നിങ്ങള്‍ ആരെ വിശ്വസിച്ചാലും അത് ജമാഅത്തെ ഇസ്ലാമിയെ ഒരു തലത്തിലും ബാധിക്കുന്നില്ല.
മുസ്ലിം ലീഗിന് സമുദായത്തില്‍ എന്തെങ്കിലും സേവനം ചെയ്യുന്ന മറ്റൊരു സംഘടനയെ ഉള്‍ക്കൊള്ളാനാവില്ല (അത് കൊണ്ടാണല്ലോ നിങ്ങള്‍ സുന്നികളെ പിളര്‍ത്തി കാന്തപുരത്തെ പുറത്ത് ചാടിച്ചത്, എംഇഎസ്സിനെതിരെ വിലക്ക് ഏര്‍പ്പെടുത്തുകയും ഡോ ഗഫൂറിനെ വേട്ടയാടി ജോലി പോലും രാജ് വെപ്പിച്ച്ചതും? പിഡിപിയെ, എസ്ഡിപിഐയെ എല്ലാം). സിമി മുതല്‍ ഇന്ന് സോളിടാരിറ്റിവരെ നിങ്ങളുടെ ഉറക്കം കെടുത്തുന്നു, ആ സിമിയുടെ കാലം മുതല്‍ നിങ്ങള്‍ (ചന്ദ്രിക) ജമാഅത്തെ ഇസ്ലാമിയിലെ ആഭ്യന്തര കലഹം നനഞ്ഞ വെടിക്കെട്ട് പോലെ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് സിദ്ദിക് ഹസ്സന്‍ അമീര്‍ ആയപ്പോള്‍ സിദ്ദിക് ഹസ്സന്‍ ചേരിയും മറ്റൊരു ചേരിയും ലീഗുകാരും പോഷകങ്ങളും മനപ്പായസമുണ്ണി; എന്തും ആഗ്രഹിക്കാം, പക്ഷെ നടക്കുന്നതാവേണ്ടേ..
ജമാഅത്തെ ഇസ്ലാമി പക്ഷെ വളര്‍ന്നു കൊണ്ടേയിരിക്കുന്നു, ഒരു സംസ്കരണ/ആദര്‍ശപ്രസ്ഥാനത്തിനു ഒറ്റയടിക്ക് വളരാന്‍ കഴിയില്ല; എന്നാല്‍ ക്രമപ്രവൃദ്ധമായി ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചാ സൂചിക മുകളിലേക്ക് തന്നെയാണ്.
പട്ടിക്കാട് റെയില്‍വെ ഗേറ്റിനു സമീപത്തെ മര്‍ഹൂം കെവി മൊയ്തു സാഹിബിന്റെ വീട്ടുമുറ്റത്ത് സംസ്ഥാന സമ്മേളനം നടത്താന്‍ മാത്രം സുഷ്കമായിരുന്നു, അന്ഗുലീ പരിമിതരായിരുന്നു ഒരു കാലത്ത് ജമാഅത്ത്. മുസ്ലിംലീഗിന് നിയമസഭയില്‍ പതിനാല് എംഎല്‍എമാരുള്ള പിന്നത്തെ കാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് സ്റ്റേറ്റ് സമ്മേളനത്തിന് പങ്കെടുക്കാന്‍ നൂറ്റിപത്ത് പേരെ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം ലീഗ് ഇന്നും ആ പതിനാല് സീറ്റില്‍ നില്‍ക്കുമ്പോള്‍, 'ഓള്‍ ഇന്ത്യ' മുസ്ലിം ലീഗ് ചുരുങ്ങി ഇന്ന് പാണക്കാടിന്റെ 'ഠ' വട്ടത്തിലേക്ക് മലബാറില്‍ ഒതുങ്ങി, പക്ഷെ ജമാഅത്തെ ഇസ്ലാമി പതിയെ പതിയെ വളരുക തന്നെയായിരുന്നു. ദഅവത്ത് നഗറും, ഹിറയും പോലെ മറ്റൊരു സമ്മേളനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ജമാഅത്തെ ഇസ്ലാമി ഇന്ന് വളര്‍ന്നു കഴിഞ്ഞു; ജമാഅത്തെ ഇസ്ലാമിക്ക് ഇനിയൊരു സ്റ്റേറ്റ് സമ്മേളനം ഒന്നിച്ചു നടത്താന്‍ പോലും കഴിയാത്തത്ര പ്രസ്ഥാനം വളര്‍ന്നു.
ഇന്ന് ലീഗിനെ പോലും ഒരര്‍ഥത്തില്‍ ഗതി നിര്‍ണ്ണയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്, അഥവാ, പണ്ട് (ജമാഅത്തെ ഇസ്ലാമി ഒന്നുമല്ലാത്ത ഒരു കാലത്ത്) ലീഗും പോഷകങ്ങളും കൂടി കള്ള് പാസ്സാക്കിയെടുത്ത പോലെ, ലോട്ടറിയും സ്കൂള്‍ ലോട്ടറിയും നടപ്പാക്കിയ പോലെ കണ്ണും ചിമ്മി മുസ്ലിം ലീഗിന് ഇന്ന് അതിന് (അബ്കാരി/ലോട്ടറി പാസ്സാക്കാന്‍ ) കഴിയില്ല, കാരണം ഇവിടെ കാവലിരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുണ്ട്, സോളിടാരിറ്റിയുണ്ട്.
ഈഎംഎസ്സിന്റെ (ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന) ശരീഅത്ത് വിവാദം ജമാഅത്തെ ഇസ്ലാമിക്ക് കൂടുതല്‍ അവസരം നല്‍കി, അവസരോചിത ഇടപെടലുകള്‍ ജമാത്തിനെ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി - നിരവധി പ്രൌഡമായ പുസ്തകങ്ങളും, വിവരവും രേഖകളും തല്‍സംബന്ധമായി കേരളത്തിനു ലഭിച്ചു. ശക്തമായ ഇടപെടലുകള്‍.. അവസാനം ഈഎംഎസ്സിനെക്കൊണ്ട്'എനിക്ക് ശരീഅത്തിനെപ്പറ്റി ഒന്നും അറിയില്ല' എന്ന് പറയുന്നിടത്തെക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.
വിവാദത്തെ ജമാഅത്തെ ഇസ്ലാമി, താത്വികമായും ബുദ്ധിപരമായും നേരിട്ടു കൊണ്ടിരുന്നപ്പോള്‍ ലീഗ് ചെയ്ത (തീവ്രവാദപരമായ) സേവനം ഒറ്റ വാക്കില്‍ ഇങ്ങനെ സംഗ്രഹിക്കാം: "ഒന്നും കെട്ടും രണ്ടും കെട്ടും ഈഎംഎസ്സിന്റെ മോളേം കെട്ടും".
ശരീഅത്ത് വിവാദത്തിന്റെ മറ്റൊരു സന്തതിയാണ്, വരദാനമാണ് മാധ്യമം പത്രം.
സമുദായം ക്രൂരമായി, അന്യായമായി , നീതിനിഷേധകമായി വെട്ടയാടപ്പെട്ടപ്പോള്‍ നിലവിലുണ്ടായിരുന്ന ഏക പത്രം സമുദായത്തിന്‍റെ സ്വന്തം പത്രമായ 'വാര്‍ദ്ധക്യം വന്ന' ചന്ദ്രിക മാത്രമായിരുന്നു, അത് വായിക്കാന്‍ അരമനയില്‍ പോലും ആളുണ്ടായിരുന്നില്ല! (വെറുതെ കൊടുത്താല്‍ പോലും) അന്നും ഇന്നും ലീഗ്കാരന് പോലും ചന്ദ്രിക വേണ്ട.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദം, ഒരു പത്രത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി അങ്ങനെ മാധ്യമം ജന്മം കൊണ്ടു; ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ല് എന്ന് പറയാം. നാട്ടിലും വിദേശത്തുമായി നിരവധി എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിന്റെ പെരിന്തല്‍മണ്ണ എഡിഷന്റെ കോപി പോലും (ലീഗിനോളം പഴക്കമുള്ള)വൃദ്ധ ചന്ദ്രികക്കി ല്ല.. ജമാഅത്തെ ഇസ്ലാമിയും കൂടെ മാധ്യമവും വളരുക തന്നെ, അല്ലേ?
ഗ്രാമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍, ലീഗ് ജമാഅത്തെ ഇസ്ലാമിയോട് പറഞ്ഞു; നിങ്ങള്‍ മത്സരിക്കരുത്, മറ്റ് 'വാലുകളെ'പ്പോലെ ഞങ്ങള്‍ക്ക് തുള്ളുക. ജമാഅത്തെ ഇസ്ലാമി ലീഗിന്‍റെ ശ്രിന്ഗാരത്തിനു കുണുങ്ങാന്‍ വിസമ്മതികച്ചു, തന്റേടത്തോടെ വേറെ ആളെ നോക്കാന്‍ പറഞ്ഞു.
ലീഗ് കണ്ണുരുട്ടി പറഞ്ഞു, എങ്കില്‍ 'ഭീകരവാദി', 'തീവ്രവാദി' പ്രസ്ഥാനമായി മുദ്രയടിക്കുകയും സ്വന്തം വാലുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യും - ദൈവ ഭയമില്ലാത്ത ലീഗ് നേതൃത്വം, അങ്ങനെ ആ കള്ളസാക്ഷ്യം ചെയ്തു, ചെയ്യിപ്പിച്ചു (ഖുര്‍ആനും സുന്നത്തും തൊക്കില്‍ വെച്ചു സലഫിനെ തുടരുന്നവര്‍ക്കും ഒരു മനോ വിഷമവും ഉണ്ടായില്ല, ശിര്‍ക്കും, തൌഹീടും, ബിദ്അത്തും ഒരുമിച്ച് കള്ളസാക്ഷ്യത്തിന്റെ ആത്മ വഞ്ചനയില്‍ കൈകോര്‍ത്തു). അങ്ങനെ അവരുടെ ആത്മ വഞ്ചനയുടെയും 'കപട' നിലപാടിന്റെയും ഫലമായി പ്രസ്ഥാനം അന്യായമായി ക്രൂശിക്കപ്പെട്ടു; അഥവാ ചരിത്ര പരമായ മറ്റൊരു വിഡ്ഢിത്വം ലീഗ് ചെയ്തു - മീഡിയ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച ചര്‍ച്ചയില്‍ മുഖരിതമായി.
ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍, പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഫലങ്ങളാണ്, മൈലേജ് അതുണ്ടാക്കിയത്. പ്രസ്ഥാനത്തിന് ചിന്തിക്കാന്‍ പോലും, എത്തിപ്പെടാന്‍ പോലും കഴിയാത്ത മേഖലകളില്‍ വ്യക്തികളിലും സമൂഹങ്ങളിലും പ്രസ്ഥാനം ചര്‍ച്ച ചെയ്യപ്പെടുകയും ധാരാളം അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
എന്നാല്‍ ലീഗ് നേതൃത്വത്തില്‍ നിന്നും സംഭവിച്ച ഇത്തരത്തിലുള്ള മറ്റൊരു പീഡനം, പ്രസ്ഥാനത്തിന് പുതിയൊരു കാല്‍വെപ്പ് നടത്താന്‍ പ്രേരകമായി - അതാണ് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ താമസിയാതെ വരാന്‍ പോവുന്ന, പണിപ്പുരയിലുള്ള ചാനല്‍.
ജമാഅത്തെ ഇസ്ലാമി അച്ചടക്കമുള്ള, നേത്രുത്വ വിധേയത്വമുള്ള ഒരു പ്രസ്ഥാനമാണ്; പക്വമായ ആ നേതൃത്വത്തെ അനുസരിക്കല്‍ ഇസ്ലാമിക ബാധ്യതയും. ജമാഅത്തെ ഇസ്ലാമി നേതൃത്വം ഒരു തീരുമാനമെടുക്കുന്നത് ശൂറ ചര്‍ച്ചയിലൂടെയാണ് (ആ ചര്‍ച്ചയില്‍ എതിര്‍ത്തും അനുകൂലിച്ചുമുളള മുഴുവന്‍ കാര്യങ്ങളും വളച്ചു കെട്ടില്ലാതെ തുറന്നു ചര്‍ച്ച ചെയ്യപ്പെടും), അമീര്‍ ഏകപക്ഷീയമായല്ല തീരുമാനമെടുക്കുന്നത്. അത് കൊണ്ടു നേതൃത്വം പറയുന്നതൊന്നും ധിക്കരിക്കാന്‍ (ലീഗിലെ പോലെയും, മുജാഹിദിലെ പോലെയും) അണികള്‍ക്കാവില്ല.
ചില്ലറ കാര്യങ്ങള്‍ വെച്ചു ആകാശം ഇടിഞ്ഞു വേഴുന്നെ എന്ന് തങ്ങളുടെ ഇന്ഗിതം കൊട്ടിഘോഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.. തല്ക്കാലത്തെക്കെങ്കിലും അവരത് ആസ്വദിക്കട്ടെ.
++++
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ