ഹോസ്നി മുബാറക് യുഗം അവസാനിച്ച ശേഷം ഈജിപ്തില്‍ നടക്കാനിരിക്കുന്ന ആദ്യപൊതുതെരഞ്ഞെടുപ്പിനായി ഇന്ത്യയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറേഷിയാണ് കെയ്‌റോയില്‍ ഇക്കാര്യം അറിയിച്ചത്. ഈജിപ്ത് പര്യടനത്തിലാണ് അദ്ദേഹമിപ്പോള്‍. ‘ജനാധിപത്യത്തിന്റെ അത്ഭുതയന്ത്രങ്ങള്‍‘ എന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഖുറേഷി വിശേഷിപ്പിച്ചത്.
നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഈജിപ്തിലെ ഇടക്കാല സര്‍ക്കാരാണ് അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിച്ചത്.
എന്നാല്‍ ഈജിപ്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനുള്ള അന്താരാഷ്‌ട്ര ദൗത്യസംഘത്തില്‍ ഇന്ത്യ പങ്കാളിയാവില്ലെന്ന് ഖുറേഷി അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ