന്നുപോലും സംഭവിച്ചെന്നുവരാം. അല്ല, എത്രയോ സംഭവിച്ചിട്ടുണ്ട്. മനുഷ്യനാണെങ്കില്‍, അവന്റെ കര്‍മപത്രിക തികച്ചും മാതൃകായോഗ്യമായ പ്രവൃത്തികള്‍ മാത്രമുള്‍ക്കൊള്ളുന്നതാവുകയും എല്ലാ വൈകല്യങ്ങളില്‍നിന്നും പാകപ്പിഴകളില്‍നിന്നും സുരക്ഷിതമാവുകയും ചെയ്യുക അസംഭവ്യമാണ്. എന്നാല്‍, അല്ലാഹുവിനുള്ള അടിമത്തത്തിന്റെ നിര്‍ബന്ധ ഉപാധികള്‍ പൂര്‍ത്തീകരിക്കുന്നവരുടെ വീഴ്ചകളുടെ നേരെ അല്ലാഹു കണ്ണടക്കുകയും അവരുടെ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതും അല്ലാഹുവിന്റെ വലിയൊരു കാരുണ്യമത്രെ. അല്ലാതെ, ഓരോ തെറ്റിന് ശിക്ഷയും ഓരോ സേവനത്തിന് പ്രതിഫലവും വെവ്വേറെ നല്‍കുകയെന്നാണ് നിശ്ചയിച്ചിരുന്നതെങ്കില്‍ ഏറ്റവും വലിയ മഹാന്മാര്‍പോലും ശിക്ഷയില്‍നിന്ന് രക്ഷപ്പെടുമായിരുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ