ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം ദൈവത്തിന് പങ്കുകാരെ കൽപ്പിക്കുക,അവതാരങ്ങളെ സ്രഷ്ട്ടിക്കുക,ആൾദൈവങ്ങളെ പൂജിക്കുക തുടങ്ങിയ കാര്യങ്ങൾ വികലമായ വിശ്വസമാണ്. ഈ പ്രബഞ്ചത്തെ സ്രഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനും എന്നൊന്നും നിലനിൽക്കുന്നവനുമാണ് എന്നാൽ ആൾദൈവങ്ങൾ ഒരുപാടുണ്ട് അതിൽ എറ്റവും കൂടുതൽ പ്രശസ്തരായത് ആന്ധ്രാപ്രദേശിലൂള്ള ഒരു ആൺ ആൾ ദൈവവും കേരളത്തിലുള്ള ഒരു പെൺ ആൾദൈവവുമാണ്.
ആന്ധ്രാ പ്രദേശിലെ ഈ ആൾ ദൈവം രോഗബാധിതനായി മരിക്കാൻ കിടക്കുകയാണ് നിരവധി അത്ഭുത പ്രവര്‍ത്തികള്‍ കാട്ടി ജനത്തെ കയ്യിലെടുത്ത ഈ പ്രശസത ആൾ ദൈവം ശ്വസംവിടാൻ പോലും കഴിയാതെ കിടക്കുകയാണ് എട്ട് കോടി ഭക്തരുള്ള ഈ ആൾ ദൈവത്തിന് എന്തുകൊണ്ട് അദേഹത്തിന് ബാധിച്ചിരിക്കുന്ന ഈ രോഗത്തിൽ നിന്നും പ്രയാസത്തിൽ നിന്നും സ്വയം മോചിതനാകാൻ കഴിയുന്നില്ല ? എന്തുകൊണ്ട് അദേഹത്തിന്റെ സിദ്ധികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല എട്ടു കോടി ഭക്തരിൽ തലച്ചോറുള്ള എട്ട് പേരെങ്കിലും ഇനിയെങ്കിലും ഈവ്വിധം ചിന്തിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.
എല്ലാ ആള്‍ ദൈവങ്ങളും മരിച്ച് മണ്ണടിയും ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി/മകളായി ജനിച്ച ഈ മനുഷ്യർക്ക് ഒരു ജനനതിയ്യത്തിയും ഒരു മരണ തിയ്യതിയും ഉണ്ട് എന്നതാണ് സത്യം.ഇപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള്‍ ദൈവത്തിന്റെ യഥാർത്ത പേര് നാരായണ രാജൂ എന്നാണ്, രാജുവിനും ഈശ്വരമ്മക്കുമായി 1926 നവംബർ 23 നാണ് നാരായണ രാജു ജനിച്ചത്.
മാർച്ച് 28 മുതൽ രാജു നാരായണൻ എന്ന സത്യസായി ബാബ രോഗ ബാധിതനായി ആതുരാലയത്തിൽ പ്രവേശിക്കപെട്ടിരിക്കുകയാണ്. അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിദഗ്ദ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലാണെത്രെ ആന്തരായവങ്ങൾ നേരാവണ്ണം പ്രതികരിക്കാതായതോടെ അദേഹത്തിന്റെ നിലഗുരുതരമാണെന്നവിവരം ഡോക്ടർമാർ പുറത്ത് വിട്ടതോടെ രാജുനാരായണൻ എന്ന സത്യസായി ബാബയുടെഭക്തർ പ്രകോപിതരായിരിക്കുകയാണ് ബാബ ഭക്തർ ആക്രമാകസതരാവുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. പൊതു മുതലുകള്‍ നശിപ്പിക്കുന്നവരെ പിടിക്കൂടി ജയിലടക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യറാവുന്നില്ല ?
സായിബാബയുടെ മാജിക്കുകൾ കാണുക
ഒരു മജീഷ്യന് കാണിക്കാവുന്ന അൽഭുതങ്ങളാണ് സായിബാബ കാണിച്ചിട്ടുള്ളത് ചെപ്പടി വിദ്യയിലൂടെ അൽഭുതം കാണിക്കുന്നവരെല്ലാം ദൈവങ്ങളാണെങ്കിൽ ലോകത്തുള്ള മജീഷ്യൻമാരെയല്ലാം ദൈവമാക്കേണ്ടിവരും പ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒന്നാതരം ദൈവമാണെന്ന് പറയേണ്ടിവരും
എട്ടുകോടി സായിഭക്തരെ ഇനിയെങ്കിലും നിങ്ങൾ അന്ധവിശ്വാസത്തിൽ നിന്നും മോചിതരാവുക രാജുവിനും ഈശ്വരമ്മക്കുമായി 1926ന് ജനിച്ച നാരായണ രാജൂവെന്ന നിങ്ങളുടെ സായിബാബ രോഗബാധിതനായി കിടക്കുകയാണ് ആന്തരീകാവയങ്ങളുടെ പ്രവർത്തനം നിലച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ആ മനുഷ്യൻ മരണാസന്നനാണ് അദേഹത്തെ ജിവൻ നൽകിയ പ്രബഞ്ചാധിപനായ ദൈവം ഒരു നാൽ അദേഹത്തിന്റെ ജീവൻ തിച്ചുപിടിക്കും ഈ സത്യം സംഭവിക്കുകതന്നെ ചെയ്യും . എല്ലാമനുഷ്യരും മരണത്തിന്റെ രുചി അറിയുമെന്ന്പറഞ്ഞത് ദൈവമാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ