DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

ചെന്നിത്തല; കോണ്‍ഗ്രസ്സ് കുളത്തിലെ താമര കൃഷി

സി ദാവൂദ്

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആര്‍.എസ്സ്.എസ്സ് മുഖമാണെന്ന് അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് യൂത്ത കോണ്‍ഗ്രസ്സ് നേതാവായ ജയാ ഡാലിയാണ്. കാട്ടാക്കട മണ്ഡലത്തില്‍ തനിക്കു സീറ്റ് നിഷേധിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ ആര്‍.എസ്സ്.എസ്സ് മനസ്സാണ് പ്രവര്‍ത്തിച്ചതെന്നാണ് ജയാ ഡാലി ആരോപിച്ചത്. സമാനമായ ആരോപണം ചെന്നിത്തലയ്‌ക്കെതിരേ കേരളത്തില്‍ ഉയര്‍ത്തിയത് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയായിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മഅദനി പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ , 9/11 കഴിഞ്ഞാല്‍ ലോകത്ത് നടന്ന ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണമാണ് കളമശ്ശേരിയില്‍ നടന്നതെന്ന മട്ടില്‍ ചെന്നിത്തല കേരളമാകെ തീതുപ്പി പ്രസംഗിക്കവെയാണ് മഅദനി ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ടി.സിദ്ധീഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിക്ഷേധിച്ച് പ്രകടനം നടത്തിയ കോഴിക്കോട്ടെ യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ 'രമേശ് ചെന്നിത്തല ആര്‍.എസ്സ്.എസ്സിലേക്കു തിരിച്ച് പോവുക' എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്.
നിയമസാ തെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ ആര്‍.എസ്സ്.എസ്സ് ടച്ചിനെക്കുറിച്ച് കോണ്‍ഗ്രസ്സുകാര്‍തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഗൗരവത്തില്‍ പരിശോധിക്കേണ്ടിവരും. ഏതാണ്ട് ചത്ത് കിടന്ന യൂത്തു കോണ്‍ഗ്രസ്സിന് ജീവന്‍ വച്ചത് ടി. സിദ്ദിഖ് നേതൃത്വം അറ്റെടുത്തതോടെയാണെന്നതില്‍ കോണ്‍ഗ്രസ്സിന് പുറത്തുള്‌ലവര്‍ക്കുപലും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ പൊടുന്നനെ ഒരു ദിവസം സിദ്ധീഖിനെ പ്രസ്തുത സ്ഥാനത്ത്‌നിന്ന് വിശേഷിച്ച് കാരണമൊന്നും പറയാതെ നീക്കിയതാണ്‌നാം കണ്ടത്. പത്രക്കാര്‍ക്ക് മുമ്പില്‍ വന്ന് തേങ്ങിക്കരയുന്ന സിദ്ധിഖിനേയും അന്ന് നമ്മള്‍ കണ്ടു. യുവമുഖങ്ഹള്‍ക്ക പ്രാമുഖ്യം നല്‍കിയ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടം പിടിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായിരുന്നു സിദ്ധീഖ്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ഈ യുവ സംഘാടകന്‍ ക്ലീന്‍ ഔട്ട്. സിദ്ധീഖിന് സീറ്റ് നിഷേധിക്കപ്പെട്ടുവന്നതല്ല;അതിന് അണിയറയില്‍ പറയപ്പെടുന്ന കാരണമാണ് ഏറെ ഗൗരവതരം. തീവ്രവാദ സംഘടനെയെന്ന് ആരോപിക്കപ്പെട്ട സിമിയുമായി സിദ്ദീഖിന് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചെന്നിത്തല വിഭാഗം ഓവര്‍ ടൈം പണിയെടുത്തുവെന്നാണ് ഉപശാല വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. യൂത്ത കോണ്‍ഗ്രസ്സ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സിദ്ധീഖിനെ മാറ്റി ചെന്നിത്തലയ്ക്കും എന്‍എസ്സ്എസ്സിനും പ്രിയപ്പെട്ട ലിജുവിനെ പ്രസ്തുത സ്ഥാനത്ത് അവരോധിക്കുന്നതിനും ഇതേ സിമി നമ്പര്‍ തന്നെയായിരന്നു ഉപയോഗിക്കപ്പെട്ടത്.
എന്തുകൊണ്ടാണ് അഡ്വ.സിദ്ധീഖ് എന്ന കഴിവു തെളിയിച്ച സംഘാടകന്‍ ഇത്ര അപമാനിതനായി മാറിനില്‍ക്കേണ്ടി വന്നത്? വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിക്കു്ന്ന മുസ്ലീം ചെറുപ്പക്കാരെ തകര്‍ക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന തുറുപ്പ് ശീട്ടാണ് 'സിമി ബന്ധം' എന്നത്. ബാംഗ്ലൂരും, മുംബെയിലും ഹൈദരാബാദിലും ഐടി രംഗത്ത് കഴിവ് തെളിയിച്ച മുസ്ലീം ചെറുപ്പക്കാരെ ഒതുക്കാനാണ് ഈ 'ബന്ധം' വ്യാപകമായി ഉപയോഗിക്കുന്നത്. അങ്ങനെ സിമി ബന്ധം ആരോപിക്കപ്പെട്ട് ജീവിതത്തിന്റെ ബാര്‍ഡ്വെയറും സോഫ്റ്റവെയറും തകര്‍ക്കപ്പെട്ട ബുദ്ധിശാലികളും മിടുക്കരുമായ ഡസന്‍കണക്കിന് ചെറുപ്പക്കാര്‍ ആ നഗരങ്ങളില്‍ ജീവിക്കുന്നുണ്ട്.വിദ്യാര്‍ത്ഥി-യുവജന സംഘടനാ രംഗത്ത് കഴിവ് തെളിയിച്ചവരാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ മഹാ ഭൂരിപക്ഷവും. ആ നിലക്ക് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി നേതാവായി ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ഒരാളെ മുളയിലേ നുള്ളുക എന്ന വിശാല പദ്ധതിയാണ് സിദ്ധീഖിന് സീറ്റ് നിഷേധിക്കുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ആരോക്കെ എന്നത്് അത്ര രഹസ്യമല്ല. ചെന്നിത്തലയില്‍ നിന്ന് പെരുന്നയിലേക്ക് അത്ര ദൂരമില്ലല്ലോ.
കേരളത്തില്‍ നിയമ സഭയില്‍ അക്കൗണ്ട് തുറന്ന രാഷ്ട്രീയ മാന്യത നേടിയെടുക്കാനുള്ള ബി.ജെ.പി ആര്‍.എസ്സ്.എസ്സ് പദ്ധതിയെ സൂഷ്മമായി വിലയിരുത്തി പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സ് ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. എന്നല്ല പലപ്പോഴും അതിന് സഹായകമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 1991 ലെ പ്രമാദമായ കോലീബി സഖ്യം അതിന്റെ ഉദാഹരണമാണ്. കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ചേര്‍ന്നു ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സബകരിച്ചു വെന്നതിന്റെ ചരിത്രമാണത്. അന്നത്തെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവ ചരിത്രമായ രാഷ്ട്രീയ സ്‌നേഹ സാഗരത്തില്‍ പാഴായ പരീക്ഷണം എന്ന അദ്ധ്യായത്തില്‍ ഇതിന്റെ വിശദീകരണങ്ങള്‍ നമുക്ക് കാണാം. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എസ്സ്.എസ്സിന്റെ നിയമോപദേശകന്‍ അഡ്വ.രത്‌നസിങ്ങും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആര്‍.എസ്സ്.എസ്സ് സൈദ്ധാന്തിക സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതാവ് ഡോ.കെ മാധവന്‍കുട്ടിയും കോണ്‍ഗ്രസ്സ് , ലീഗ്, ബി.ജെ.പി കക്ഷികളുടെ പൊതു സ്ഥനാര്‍ത്ഥിയായി രംഗത്ത് വന്നത് അന്നായിരുന്നു. മാരാരുടെ ജീവ ചരിത്രത്തില്‍ നിന്ന് ആ കാലം ഇങ്ങനെ വായിക്കാം 'ലോക്‌സഭാ-നിയസഭാ തെരെഞ്ഞഎടുപ്പുകളില്‍ മുറടെറ്റാതെ മല്‍സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല.. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നത് അത്ഭുദത്തോടെയാണ് പലരും വീക്ഷിച്ചത്. 1991 ലെ തെരെഞ്#ടെുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായും ചേര്‍ന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്സ്സിസ്റ്റ ഹുങ്കിനിരയായി ഏറെ കഷ്ടനഷ്ടങ്ങള്‍ സബിക്കുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് അവരുമായി അടുക്കുന്നതിന് ഒരു സാദ്ധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണി. ഐക്യമുന്നണികക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെപിയുമായി ബന്ധപ്പെടുന്നടില്‍ തെറ്റില്ലെന്ന അവരും അവരുമായിബന്ധപ്പെടുട്ടുപോലും ജയിക്കണമെന്ന് ് ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂടി്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരങ്ഹള്‍ പോലും അന്ന ബി.ജെ.പിക്ക് വശമുണ്ടായിരുന്നില്ല.പൂച്ചക്കാരു മണികെട്ടും എന്ന ശങ്കയ്ക്ക് അന്ത്യം കുറിച്ച് ഇരുകൂട്ടരും തമ്മിലുള്‌ല രാഷ്ട്രീയ ധാരണയ്ക്ക് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ്സ മാത്രമല്ല മുസ്‌ലീം ലീഗും കേരളാ കോണ്‍ഗ്രസ്സും ബി.ജെ.പിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് കണ്ടത്. ലീഗും ബി.ജെ.പിയും തമ്മിലടുക്കുമോ എന്ന എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്, എന്നാല്‍ ലീഗ് നേതാക്കളും ബി.ജെ.പി നേതാക്കളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റ് കക്ഷികളേക്കാള്‍ സഹകരണാത്മക സമീപനം അവരിലുണ്ടായി. കോണ്‍ഗ്രസ്സില്‍ ആന്റണിയും മറ്രഉം ഘാരണ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാടായിരുന്നുവെങ്കില്‍ ബി.ജെ.പി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുല്‍സാബം കാണിച്ചു. തിരുവനന്തപുരവും , എറണാകുളവും , മലപ്പുറവും, തൃശൂരും, കോഴിക്കോടും കൂടിയാലോചനകള്‍ക്ക വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിങ്ങിനെ പൊതു സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമേ മഞ്ചേശ്വരത്ത് കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ.രാമന്‍പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി വോട്ട് നല്‍കണമെന്ന് ധാരണയിലെത്തിയിരുന്നു. കെ.ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെത്തന്നെ അവര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.(കെ.ജ് മാരാര്‍: രാഷ്ടീയത്തിലെ സ്‌റേഹ സാഗരം, പേജ് 155-156, പ്രസാധനം കുരുക്ഷേത്ര പ്രകാശന്‍)
ഈ അവിശുദ്ധ സഖ്യത്തിനെതിരെ ഏറ്റവും ശക്തമായി നിലപാടെടുത്ത് രംഗത്ത് വന്ന മുസ്ലീം സംഘടന ജമാഅത്തെ ഇസ്ലാമിയായിരുന്നു, മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമിടയിലെ രാഷ്ട്രീയ സംഘര്‍ഷം ഏറ്റവും രൂക്ഷമായ കാലവും അത് തന്നെയായിരുന്നു. സാക്ഷാല്‍ ശിഹാബ് തങ്ഹള്‍ തന്നെ ബേപ്പൂരില്‍ മാധവന്‍കുട്ടിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. പക്ഷേ 1991 ല്‍ രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന സബതാപ തരംഗത്തില്‍ കോണ്‍ഗ്രസ്സ മുന്നണി മികച്ച വിജയം നേടിയിട്ട് പോലും കോലീബി സഖ്യം നിലനിന്ന ഒരിടത്തും അത് വിജയിച്ചില്ല. 'പൊതു'സ്ഥാനാര്‍ത്ഥികളായ രത്‌ന സിങ്ങും മാധവന്‍കുട്ടിയും പരാജയപ്പെട്ടു. കെ.ജി മാരാര്‍, രാമന്‍പിള്ള, ,രാജഗോപാല്‍ ആര്‍ക്കും വിജയിക്കാനായില്ല. ആര്‍എസ്സഎസ്സ് ഗൂഢപദ്ധതിക്കേറ്റ ആ പരാജയത്തില്‍ കേരളത്തിലെ ഉയര്‍ന്ന സാസ്‌കാരിക ബോധത്തിന് വലിയ പങ്കുണ്ട്. ഇസ്ലാമിക പ്രസ്ഥാനവും ആ ശ്രമത്തില്‍ സജീവമായി നിലകൊണ്ടു. ഈ ചരിത്രവും ജാള്യത നിറഞ്ഞ തിരിച്ചടികളും ഉണ്ടായിട്ടും വീണ്ടും അത്തരം നിഗൂഢ ബന്ധങ്ഹളും നീക്കങ്ഹളും നടക്കുന്നതായിട്ടാണ് നമുക്ക കാണാന്‍ കഴിയുന്നത്. ഇത്തവണ ബി.ജെ.പി ഉന്നം വയ്ക്കുന്ന എ ക്ലാസ്സ് മണ്ഡലങ്ങളാണ് നേമം,കാട്ടാക്കട,കയ്പമംഗലം, തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നിവ. ഇതില്‍ ഒ.രാജഗോപാല്‍ മല്‍സരിക്കുന്ന നേമം ലീറ്റിന് ബി.ജെ.പി സവിശേഷ പ്രാധാന്യം നല്‍കുന്നു, കെ.ജി മാരാരുടെ ജീവചരിത്രത്തില്‍ പറഞ്ഞപോലെ എന്തു വിലകൊടുത്തും ജയിക്കേണ്ട മണ്ഡലം. ഒറ്റക്ക ജയിക്കാന്‍ കവിയുമെന്ന ഏറ്റവും ആത്മ വിശ്വാസമുള്‌ല ബി.ജെ.പിക്കാരന്‍പോലും വിചാരിക്കുന്നില്ല. അപ്പോഴാണ് 91 ന്റെ ആലര്‍ത്തനം കടന്നുവരുന്നത്. 91 ല്‍ കെ.കരുണാകരനും ആന്റമിയും തമ്മിലുള്ള ഉള്‍പാര്‍ട്ടി മല്‍സരം കൂടി തെരെഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ്സ് ജയിച്ചു വന്നാല്‍ കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷിയില്‍ തനിക്ക് ആന്റണിയെക്കാള്‍ മികച്ച മേല്‍ക്കൈ വേണമെന്ന കരുണാകരന്റെ നിര്‍ബന്ധമാണ് ബി.ജെ.പി ബന്ധത്തിന്റെ ഘടകം. ബി.ജെ.പിയുടെ വോട്ട് കരുണാകരന്‍ ആവശ്യ്പപെട്ടത് തന്റെ ഗ്രൂപ്പുകാര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളിലാണ്. 912 ലെ അതേ അവസ്ഥ തന്നെയാണ് ഇന്ന് കോണ്‍ഗ്രസ്സിലുള്ളത്. ഉമ്മന്‍ ചാണ്ടിയുംെ രമേശ് ചെന്നിത്തലയും തമ്മിലുള്ള മത്സരമാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയ ഉപശാലയിലുള്ള അറ്റവും ത്രസിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍. വിജയ സാദ്ധ്യതയുള്ള സീറ്റുകള്‍ തന്റെ ഗ്രൂപ്പിന് വീതിച്ച് കൊടുക്കുന്നതില്‍ രമേശ് ചെന്നിത്തല വിജയിച്ചിരിക്കുന്നു. ചാണ്ടിയേക്കാള്‍ ദല്‍ഹിയില്‍ തനിക്കുള്ള ബന്ധങ്ങള്‍ അതിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തു. ബി.ജെ.പി വോട്ട് വാങ്ങി തന്റെ ഗ്രൂപ്പുകാരെ വിജയിപ്പിക്കുകയും നിയമസഭാ കക്ഷി നേതാവായി വരികയും ചെയ്യുക എന്നതാണ് ചെന്നിത്തലയുടെ പദ്ധതി. ബി.ജെ.പിക്കും എന്‍.എസ്സ്,എസ്സിനും ചെന്നിത്തലയോളം സ്വീകാര്യനായ രാഷ്ട്രീയക്കാരന്‍ ഈ ഭൂമി കേരളത്തിലില്ല. താനും.
ഒ. രാജഗോപാല്‍ മല്‍സരിക്കുന്ന നേമം സീറ്റ് ദുര്‍ബല ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതയുടെ തലയില്‍ വീണത് അങ്ങനെയാണ്. സി.എം.പിയോടും ജെ.എസ്സ്,എസ്സിനോടും അതോറ്റെടുക്കാന്‍ ആവശ്യപ്പെട്ട് അവര്‍ വഴങ്ങാതായപ്പോള്‍ വീരന്‍ ദളിന്റെ തലയിലിടുകയായിരുന്നു. ചാരുപാറ രവി എന്ന പൂമാനെ വീരന്‍ അവിടെ നിര്‍ത്തി. ചെന്നിത്തല കോണ്‍ഗ്രസ്സുകാര്‍ക്കു മനപ്രയാസമില്ലാതെ താമരയില്‍ വോട്ട് കുത്താനുള്ള വഴി അങ്ങനെ തെളിഞ്ഞു. കെ.സെ്.യു നേതാവായ ഷാഫി പറമ്പില്‍ ആണ് പാലക്കാട് കോണ്‍ഗ്രസ്സ സ്ഥാനാര്‍ത്ഥി. ബി.ജെപിയുടെ ഉദയ ഭാസ്‌കര്‍ സാരിയും പണവുമെറിഞ്ഞ് തെരെഞ്ഞെടുപ്പിനെ നേരിടുന്നതവിടെയാണ്. യു.ജി.എഫ് സ്ഥാനാര്‍ത്ഥിയായി ഒരു മുസ്ലീം വരുന്നതോടെ അത് ഉദയ ഭാസ്‌കറിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കാന്‍ വല്ലാത്ത കുശാഗ്ര ബുദ്ധിയൊന്നും വേണ്ട. ഒരു വെടിക്ക പല പക്ഷികലെ വീഴ്ത്താനാണ് ഷാഫിക്ക് പാലക്കാട് സീറ്റ് നല്‍കിയത്. ബഹളം വയ്ക്കുന്ന കെ.എസ്.യുക്കാരെ ഒതുക്കി നിര്‍ത്താം, സിദ്ധീഖിന് സീറ്റ് നിഷേധിച്ചത് വഴിയണ്ടാകുന്ന 'മുസ്ലീം വിരുദ്ധത' ഒഴിവാക്കാം. സര്‍വ്വോപരി പൂജനീയനായ ഉദയഭാസ്‌കര്‍ജീക്ക് ചെന്നിത്തല കോണ്‍ഗ്രസ്സുകാരുടെ വോട്ട് കണ്ണടച്ചുറപ്പി്കകാം. കാസര്‍കോഡ്, മഞ്ചേശ്വര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി മുസ്ലീം ലീഗുകാരാണ് മല്‍സരിക്കുന്നത് എന്നതിനാല്‍ ചെന്നിത്തലയുടെ കോണ്‍ഗ്സ്സുകാര്‍ക്ക് ബി.ജെ.പിക്കു വോട്ടുകുത്താന്‍ ഒട്ടും പ്രയാസം കാണിക്കേണ്ടതില്ല. പോരാത്തതിന് തൊട്ടുകിടക്കുന്ന ഉദുമയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ്സിനെ സബായിക്കാന്‍ ബി.ജെ.പിയും സന്നദ്ധമായിട്ടുണ്ട്. അങ്ങനെ കേരളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തും താമരകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 91 ല്‍ മതേതര കേരളം കാണിച്ച സൂഷ്മത അതിനേക്കാള്‍ സൂഷ്മതയോടെ കാണിച്ചില്ലെങ്കില്‍ കേരളം അതിന്റെ വലിയൊരു മതേതര പാരമ്പര്യമായിരിക്കും നഷ്ടപ്പെടുത്തുന്നത്. 91-ലെ അവിശുദ്ധ ബന്ധത്തില്‍ മറ്റു 'കക്ഷികളേക്കാള്‍ സഹകരാണാത്മക' സമീപനം കാണിച്ച മുസ്ലീം ലീഗുകാര്‍ക്ക് ആര്‍എസ്എസ് നിയമസഭയില്‍ അക്കൗണ്ട് തുറക്കുന്നതില്‍ വലിയ പ്രയാസമൊന്നും കാണില്ല. ആര്‍.എസ്.എസുകാര്‍ ഉത്തരേന്ത്യന്‍ നഗരങ്ഹളിലാകമാനം ബോംബുകള്‍ പൊട്ടിച്ചു കിരാത നൃത്തമാടുമ്പോള്‍ അതെല്ലാം മൗദൂദിയുടെ പുസ്തകം വായിക്കുന്ന കുട്ടികള്‍ പൊട്ടിക്കുന്ന ബോംബുകളാണെന്ന് പറഞ്ഞ് കേരളത്തില്‍ കാമ്പയിന്‍ നടത്തിയവരാണ് അവര്‍. അതിനാല്‍ യു.ഡി.എപിലെ പ്രമുഖരായ രണ്ട് കക്ഷികളില്‍ നിന്ന് കണിശതയുള്ള ഫാഷിസ്റ്റ് വിരുദ്ധ സമീപനം നാം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല, ഫാഷിസ്റ്റ് കക്ഷികള്‍ക്കെതിരേയുള്ള ജനകീയ പ്രചരണം ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി.

2011 ഏപ്രിൽ 6, ബുധനാഴ്‌ച

ഇന്നത്തെ വിഷയം:-

                          രാഷ്ട്രിയ പാര്ട്ടികളും ധാര്മിക മൂല്യങ്ങളും

'ദൈവത്തിന്റെ രാഷ്ട്രീയം.'

ഹമീദ് ചേന്ദമംഗല്ലൂരിന്റെ പുതിയ പുസ്തകം പുറത്തുവന്നിരിക്കുന്നു. 'ദൈവത്തിന്റെ രാഷ്ട്രീയം.' പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സാംസ്‌കാരിക സഖ്യത്തിന്റെ പ്രകടനമായിരുന്നു പ്രകാശനവേദി. ഗ്രന്ഥകര്‍ത്താവിനു പുറമെ യുക്തി വാദി സംഘത്തിന്റെ സംസ്ഥാന നേതാവ് യു.കലാനാഥന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ എന്നിവരായിരുന്നു വേദിയിലെ പ്രമുഖര്‍. എം.കെ. മുനീറിന്റെ ജമാഅത്ത് വിമര്‍ശന പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതൊരു പുതിയ സാംസ്‌കാരിക ഐക്യമുന്നണിയാണ്. ഇതിലെ സഖ്യകക്ഷികള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നെഞ്ചുവിരിക്കുന്ന സാംസ്‌കാരിക സൗഹൃദം. ഇത്തരമൊരു സൗഹൃദത്തില്‍ എടുക്കലും കൊടുക്കലുമൊക്കെ നടക്കും. പക്ഷെ ഇതില്‍ മുസ്‌ലിംലീഗിന് കൊടുക്കാന്‍ ഏറെയൊന്നുമില്ല. മതത്തിന്റെ ധാര്‍മികതക്കും വിമോചന മൂല്യങ്ങളും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാത്ത ഒരു കേവല സാമുദായിക മതേതര പ്രസ്ഥാനം എന്നതാണ് ഈ കൂടായ്മയില്‍ പങ്കുചേരാനുള്ള ലീഗിന്റെ പ്രാഥമിക യോഗ്യത. മതത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യരാഷ്ട്രീയ ഉണര്‍വുകളെ തടഞ്ഞു നിര്‍ത്താനുള്ള ഉപകരണമായ് പ്രവര്‍ത്തിക്കാന്‍ ലീഗിനു കഴിയും എന്നതാണ് ഈ കൂട്ടായ്മയില്‍ ലീഗ് ഉള്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം. യുക്തിവാദവും മതവിമര്‍ശകരും മുസ്‌ലിം ലീഗും ഒരുമിച്ചിരിക്കുന്നു പ്രത്യക്ഷ ബിന്ദു മതസാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാട് ആപല്‍ക്കരമാണെന്നാശയമാണ്. മതവിമര്‍ശകരെയും യുക്തിവാദികളെയും സംബന്ധിച്ചെടുത്തോളം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനമായ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച് പൂര്‍ണമതവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്റെ വലിയൊരു കാതം പിന്നിടാന്‍ അവര്‍ക്ക് കഴിയും. മതത്തെ തന്നെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ് അവരുടെ അത്യന്തിക ലക്ഷ്യം. മതത്തിന്റെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ഏറ്റവും ചടുലവും ശ്രദ്ധേയവുമായ ഭാഗത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്. പ്രത്യേകിച്ച് യുക്തിവാദികള്‍ മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നംവെക്കാറുള്ളത് ഇസ്‌ലാമിനെയാണ്. ഇസ്‌ലാമില്‍ അവരെ ഏറ്റവും അസ്വസ്ഥപ്പെടുത്താറുള്ളത് അതിന്റെ സാമൂഹിക രാഷ്ട്രീയ ഭാവങ്ങളുടെ പ്രതിനിധാനത്തെയാണ്. മതവിശ്വാസികളെ തന്നെ കൂട്ടുപിടിച്ച് മതത്തെ തകര്‍ക്കാന്‍ കഴിയുക എന്നത് വലിയ സൗഭാഗ്യമായി അവര്‍ കണക്കാക്കുന്നുണ്ടാവണം.

അറബി ഭാഷയിലുള്ള ബാങ്ക് ഇവിടെ നടപ്പാക്കപ്പെടുന്ന സാംസ്‌കാരികമായ അറേബ്യന്‍ കോളനി വല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്ന, ഖുര്‍ആനിലെ ജിഹാദിപരാമര്‍ശങ്ങളുള്ള മുഴുവന്‍ ആയത്തുകളും എഡിറ്റ് ചെയ്‌തൊഴിവാക്കണം എന്നാലേ മുസ്‌ലിം സമൂഹത്തിന് ഭീകരവാദാരോപണത്തില്‍ നിന്നു മുക്തരാവാനാവൂ എന്നുവാദിക്കുന്ന, ഹമീദ് ചേന്ദമംഗല്ലൂരിനും ദൈവംതന്നെ മിഥ്യയാണെന്നും മതം മനുഷ്യന്റെ ശത്രുവാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ക്കും മതത്തെ അതിന്റെ ഏറ്റവും സജീവവും സമ്പൂര്‍ണ്ണവുമായ സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാമത്തെ ശത്രുവാകുക സ്വാഭാവികമാണ്. കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ തെരുവിലും എഴുത്തിലും പ്രൗഡവും ശക്തവുമായ ശൈലിയില്‍ ഏറ്റവുമധികം നേരിട്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ശരീഅത്ത് വിവാദകാലത്ത് ഹമീദ്‌ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെയുള്ള മതവിരുദ്ധ ബുദ്ധി ജീവികളെ അത് ഫലപ്രദമായി പ്രതിരോധിച്ചു. അന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഈ സാംസ്‌കാരിക സമരത്തില്‍ സഖ്യകക്ഷികളായിരുന്നു. കാല്‍ നൂറ്റാണ്ടിനപ്പുറം കാലവും കഥകളും മാറിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതവിരുദ്ധരും മുസ്‌ലിംലീഗും കൈകൊടുക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ സംഘടനക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. മുസ്‌ലിം ലീഗ് മുമ്പും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്. തിരിച്ചും. പക്ഷേ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അടിസ്ഥാനം മതവിരുദ്ധതയായിരുന്നില്ല. അത് മതവിരുദ്ധരെ കൂട്ടുപിടിച്ചുമായിരുന്നില്ല. അവര്‍ക്കിടയില്‍ പങ്കുവെക്കാന്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല. 1969, 70 കാലത്ത് എം.ഇ.എസി നെതിരെ ലീഗ് ശക്തമായ നിലപാടെടുക്കാനും അത് എം.ഇ.എസ് ലീഗ് സംഘര്‍ഷങ്ങളിലേക്ക് നയിക്കാനും കാരണമായത് മതവിരുദ്ധതയോട് ബാഖഫിതങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു. ഇസ്‌ലാം ഏന്റ് മേഡേണ്‍ എയ്ജ് സൊസൈറ്റിയെ എം.ഇ.എസ് പിന്തുണച്ചു എന്നതിന്റെ പേരിലായിരുന്നു എം.ഇ.എസി നെതിരെ തങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത്.

മോഡേണ്‍ എയ്ജ് സൊസൈറ്റിയും മുഖ്യശത്രുവായി കണ്ടിരുന്നത് ജമാഅത്തെ ഇസ്‌ലാമിയെയായിരുന്നു. സംഘടനയുടെ മുഖപത്രമായിരുന്ന 'നിരീക്ഷണം'മാസിക, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന കവര്‍‌സ്റ്റോറിയോടെ പ്രത്യേകപതിപ്പ് തന്നെ പുറത്തിറക്കിയിരുന്നു. അക്കാര്യത്തില്‍ അവരോട് യോജിച്ചുകളയാമെന്നല്ല മതഭക്തനായ ബാഖഫിതങ്ങള്‍ തീരുമാനിച്ചത്. മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ തകര്‍ച്ചക്ക് കാരണമായത് 70കളില്‍ അവരുടെ തന്നെ സമ്മേളനത്തിലെ ശരീഅത്ത് സംവാദത്തില്‍ ഒ. അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയ പ്രഭാഷണമായിരുന്നു. ഹമീദ് ചേന്ദമംഗല്ലൂരിന്റെ എഴുത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് ഇസ്‌ലാമിനെ നേര്‍ക്കുനേരെ തുറന്നെതിര്‍ക്കുന്ന ഒന്നാംഘട്ടം. പക്ഷെ പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിച്ചത് ഞാന്‍ ഇസ്‌ലാമിന്റെ അകത്തുതന്നെയാണെന്നുവരുത്തി അതിന്റെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്. 'ബഹുവാദത്തിന്റെ പുസ്തകം വായിക്കണം' എന്ന പേരില്‍ 2008 ല്‍ എഴുതിയ ലേഖനത്തില്‍ ഇസ്‌ലാമിലെ മതവിരുദ്ധസ്വതന്ത്ര ചിന്തയുടെ (സെന്‍ദക്ക)ചരിത്രത്തെ ഒരുത്തമ മാതൃകയായി പരിചയപ്പെടുത്തുകയാണ്. ലേഖനം മുന്നോട്ട് വെക്കുന്ന മറ്റൊരു വിശിഷ്ട പുസ്തകം അബ്ദുറഹ്മാന്‍ബദവിയുടെ ഇസ്‌ലാമിലെ നാസ്തിക വാദത്തിന്റെ ചരിത്രമാണ്. (ജനാധിപത്യം അനതമിക്കാതിരിക്കാന്‍ പേജ് 121,122)മേഡോണ്‍ എയ്ജ്കാര്‍ ചെയ്യാന്‍ ശ്രമിച്ചത് കുറേക്കൂടി സാന്ദ്രതയില്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനാണ് പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിക്കുന്നത്. മോഡേണ്‍ എയ്ജ് സൊസൈറ്റിയേക്കാള്‍ മതവിരുദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരുമായ് ഒന്നിച്ചു ചേരാന്‍ പുതിയ ലീഗ് സെക്രട്ടിക്ക് ഒരു പ്രയാസവുമില്ല. ഇപ്പോള്‍ ലീഗിനും മതവിരുദ്ധര്‍ക്കുമിടയില്‍ പങ്കുവെക്കാന്‍ പലതുമുണ്ട്. ആഗോളതലത്തില്‍ ശക്തിപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യപരവുമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തെ സാധ്യമാവുന്നത്ര തടഞ്ഞു നിര്‍ത്തുക എന്നതാണ് ഇവര്‍ക്കിടയിലെ പൊതു അജണ്ടകളിലൊന്ന്.

ഇസ്‌ലാമിക അടിത്തറയിലെ ജനാധിപത്യ മുന്നേറ്റത്തിനെതിരായ കൂട്ടായ്മയിലെ പ്രധാന കക്ഷിയാണിപ്പോള്‍ മുസ്‌ലിം ലീഗ്. അറബ് മുസ്‌ലിം നാടുകളില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച് ലീഗോ അതിന്റെ ഏതെങ്കിലും പോഷകസംഘടനയോ തെരുവിലിറങ്ങിയില്ല. പാര്‍ട്ടിപത്രം ഈ ജനകീയ സമരത്തിനെതിരെ ലേഖനംവരെ പ്രസിദ്ധീകരിച്ചുകളഞ്ഞു. (ചന്ദ്രിക ദിനപത്രം, 23.1.11) ലീഗിത്രയും മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വളരേണ്ട അടുത്തഘട്ടം അല്ലെങ്കില്‍ ലീഗിന്റെ ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ പ്രചാരണം യുക്തിബദ്രവും ഫലപ്രദവുമാവണമെങ്കില്‍ ലീഗ് ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ പുതിയ ഗുരു ഹമീദ് ചേന്ദമംഗല്ലൂര്‍ ആര്‍.എസ്.എസിന്റെ മുഖപത്രത്തില്‍ വിശദമാക്കുന്നുണ്ട്.''ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായി എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് കഴിയാത്തതാണ് അടിസ്ഥാന പ്രശ്‌നം. ഇസ്‌ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥയല്ലെന്ന് പറയാനുള്ള ധീരത ലീഗ് കാണിക്കണം. ഇതിനുപകരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പ്രായോഗികമല്ല എന്നാണ് ലീഗുകാര്‍ കരുതുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്.'' (കേസരി വാരിക. 2010 മെയ് 30)മുസ്‌ലിംലീഗിനും ഹമീദ് ചേന്ദമംഗല്ലൂരിനുമിടയിലെ സൗഹാര്‍ദ്ദവും സംവാദവും വികസിക്കുന്നതിങ്ങനെയാണ്. ഹമീദ് പറഞ്ഞ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അപര്യാപ്തത മുനീറും ഷാജിയും ചേര്‍ന്ന് ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായ് എതിര്‍ക്കാനുള്ള ശേഷി ലീഗ് ഹമീദില്‍നിന്ന് പതിയെ പതിയെ ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സൗഹൃദ കൂട്ടായ്മക്ക് മറ്റൊരാശയാടിത്തറ കൂടിയുണ്ട്. മതേതരത്തം എന്ന പേരില്‍ സവര്‍ണ, മൃദു ഹന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരാണിവരെല്ലാം. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ സംഘ്പരിവാറാണ്. കുപ്രസിദ്ധമായ ലൗജിഹാദ് പ്രചാരണക്കാലത്ത് സംഘ്പരിവാറിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ യുക്തിവാദി സംഘടന മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു. ഹിന്ദു ഐക്യവേദിയും യുക്തിവാദി സംഘടനയും ചില ക്രിസ്ത്യന്‍ സംഘടനകളും ഒരുമിച്ച് ലൗജിഹാദ് പ്രചാരണകാലത്ത് പത്രസമ്മേളനം നടത്തുകയുണ്ടായി. ചിന്‍വാദ്പാലം എന്ന പ്രവാചകനിന്ദ പുസ്തകത്തിനുവേണ്ടിയും ഇവര്‍ ഒരുമിച്ച് രംഗത്തുവന്നിരുന്നു. യുക്തിവാദികള്‍ക്കും സംഘ്പരിവാരത്തിനും വളരെ വേഗത്തില്‍ ഒരുമിക്കാന്‍ കഴിയും. സംഘ്പരിവാരത്തിന്റെ ആത്മസത്തയില്‍ യഥാര്‍ഥത്തില്‍ ആത്മീയതയോ അലൗകികതയോ നൈതികതയോ ഒന്നുമില്ല. തീര്‍ത്തും ഭൗതികമായ ഒരു സാംസ്‌കാരിക വംശീയ മേല്‍ക്കോയ്മാ വാദം മാത്രമാണത്. മതപരമായ ഉള്ളടക്ക ശൂന്യത കാരണം അതിനോട് താദാത്മ്യപ്പെടാന്‍ ലീഗിനും ഏറെ എളുപ്പമാണ്. ആശയപരമായ ഒരടിത്തറയുമില്ലാത്ത ലീഗിന് ഹമീദ് ചേന്ദമംഗല്ലൂരും എം.കെ മുനീറും, കെ.എം. ഷാജിയും ചേര്‍ന്ന് ആശയാടിത്തറ നിര്‍മ്മിച്ച് നല്‍കുകയാണ്. മൃദുഹിന്ദുത്വതിന്റെതായ ആശയാടിത്തറ.

സവര്‍ണ സംസ്‌ക്കാര പാദസേവയുടെ ഉദാഹരണമാണ് ഹമീദ് ചേന്ദമംഗല്ലരിന്റെ സംവരണ വിരുദ്ധവാദഗതി. വരേണ്യ സംസ്‌കാരം എന്നും സാമൂഹ്യനീതിയുടെ മുഖം മൂടി ധരിച്ചുതന്നെയാണ് സംവരണത്തെ അക്രമിക്കാറ്. ഐ.ഐ.ടി, ഐ.ഐ.എം., കേന്ദ്രസര്‍വ്വകലാശാലകള്‍ തുടങ്ങി കേന്ദ്രധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാനുള്ള കേന്ദ്രനിയമം സുപ്രീം കോടതി ശരിവെച്ചതിനെതിരെ സംവരണമല്ല അവസരങ്ങളാണ് വേണ്ടത് ഹമീദ് രംഗത്തുവരികയുണ്ടായി. (ജനാധിപത്യം അസ്തമിക്കാതിരിക്കാന്‍ പേജ് 89- 92) അവസര സമത്വത്തിന് സാമൂഹ്യനീതിയിലും മര്‍ദ്ധിത വിമോചനത്തിലും വിശ്വസിച്ച രാഷ്ട്ര ശില്‍പികള്‍ കണ്ട വഴിയായിരുന്നു സംവരണം. സംവരണം മോശമാണെന്ന് സ്ഥാപിക്കുന്നതിലൂടെ മേല്‍ക്കോയ്മ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. അധസ്ഥിത ജനവിഭാഗങ്ങളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കാന്‍ സാധിക്കും. ഐ.ഐ.ടി. ഐ.ഐ.എം മുതലായ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയാല്‍ അത് മെറിറ്റിനെയും അതുവഴി സ്ഥാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും എന്നാണ് ഹമീദ് പറയുന്നത്. ഇതിനു പകരം അവസരസമത്വം സൃഷിടിക്കാന്‍ സംവരണേതര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നഭിപ്രായപ്പെടുന്നു. സംവരണതിനെതിരായ ഏറ്റവും വലിയ പടക്കോപ്പാണ് മെരിറ്റ് വാദം. സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ കുറച്ചിട്ടില്ല എന്ന് എത്രയോ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.

മുസ്‌ലിം പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വരേണ്യമുഖ്യധാരക്കുവേണ്ടിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു പുതിയ സഖ്യകക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. സാമൂഹ്യനീതി പറഞ്ഞ് ജനിച്ച പാര്‍ട്ടിക്ക് വരേണ്യ സംസ്‌കാരത്തിന്റെ പുതിയ ഗുരുക്കന്മാര്‍ ജനിക്കുന്നു. ചില പതനങ്ങളുടെ ഒരു അപഹാസ്യത നോക്കണേ! ജമാഅത്ത് വിമര്‍ശനം ഈ കങ്കാണിപ്പണിയുടെ ഒരു മാധ്യമം മാത്രമാണ്. ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ജമാഅത്തിനെയല്ല വിമര്‍ശിക്കുന്നത് വരേണ്യതക്കും ഭരണകൂട താല്‍പര്യത്തിനുമെതിരെ ഉയരുന്ന ശബ്ദങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ മതവിരുദ്ധരുടെ സങ്കേതം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാനന്തര കാലത്ത് ഇടതുപക്ഷത്തിന് മതത്തിന്റെ കാര്യത്തില്‍ സാരമായ അശയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ചില മതമില്ലാത്ത ജീവനുകളുടെ പഴയപുളിപ്പ് ഇടക്ക് തികിട്ടിവരാറുണ്ടെങ്കിലും അത് അപവാദം മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഒരു ശരീഅത്ത് വിരുദ്ധ പ്രസ്ഥാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ശരീഅത്തധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്ന പ്രസ്ഥാനമാണ്. ഇസ്‌ലാമിന്റെ ആത്മീയ രാഷട്രീയവുമായ് സംവാദാത്മകമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. മതകാഴ്ച്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടേ പൊതുമണ്ഡലത്തിന് വികസിക്കാനും മുന്നോട്ട് പോവാനം ജനാധിപത്യപരമാവാനും കഴിയൂ എന്ന തിരിച്ചറിവ് അഗോളതലത്തിലും അതിന്റെ ഭാഗമായി കേരളത്തിലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നുണ്ട്.

പ്രമുഖ ഇടതുപക്ഷ ചിന്തകനും ഭാഷാഇന്‍സിറ്റിറ്റിയൂട്ട് ഡയറക്ടറുമായ ഡോ: പി.കെ. പോക്കര്‍ ഇന്‍സിറ്റിയൂട്ട് പ്രസിദ്ധീകരണമായ 'വിജ്ഞാന കൈരളി'' യുടെ മുഖ്യ പ്രസംഗത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ ജര്‍മ്മന്‍ മാര്‍ക്കിസ്റ്റ് മനീഷിയായ ഹേബര്‍മാസിന്റെ പൊതുമണ്ഡലത്തെക്കുറിച്ച നവീന കാഴ്ച്ചപാട് അവതരിപ്പിച്ചു കൊണ്ടെഴുതുന്നു: ''പങ്കാളിത്ത പൗരത്വം(shared citzenship)എന്ന ജനാധിപത്യം വ്യവസ്ഥ അനിവാര്യമാക്കുന്ന ആശയത്തെയാണ് ഹെബര്‍മാസ് മുന്നോട്ട് വെക്കുന്നത്. പഴയ കടുംപിടുത്തപരമായ മതനിരപേക്ഷനിലപാടില്‍ നോക്കിയാല്‍ ഒരു വിശ്വാസിയുടെ മനോനില(midset) അംഗീകരിക്കാന്‍ മതേതരവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും. എന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് മതത്തിനും മതവിശ്വാസത്തിനും ജനാധിപത്യ വ്യവസ്ഥയില്‍ തുല്യമായ സ്ഥാനം നല്‍കണമെന്നാണ് ഹെബര്‍മാസ് സിദ്ധാന്തിക്കുന്നത്. ഒന്ന് ശാസ്ത്രീയമായി സാധൂകരണം സാധ്യമല്ലെങ്കിലും മതത്തിനും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനും ധാര്‍മികമായ ചോദനകള്‍ സംഭാവ ചെയ്യാന്‍ കഴിയും. രണ്ട് . വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെ അവരുടെ കാഴ്ച്ചപാടില്‍ വ്യാഖ്യാനിച്ചു കൊണ്ട് സ്വയം വിമര്‍ശാത്മകമായി ഒരുമിച്ച് ജീവിക്കാനും എല്ലാം നല്ല നിലയില്‍ നടക്കാനും (all is to go well)ഇതാവശ്യമാണ്. പശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല. പൗരസ്ത്യ രാജ്യങ്ങളും തകരാതിരിക്കാന്‍ ഹെബര്‍മാസിന്റെ നിര്‍ദേശം പ്രസക്തമാണ്.'' മാര്‍ച്ച് 2011) കേരളത്തിലെ ഇസ്‌ലാം വിരുദ്ധരുടെ ഒളി സങ്കേതം ഇപ്പോള്‍ മുസ്‌ലിം ലീഗാണ്
ഒരു കാര്യം വ്യക്തമാണ്. ജമാഅത്തിന്‍റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി മറ്റു പല പാര്‍ട്ടിക്കാരുടെയും മനസ്സില്‍ ചില്ലറ അങ്കലാപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിഷ്കൃയരായ യുവജന സംഘടനകളുടെ ഇടയില്‍ ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ച സോളിഡാരിറ്റി പോലെ 'വെല്‍ഫെയര്‍ പാര്‍ട്ടിയും' വളരുകയാണെങ്കില്‍ അതിന്‍റെ അലയൊലികള്‍ പലരെയും അസ്വസ്ഥപ്പെടുത്തും.
ഇത് മുന്‍കൂട്ടി കണ്ട ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകത്തിന്‍റെ ഒന്നാം രംഗമാണ് നാം കണ്ടത്. പക്ഷേ, കഥയിലെ നായകന് വേണ്ടി കുറേ ഫാന്‍സ്‌ ക്ലബ്ബുകള്‍ രൂപം കൊള്ളുമെന്നും അവരെ വെച്ച് പുതിയ കഥകള്‍ രചിക്കാമെന്നുമുള്ള സംവിധായകരുടെയും നിര്‍മാതാക്കളുടെയും വ്യാമോഹം തുടക്കത്തിലേ തകര്‍ന്നത് നാടകത്തിലെ മറ്റു രംഗങ്ങളുടെ ത്രില്ല് വല്ലാതെ കുറച്ചു കളഞ്ഞേക്കാം.
 ===================================================

ഇന്ത്യയിലെ ഏക ഇസ്ലാമിക പ്രസ്ഥാനമായ ജമഅത്തെ ഇസ്ലാമി ജനപ്രാധിനിത്യത്തിലും ഇസ്ലാം അനുശാസിക്കും പ്രകാരം 'ശൂറ' (കൂടിയാലോചന)യിലും വിശ്വസിക്കുന്നു, ജമാഅത്തെ ഇസ്ലാമി തീരുമാനങ്ങള്‍ ഒരു വ്യക്തിയുടെതല്ല, താഴെക്കിടയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു പണ്ഡിത ശൂറയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ്; ആ ചര്‍ച്ചയില്‍ ഏതു ശൂറ മെമ്പര്‍ക്കും കാര്യങ്ങള്‍ തുറന്ന് പറയാം, വിമര്‍ശിക്കാം.. എന്നാല്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം ഒരു വിഷയത്തില്‍ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാല്‍ [فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ പിന്നെ അത് സംഘടനാ തീരുമാനംനിലപാട് ആയിക്കഴിഞ്ഞു; പിന്നെ മറിച്ചൊരു നിലപാടെടുക്കാന്‍ പിന്നെ ഏതൊരു പ്രവര്‍ത്തകനും പാടില്ല - അതാണ്‌ ഇസ്ലാമിന്‍റെ അദ്ധ്യാപനം. 

അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് സ്വന്തം തീരുമാനപ്രകാരം പുറത്ത് പോകാം(പ്രവാചകന്‍റെ കാലത്ത് പോലും, ഇസ്ലാമില്‍ നിന്നു പോലും പുറത്ത് പോയവരെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും, പിന്നെയാണോ ജമാഅത്തെ ഇസ്ലാമിയില്‍ നിന്നു?) .. പക്ഷെ സുഭദ്രമായ ഇസ്ലാമിക ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്നും കൂടെപോകാന്‍ അതിന്‍റെ വിമര്‍ശകരും, ശത്രുക്കളും, ചാനലുകളും ആഗ്രഹിക്കും പോലെ (മുജാഹിദ്-ലീഗ് പോലെ) ആളെകിട്ടിക്കൊള്ളണമെന്നില്ല -  സ്വന്തം വീട്ടില്‍ നിന്ന് പോലും; പോകുന്നത് അമീര്‍ ആയാല്‍ പോലും. അതാണ്‌ ഇസ്ലാമിക പ്രസ്ഥാനം.

2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

ജമാഅത്തെ ഇസ്ലാമിയെ ഒരു തലത്തിലും...

നിങ്ങള്‍ ആരെ വിശ്വസിച്ചാലും അത് ജമാഅത്തെ ഇസ്ലാമിയെ ഒരു തലത്തിലും ബാധിക്കുന്നില്ല. 
മുസ്ലിം ലീഗിന് സമുദായത്തില്‍ എന്തെങ്കിലും സേവനം ചെയ്യുന്ന മറ്റൊരു സംഘടനയെ ഉള്‍ക്കൊള്ളാനാവില്ല (അത് കൊണ്ടാണല്ലോ നിങ്ങള്‍ സുന്നികളെ പിളര്‍ത്തി കാന്തപുരത്തെ പുറത്ത് ചാടിച്ചത്, എംഇഎസ്സിനെതിരെ വിലക്ക് ഏര്‍പ്പെടുത്തുകയും ഡോ  ഗഫൂറിനെ വേട്ടയാടി ജോലി പോലും രാജ് വെപ്പിച്ച്ചതും? പിഡിപിയെ, എസ്ഡിപിഐയെ എല്ലാം). സിമി മുതല്‍ ഇന്ന് സോളിടാരിറ്റിവരെ നിങ്ങളുടെ ഉറക്കം കെടുത്തുന്നു, ആ സിമിയുടെ കാലം മുതല്‍ നിങ്ങള്‍ (ചന്ദ്രിക) ജമാഅത്തെ ഇസ്ലാമിയിലെ ആഭ്യന്തര കലഹം നനഞ്ഞ വെടിക്കെട്ട്‌ പോലെ പലപ്പോഴായി റിപ്പോര്‍ട്ട്‌ ചെയ്തു. പിന്നീട് സിദ്ദിക് ഹസ്സന്‍ അമീര്‍ ആയപ്പോള്‍ സിദ്ദിക് ഹസ്സന്‍ ചേരിയും മറ്റൊരു ചേരിയും ലീഗുകാരും പോഷകങ്ങളും മനപ്പായസമുണ്ണി; എന്തും ആഗ്രഹിക്കാം,  പക്ഷെ നടക്കുന്നതാവേണ്ടേ..

ജമാഅത്തെ ഇസ്ലാമി പക്ഷെ വളര്‍ന്നു കൊണ്ടേയിരിക്കുന്നു, ഒരു സംസ്കരണ/ആദര്‍ശപ്രസ്ഥാനത്തിനു ഒറ്റയടിക്ക് വളരാന്‍ കഴിയില്ല; എന്നാല്‍ ക്രമപ്രവൃദ്ധമായി ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചാ സൂചിക മുകളിലേക്ക് തന്നെയാണ്. 
 
പട്ടിക്കാട് റെയില്‍വെ ഗേറ്റിനു സമീപത്തെ മര്‍ഹൂം കെവി മൊയ്തു സാഹിബിന്റെ വീട്ടുമുറ്റത്ത്‌ സംസ്ഥാന സമ്മേളനം നടത്താന്‍ മാത്രം സുഷ്കമായിരുന്നു, അന്ഗുലീ പരിമിതരായിരുന്നു ഒരു കാലത്ത് ജമാഅത്ത്.  മുസ്ലിംലീഗിന് നിയമസഭയില്‍ പതിനാല് എംഎല്‍എമാരുള്ള പിന്നത്തെ കാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് സ്റ്റേറ്റ് സമ്മേളനത്തിന് പങ്കെടുക്കാന്‍ നൂറ്റിപത്ത് പേരെ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം ലീഗ് ഇന്നും ആ പതിനാല് സീറ്റില്‍ നില്‍ക്കുമ്പോള്‍, 'ഓള്‍ ഇന്ത്യ' മുസ്ലിം ലീഗ് ചുരുങ്ങി ഇന്ന് പാണക്കാടിന്റെ 'ഠ' വട്ടത്തിലേക്ക് മലബാറില്‍ ഒതുങ്ങി, പക്ഷെ ജമാഅത്തെ ഇസ്ലാമി പതിയെ പതിയെ വളരുക തന്നെയായിരുന്നു. ദഅവത്ത്‌  നഗറും, ഹിറയും പോലെ മറ്റൊരു സമ്മേളനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ജമാഅത്തെ ഇസ്ലാമി ഇന്ന് വളര്‍ന്നു കഴിഞ്ഞു; ജമാഅത്തെ ഇസ്ലാമിക്ക് ഇനിയൊരു സ്റ്റേറ്റ് സമ്മേളനം ഒന്നിച്ചു നടത്താന്‍ പോലും കഴിയാത്തത്ര പ്രസ്ഥാനം വളര്‍ന്നു. 
  
ഇന്ന് ലീഗിനെ പോലും ഒരര്‍ഥത്തില്‍ ഗതി നിര്‍ണ്ണയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്, അഥവാ, പണ്ട് (ജമാഅത്തെ ഇസ്ലാമി ഒന്നുമല്ലാത്ത ഒരു കാലത്ത്) ലീഗും പോഷകങ്ങളും കൂടി കള്ള് പാസ്സാക്കിയെടുത്ത  പോലെ, ലോട്ടറിയും സ്കൂള്‍ ലോട്ടറിയും നടപ്പാക്കിയ പോലെ കണ്ണും ചിമ്മി മുസ്ലിം ലീഗിന് ഇന്ന് അതിന്  (അബ്കാരി/ലോട്ടറി പാസ്സാക്കാന്‍ ) കഴിയില്ല, കാരണം ഇവിടെ കാവലിരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുണ്ട്, സോളിടാരിറ്റിയുണ്ട്. 

ഈഎംഎസ്സിന്റെ (ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന) ശരീഅത്ത്‌ വിവാദം ജമാഅത്തെ ഇസ്ലാമിക്ക്  കൂടുതല്‍ അവസരം നല്‍കി, അവസരോചിത ഇടപെടലുകള്‍ ജമാത്തിനെ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കി - നിരവധി പ്രൌഡമായ പുസ്തകങ്ങളും, വിവരവും രേഖകളും തല്‍സംബന്ധമായി കേരളത്തിനു ലഭിച്ചു. ശക്തമായ ഇടപെടലുകള്‍.. അവസാനം ഈഎംഎസ്സിനെക്കൊണ്ട്'എനിക്ക് ശരീഅത്തിനെപ്പറ്റി ഒന്നും അറിയില്ല' എന്ന് പറയുന്നിടത്തെക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. 
വിവാദത്തെ ജമാഅത്തെ ഇസ്ലാമി,  താത്വികമായും ബുദ്ധിപരമായും നേരിട്ടു കൊണ്ടിരുന്നപ്പോള്‍ ലീഗ് ചെയ്ത (തീവ്രവാദപരമായ) സേവനം ഒറ്റ വാക്കില്‍ ഇങ്ങനെ സംഗ്രഹിക്കാം: "ഒന്നും കെട്ടും രണ്ടും കെട്ടും ഈഎംഎസ്സിന്റെ മോളേം കെട്ടും".

ശരീഅത്ത്‌ വിവാദത്തിന്റെ മറ്റൊരു സന്തതിയാണ്, വരദാനമാണ് മാധ്യമം പത്രം. 
സമുദായം ക്രൂരമായി, അന്യായമായി , നീതിനിഷേധകമായി വെട്ടയാടപ്പെട്ടപ്പോള്‍ നിലവിലുണ്ടായിരുന്ന ഏക പത്രം സമുദായത്തിന്‍റെ സ്വന്തം പത്രമായ 'വാര്‍ദ്ധക്യം വന്ന' ചന്ദ്രിക മാത്രമായിരുന്നു, അത് വായിക്കാന്‍ അരമനയില്‍ പോലും ആളുണ്ടായിരുന്നില്ല! (വെറുതെ കൊടുത്താല്‍ പോലും) അന്നും ഇന്നും ലീഗ്കാരന്   പോലും ചന്ദ്രിക വേണ്ട. 
സാഹചര്യത്തിന്റെ സമ്മര്‍ദ്ദം, ഒരു പത്രത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി അങ്ങനെ മാധ്യമം ജന്മം കൊണ്ടു; ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ല് എന്ന് പറയാം. നാട്ടിലും വിദേശത്തുമായി നിരവധി എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിന്റെ പെരിന്തല്‍മണ്ണ എഡിഷന്റെ  കോപി പോലും (ലീഗിനോളം പഴക്കമുള്ള)വൃദ്ധ ചന്ദ്രികക്കില്ല.. ജമാഅത്തെ ഇസ്ലാമിയും കൂടെ മാധ്യമവും വളരുക തന്നെ, അല്ലേ?  

ഗ്രാമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍, ലീഗ് ജമാഅത്തെ ഇസ്ലാമിയോട് പറഞ്ഞു; നിങ്ങള്‍ മത്സരിക്കരുത്, മറ്റ് 'വാലുകളെ'പ്പോലെ ഞങ്ങള്‍ക്ക് തുള്ളുക. ജമാഅത്തെ ഇസ്ലാമി ലീഗിന്‍റെ ശ്രിന്ഗാരത്തിനു കുണുങ്ങാന്‍ വിസമ്മതികച്ചു, തന്റേടത്തോടെ വേറെ ആളെ നോക്കാന്‍ പറഞ്ഞു.     
ലീഗ് കണ്ണുരുട്ടി പറഞ്ഞു, എങ്കില്‍ 'ഭീകരവാദി', 'തീവ്രവാദി' പ്രസ്ഥാനമായി മുദ്രയടിക്കുകയും സ്വന്തം വാലുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യും - ദൈവ ഭയമില്ലാത്ത ലീഗ് നേതൃത്വം, അങ്ങനെ ആ കള്ളസാക്ഷ്യം ചെയ്തു, ചെയ്യിപ്പിച്ചു (ഖുര്‍ആനും സുന്നത്തും തൊക്കില്‍ വെച്ചു സലഫിനെ തുടരുന്നവര്‍ക്കും ഒരു മനോ വിഷമവും ഉണ്ടായില്ല, ശിര്‍ക്കും, തൌഹീടും, ബിദ്അത്തും ഒരുമിച്ച് കള്ളസാക്ഷ്യത്തിന്റെ ആത്മ വഞ്ചനയില്‍ കൈകോര്‍ത്തു).  അങ്ങനെ അവരുടെ ആത്മ വഞ്ചനയുടെയും 'കപട' നിലപാടിന്റെയും ഫലമായി പ്രസ്ഥാനം അന്യായമായി ക്രൂശിക്കപ്പെട്ടു; അഥവാ ചരിത്ര പരമായ മറ്റൊരു വിഡ്ഢിത്വം ലീഗ് ചെയ്തു - മീഡിയ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച ചര്‍ച്ചയില്‍ മുഖരിതമായി.  
ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍, പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഫലങ്ങളാണ്, മൈലേജ് അതുണ്ടാക്കിയത്.  പ്രസ്ഥാനത്തിന് ചിന്തിക്കാന്‍ പോലും, എത്തിപ്പെടാന്‍ പോലും കഴിയാത്ത മേഖലകളില്‍ വ്യക്തികളിലും സമൂഹങ്ങളിലും പ്രസ്ഥാനം ചര്‍ച്ച ചെയ്യപ്പെടുകയും ധാരാളം അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയും  ചെയ്തു. 
എന്നാല്‍ ലീഗ് നേതൃത്വത്തില്‍ നിന്നും സംഭവിച്ച ഇത്തരത്തിലുള്ള മറ്റൊരു പീഡനം, പ്രസ്ഥാനത്തിന് പുതിയൊരു കാല്‍വെപ്പ്‌ നടത്താന്‍ പ്രേരകമായി - അതാണ്‌ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ താമസിയാതെ വരാന്‍ പോവുന്ന, പണിപ്പുരയിലുള്ള ചാനല്‍.

ജമാഅത്തെ ഇസ്ലാമി അച്ചടക്കമുള്ള, നേത്രുത്വ വിധേയത്വമുള്ള ഒരു പ്രസ്ഥാനമാണ്; പക്വമായ ആ നേതൃത്വത്തെ അനുസരിക്കല്‍ ഇസ്ലാമിക ബാധ്യതയും. ജമാഅത്തെ ഇസ്ലാമി നേതൃത്വം ഒരു തീരുമാനമെടുക്കുന്നത് ശൂറ ചര്‍ച്ചയിലൂടെയാണ് (ആ ചര്‍ച്ചയില്‍ എതിര്‍ത്തും അനുകൂലിച്ചുമുളള  മുഴുവന്‍ കാര്യങ്ങളും വളച്ചു കെട്ടില്ലാതെ തുറന്നു ചര്‍ച്ച ചെയ്യപ്പെടും), അമീര്‍ ഏകപക്ഷീയമായല്ല തീരുമാനമെടുക്കുന്നത്. അത് കൊണ്ടു നേതൃത്വം പറയുന്നതൊന്നും ധിക്കരിക്കാന്‍ (ലീഗിലെ പോലെയും, മുജാഹിദിലെ പോലെയും) അണികള്‍ക്കാവില്ല.

ചില്ലറ കാര്യങ്ങള്‍ വെച്ചു ആകാശം ഇടിഞ്ഞു വേഴുന്നെ എന്ന് തങ്ങളുടെ ഇന്ഗിതം കൊട്ടിഘോഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.. തല്ക്കാലത്തെക്കെങ്കിലും അവരത് ആസ്വദിക്കട്ടെ.  


++++


2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച

തിരഞ്ഞെടുപ്പ് പ്രമാണിച്ച് കേട്ട തമാശകള്‍!!!


1. ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്ക് വധ ഭീഷനി. ജയിച്ച് കഴിഞ്ഞ് ആഹ്ലാദ പ്രകടനം നടത്താന്‍ ഷാജി ഉണ്ടാവില്ല എന്ന്!

(
ഹ ഹ എന്തു നല്ല ഭീഷണി. ജയിക്കുമെന്ന് ഉറപ്പിക്കുന്ന ഭീഷണി.അല്ല ലീഗ് സ്വന്തമായി ബോംബുണ്ടാക്കുന്ന വിവരം അറിയാത്തവരാണോ ഭീഷണിപ്പെടുത്തിയത്? :):)

2. 
അത്യാവശ്യ ഘട്ടങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. വീണ്ടും കാളവണ്ടി യുഗത്തിലേക്ക് പോകണം എന്നാണോ വി.എസ് പറയുന്നത് എന്നും ഉമ്മന്‍ ചാണ്ടി.

(
കൊച്ചി മെട്രോ റെയില്‍ പ്രായോഗികമല്ലെന്ന് പറഞ്ഞത് ഉമ്മച്ചനാണെന്ന് വിശ്വാസിക്കാനേ വയ്യ.ഈ അത്യാവശ്യ ഘട്ടം എന്നത് ആരുടെ അത്യാവശ്യമാണാവോ? ജനങ്ങളുടെയാകും അല്ലേ?)

3. 
കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി എസ് പി ജയിലിലടക്കുന്നെന്ന് ജില്ലാ സെക്രട്ടറി ജയരാജന്‍.

(
എന്റമ്മേ എനിക്ക് ചിരിയടക്കാന്‍ വയ്യേ? കൊടിയേരി സഖാവിനെ ഒന്ന് ആരെങ്കിലും ഒന്ന് വിവരം അറിയിക്കൂ പ്ലീസ് :)

4. 
അന്യസംസ്ഥാന ലോട്ടറിക്കാരന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ചിലവ് മറച്ച് വെക്കാനാണ് ഹെലിക്കോപ്റ്റര്‍ വിവാദംപാവപ്പെട്ട ഞങ്ങളുടെ നേരെ ഉന്നയിക്കുന്നതെന്ന് രമേഷ് ചെന്നിത്തല.

(
പാവപ്പെട്ട രമേഷ് ജീ തിരഞ്ഞെടുപ്പ് സമയത്തെങ്കിലും ഈ തമാശ പറയുന്നതൊക്കെ ഒന്ന് നിര്‍ത്തിക്കൂടേ?സാന്റിയാഗോ മാര്‍ട്ടിന്‍ കോങ്ങ്രസ്സിന്റെ ആരായിട്ട് വരുമെന്നൊക്കെ അന്നു ഒരേ ഫ്ലൈറ്റില്‍ അഭിഷേക് സിങ് സംഗ്വിയോടൊപ്പം യാത്ര ചെയ്തപ്പോഴെങ്കിലും ഒന്ന് ചോദിക്കാമായിരുന്നില്ലേ?)

5. 
ജമാ‍ അത്ത് ഇസ്ലാമിയോടല്ല, പ്രസ്ഥാനത്തിലെ വ്യക്തികളോടാണ് വോട്ട് ചോദിക്കുന്നതെന്ന് എം കെ മുനീര്‍.പ്രസ്ഥാനത്തെ ഇപ്പോഴും എതിര്‍ക്കുന്നു എന്നും!
എനിക്കൊന്നും മനസ്സിലായില്ല. ഈ പ്രസ്ഥാനം എന്നത് ആക്ചൊലി വ്യക്തികള്‍ ഇല്ലാത്ത ഒരു സംസ്ഥാന സമ്മേളനമാണോ? :):)
ലേബല്‍: തമാശക്കാരെക്കൊണ്ട് നടക്കാന്‍ വയ്യാത്ത അവസ്ഥ!

Today's topic

സോളിഡാരിറ്റി
           റൂമില്‍ ചര്‍ച്ച
വേദങ്ങളും മനുഷ്യ വിമോചനവും