–
സി ദാവൂദ്
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആര്‍.എസ്സ്.എസ്സ് മുഖമാണെന്ന് അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് യൂത്ത കോണ്‍ഗ്രസ്സ് നേതാവായ ജയാ ഡാലിയാണ്. കാട്ടാക്കട മണ്ഡലത്തില്‍ തനിക്കു സീറ്റ് നിഷേധിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ ആര്‍.എസ്സ്.എസ്സ് മനസ്സാണ് പ്രവര്‍ത്തിച്ചതെന്നാണ് ജയാ ഡാലി ആരോപിച്ചത്. സമാനമായ ആരോപണം ചെന്നിത്തലയ്‌ക്കെതിരേ കേരളത്തില്‍ ഉയര്‍ത്തിയത് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയായിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മഅദനി പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ , 9/11 കഴിഞ്ഞാല്‍ ലോകത്ത് നടന്ന ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണമാണ് കളമശ്ശേരിയില്‍ നടന്നതെന്ന മട്ടില്‍ ചെന്നിത്തല കേരളമാകെ തീതുപ്പി പ്രസംഗിക്കവെയാണ് മഅദനി ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ടി.സിദ്ധീഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിക്ഷേധിച്ച് പ്രകടനം നടത്തിയ കോഴിക്കോട്ടെ യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ 'രമേശ് ചെന്നിത്തല ആര്‍.എസ്സ്.എസ്സിലേക്കു തിരിച്ച് പോവുക' എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്.നിയമസാ തെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ ആര്‍.എസ്സ്.എസ്സ് ടച്ചിനെക്കുറിച്ച് കോണ്‍ഗ്രസ്സുകാര്‍തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഗൗരവത്തില്‍ പരിശോധിക്കേണ്ടിവരും. ഏതാണ്ട് ചത്ത് കിടന്ന യൂത്തു കോണ്‍ഗ്രസ്സിന് ജീവന്‍ വച്ചത് ടി. സിദ്ദിഖ് നേതൃത്വം അറ്റെടുത്തതോടെയാണെന്നതില്‍ കോണ്‍ഗ്രസ്സിന് പുറത്തുള്‌ലവര്‍ക്കുപലും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ പൊടുന്നനെ ഒരു ദിവസം സിദ്ധീഖിനെ പ്രസ്തുത സ്ഥാനത്ത്‌നിന്ന് വിശേഷിച്ച് കാരണമൊന്നും പറയാതെ നീക്കിയതാണ്‌നാം കണ്ടത്. പത്രക്കാര്‍ക്ക് മുമ്പില്‍ വന്ന് തേങ്ങിക്കരയുന്ന സിദ്ധിഖിനേയും അന്ന് നമ്മള്‍ കണ്ടു. യുവമുഖങ്ഹള്‍ക്ക പ്രാമുഖ്യം നല്‍കിയ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടം പിടിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായിരുന്നു സിദ്ധീഖ്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ഈ യുവ സംഘാടകന്‍ ക്ലീന്‍ ഔട്ട്. സിദ്ധീഖിന് സീറ്റ് നിഷേധിക്കപ്പെട്ടുവന്നതല്ല;അതി
എന്തുകൊണ്ടാണ് അഡ്വ.സിദ്ധീഖ് എന്ന കഴിവു തെളിയിച്ച സംഘാടകന്‍ ഇത്ര അപമാനിതനായി മാറിനില്‍ക്കേണ്ടി വന്നത്? വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിക്കു്ന്ന മുസ്ലീം ചെറുപ്പക്കാരെ തകര്‍ക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന തുറുപ്പ് ശീട്ടാണ് 'സിമി ബന്ധം' എന്നത്. ബാംഗ്ലൂരും, മുംബെയിലും ഹൈദരാബാദിലും ഐടി രംഗത്ത് കഴിവ് തെളിയിച്ച മുസ്ലീം ചെറുപ്പക്കാരെ ഒതുക്കാനാണ് ഈ 'ബന്ധം' വ്യാപകമായി ഉപയോഗിക്കുന്നത്. അങ്ങനെ സിമി ബന്ധം ആരോപിക്കപ്പെട്ട് ജീവിതത്തിന്റെ ബാര്‍ഡ്വെയറും സോഫ്റ്റവെയറും തകര്‍ക്കപ്പെട്ട ബുദ്ധിശാലികളും മിടുക്കരുമായ ഡസന്‍കണക്കിന് ചെറുപ്പക്കാര്‍ ആ നഗരങ്ങളില്‍ ജീവിക്കുന്നുണ്ട്.വിദ്യാര്‍ത്ഥി
കേരളത്തില്‍ നിയമ സഭയില്‍ അക്കൗണ്ട് തുറന്ന രാഷ്ട്രീയ മാന്യത നേടിയെടുക്കാനുള്ള ബി.ജെ.പി ആര്‍.എസ്സ്.എസ്സ് പദ്ധതിയെ സൂഷ്മമായി വിലയിരുത്തി പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സ് ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. എന്നല്ല പലപ്പോഴും അതിന് സഹായകമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 1991 ലെ പ്രമാദമായ കോലീബി സഖ്യം അതിന്റെ ഉദാഹരണമാണ്. കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ചേര്‍ന്നു ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സബകരിച്ചു വെന്നതിന്റെ ചരിത്രമാണത്. അന്നത്തെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവ ചരിത്രമായ രാഷ്ട്രീയ സ്‌നേഹ സാഗരത്തില്‍ പാഴായ പരീക്ഷണം എന്ന അദ്ധ്യായത്തില്‍ ഇതിന്റെ വിശദീകരണങ്ങള്‍ നമുക്ക് കാണാം. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എസ്സ്.എസ്സിന്റെ നിയമോപദേശകന്‍ അഡ്വ.രത്‌നസിങ്ങും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആര്‍.എസ്സ്.എസ്സ് സൈദ്ധാന്തിക സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതാവ് ഡോ.കെ മാധവന്‍കുട്ടിയും കോണ്‍ഗ്രസ്സ് , ലീഗ്, ബി.ജെ.പി കക്ഷികളുടെ പൊതു സ്ഥനാര്‍ത്ഥിയായി രംഗത്ത് വന്നത് അന്നായിരുന്നു. മാരാരുടെ ജീവ ചരിത്രത്തില്‍ നിന്ന് ആ കാലം ഇങ്ങനെ വായിക്കാം 'ലോക്‌സഭാ-നിയസഭാ തെരെഞ്ഞഎടുപ്പുകളില്‍ മുറടെറ്റാതെ മല്‍സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല.. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നത് അത്ഭുദത്തോടെയാണ് പലരും വീക്ഷിച്ചത്. 1991 ലെ തെരെഞ്#ടെുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായും ചേര്‍ന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്സ്സിസ്റ്റ ഹുങ്കിനിരയായി ഏറെ കഷ്ടനഷ്ടങ്ങള്‍ സബിക്കുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് അവരുമായി അടുക്കുന്നതിന് ഒരു സാദ്ധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണി. ഐക്യമുന്നണികക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെപിയുമായി ബന്ധപ്പെടുന്നടില്‍ തെറ്റില്ലെന്ന അവരും അവരുമായിബന്ധപ്പെടുട്ടുപോലും ജയിക്കണമെന്ന് ് ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂടി്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരങ്ഹള്‍ പോലും അന്ന ബി.ജെ.പിക്ക് വശമുണ്ടായിരുന്നില്ല.പൂച്ചക്കാ
ഈ അവിശുദ്ധ സഖ്യത്തിനെതിരെ ഏറ്റവും ശക്തമായി നിലപാടെടുത്ത് രംഗത്ത് വന്ന മുസ്ലീം സംഘടന ജമാഅത്തെ ഇസ്ലാമിയായിരുന്നു, മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമിടയിലെ രാഷ്ട്രീയ സംഘര്‍ഷം ഏറ്റവും രൂക്ഷമായ കാലവും അത് തന്നെയായിരുന്നു. സാക്ഷാല്‍ ശിഹാബ് തങ്ഹള്‍ തന്നെ ബേപ്പൂരില്‍ മാധവന്‍കുട്ടിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. പക്ഷേ 1991 ല്‍ രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന സബതാപ തരംഗത്തില്‍ കോണ്‍ഗ്രസ്സ മുന്നണി മികച്ച വിജയം നേടിയിട്ട് പോലും കോലീബി സഖ്യം നിലനിന്ന ഒരിടത്തും അത് വിജയിച്ചില്ല. 'പൊതു'സ്ഥാനാര്‍ത്ഥികളായ രത്‌ന സിങ്ങും മാധവന്‍കുട്ടിയും പരാജയപ്പെട്ടു. കെ.ജി മാരാര്‍, രാമന്‍പിള്ള, ഒ,രാജഗോപാല്‍ ആര്‍ക്കും വിജയിക്കാനായില്ല. ആര്‍എസ്സഎസ്സ് ഗൂഢപദ്ധതിക്കേറ്റ ആ പരാജയത്തില്‍ കേരളത്തിലെ ഉയര്‍ന്ന സാസ്‌കാരിക ബോധത്തിന് വലിയ പങ്കുണ്ട്. ഇസ്ലാമിക പ്രസ്ഥാനവും ആ ശ്രമത്തില്‍ സജീവമായി നിലകൊണ്ടു. ഈ ചരിത്രവും ജാള്യത നിറഞ്ഞ തിരിച്ചടികളും ഉണ്ടായിട്ടും വീണ്ടും അത്തരം നിഗൂഢ ബന്ധങ്ഹളും നീക്കങ്ഹളും നടക്കുന്നതായിട്ടാണ് നമുക്ക കാണാന്‍ കഴിയുന്നത്. ഇത്തവണ ബി.ജെ.പി ഉന്നം വയ്ക്കുന്ന എ ക്ലാസ്സ് മണ്ഡലങ്ങളാണ് നേമം,കാട്ടാക്കട,കയ്പമംഗലം, തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നിവ. ഇതില്‍ ഒ.രാജഗോപാല്‍ മല്‍സരിക്കുന്ന നേമം ലീറ്റിന് ബി.ജെ.പി സവിശേഷ പ്രാധാന്യം നല്‍കുന്നു, കെ.ജി മാരാരുടെ ജീവചരിത്രത്തില്‍ പറഞ്ഞപോലെ എന്തു വിലകൊടുത്തും ജയിക്കേണ്ട മണ്ഡലം. ഒറ്റക്ക ജയിക്കാന്‍ കവിയുമെന്ന ഏറ്റവും ആത്മ വിശ്വാസമുള്‌ല ബി.ജെ.പിക്കാരന്‍പോലും വിചാരിക്കുന്നില്ല. അപ്പോഴാണ് 91 ന്റെ ആലര്‍ത്തനം കടന്നുവരുന്നത്. 91 ല്‍ കെ.കരുണാകരനും ആന്റമിയും തമ്മിലുള്ള ഉള്‍പാര്‍ട്ടി മല്‍സരം കൂടി തെരെഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ്സ് ജയിച്ചു വന്നാല്‍ കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷിയില്‍ തനിക്ക് ആന്റണിയെക്കാള്‍ മികച്ച മേല്‍ക്കൈ വേണമെന്ന കരുണാകരന്റെ നിര്‍ബന്ധമാണ് ബി.ജെ.പി ബന്ധത്തിന്റെ ഘടകം. ബി.ജെ.പിയുടെ വോട്ട് കരുണാകരന്‍ ആവശ്യ്പപെട്ടത് തന്റെ ഗ്രൂപ്പുകാര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളിലാണ്. 912 ലെ അതേ അവസ്ഥ തന്നെയാണ് ഇന്ന് കോണ്‍ഗ്രസ്സിലുള്ളത്. ഉമ്മന്‍ ചാണ്ടിയുംെ രമേശ് ചെന്നിത്തലയും തമ്മിലുള്ള മത്സരമാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയ ഉപശാലയിലുള്ള അറ്റവും ത്രസിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍. വിജയ സാദ്ധ്യതയുള്ള സീറ്റുകള്‍ തന്റെ ഗ്രൂപ്പിന് വീതിച്ച് കൊടുക്കുന്നതില്‍ രമേശ് ചെന്നിത്തല വിജയിച്ചിരിക്കുന്നു. ചാണ്ടിയേക്കാള്‍ ദല്‍ഹിയില്‍ തനിക്കുള്ള ബന്ധങ്ങള്‍ അതിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തു. ബി.ജെ.പി വോട്ട് വാങ്ങി തന്റെ ഗ്രൂപ്പുകാരെ വിജയിപ്പിക്കുകയും നിയമസഭാ കക്ഷി നേതാവായി വരികയും ചെയ്യുക എന്നതാണ് ചെന്നിത്തലയുടെ പദ്ധതി. ബി.ജെ.പിക്കും എന്‍.എസ്സ്,എസ്സിനും ചെന്നിത്തലയോളം സ്വീകാര്യനായ രാഷ്ട്രീയക്കാരന്‍ ഈ ഭൂമി കേരളത്തിലില്ല. താനും.
ഒ. രാജഗോപാല്‍ മല്‍സരിക്കുന്ന നേമം സീറ്റ് ദുര്‍ബല ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതയുടെ തലയില്‍ വീണത് അങ്ങനെയാണ്. സി.എം.പിയോടും ജെ.എസ്സ്,എസ്സിനോടും അതോറ്റെടുക്കാന്‍ ആവശ്യപ്പെട്ട് അവര്‍ വഴങ്ങാതായപ്പോള്‍ വീരന്‍ ദളിന്റെ തലയിലിടുകയായിരുന്നു. ചാരുപാറ രവി എന്ന പൂമാനെ വീരന്‍ അവിടെ നിര്‍ത്തി. ചെന്നിത്തല കോണ്‍ഗ്രസ്സുകാര്‍ക്കു മനപ്രയാസമില്ലാതെ താമരയില്‍ വോട്ട് കുത്താനുള്ള വഴി അങ്ങനെ തെളിഞ്ഞു. കെ.സെ്.യു നേതാവായ ഷാഫി പറമ്പില്‍ ആണ് പാലക്കാട് കോണ്‍ഗ്രസ്സ സ്ഥാനാര്‍ത്ഥി. ബി.ജെപിയുടെ ഉദയ ഭാസ്‌കര്‍ സാരിയും പണവുമെറിഞ്ഞ് തെരെഞ്ഞെടുപ്പിനെ നേരിടുന്നതവിടെയാണ്. യു.ജി.എഫ് സ്ഥാനാര്‍ത്ഥിയായി ഒരു മുസ്ലീം വരുന്നതോടെ അത് ഉദയ ഭാസ്‌കറിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കാന്‍ വല്ലാത്ത കുശാഗ്ര ബുദ്ധിയൊന്നും വേണ്ട. ഒരു വെടിക്ക പല പക്ഷികലെ വീഴ്ത്താനാണ് ഷാഫിക്ക് പാലക്കാട് സീറ്റ് നല്‍കിയത്. ബഹളം വയ്ക്കുന്ന കെ.എസ്.യുക്കാരെ ഒതുക്കി നിര്‍ത്താം, സിദ്ധീഖിന് സീറ്റ് നിഷേധിച്ചത് വഴിയണ്ടാകുന്ന 'മുസ്ലീം വിരുദ്ധത' ഒഴിവാക്കാം. സര്‍വ്വോപരി പൂജനീയനായ ഉദയഭാസ്‌കര്‍ജീക്ക് ചെന്നിത്തല കോണ്‍ഗ്രസ്സുകാരുടെ വോട്ട് കണ്ണടച്ചുറപ്പി്കകാം. കാസര്‍കോഡ്, മഞ്ചേശ്വര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി മുസ്ലീം ലീഗുകാരാണ് മല്‍സരിക്കുന്നത് എന്നതിനാല്‍ ചെന്നിത്തലയുടെ കോണ്‍ഗ്സ്സുകാര്‍ക്ക് ബി.ജെ.പിക്കു വോട്ടുകുത്താന്‍ ഒട്ടും പ്രയാസം കാണിക്കേണ്ടതില്ല. പോരാത്തതിന് തൊട്ടുകിടക്കുന്ന ഉദുമയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ്സിനെ സബായിക്കാന്‍ ബി.ജെ.പിയും സന്നദ്ധമായിട്ടുണ്ട്. അങ്ങനെ കേരളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തും താമരകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 91 ല്‍ മതേതര കേരളം കാണിച്ച സൂഷ്മത അതിനേക്കാള്‍ സൂഷ്മതയോടെ കാണിച്ചില്ലെങ്കില്‍ കേരളം അതിന്റെ വലിയൊരു മതേതര പാരമ്പര്യമായിരിക്കും നഷ്ടപ്പെടുത്തുന്നത്. 91-ലെ അവിശുദ്ധ ബന്ധത്തില്‍ മറ്റു 'കക്ഷികളേക്കാള്‍ സഹകരാണാത്മക' സമീപനം കാണിച്ച മുസ്ലീം ലീഗുകാര്‍ക്ക് ആര്‍എസ്എസ് നിയമസഭയില്‍ അക്കൗണ്ട് തുറക്കുന്നതില്‍ വലിയ പ്രയാസമൊന്നും കാണില്ല. ആര്‍.എസ്.എസുകാര്‍ ഉത്തരേന്ത്യന്‍ നഗരങ്ഹളിലാകമാനം ബോംബുകള്‍ പൊട്ടിച്ചു കിരാത നൃത്തമാടുമ്പോള്‍ അതെല്ലാം മൗദൂദിയുടെ പുസ്തകം വായിക്കുന്ന കുട്ടികള്‍ പൊട്ടിക്കുന്ന ബോംബുകളാണെന്ന് പറഞ്ഞ് കേരളത്തില്‍ കാമ്പയിന്‍ നടത്തിയവരാണ് അവര്‍. അതിനാല്‍ യു.ഡി.എപിലെ പ്രമുഖരായ രണ്ട് കക്ഷികളില്‍ നിന്ന് കണിശതയുള്ള ഫാഷിസ്റ്റ് വിരുദ്ധ സമീപനം നാം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല, ഫാഷിസ്റ്റ് കക്ഷികള്‍ക്കെതിരേയുള്ള ജനകീയ പ്രചരണം ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ