നീ മുസ്ലിമാണല്ലെ.. എങ്കില്‍ പിന്നെ നീ തീവ്രവാദി തന്നെ. ഇനി മുസ്ലിമീങ്ങള്‍ക്കോ ഇസ്ലാമിനോ വേണ്ടി സംസാരിക്കുന്നു കൂടി ഉണ്ടെങ്കിലോ.. കൊടും തീവ്വ്രവാദി തന്നെ. സംശയിക്കുകയേ വേണ്ട. അതു കൊണ്ട്, നീയൊന്നൊതുങ്ങി നില്‍ക്ക്.. നിയമത്തിന്റെ ഉറുളന്‍ കല്ലുകള്‍ കൊണ്ട് നിന്നെ എറിയാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ. നിന്നെ ഞങ്ങള്‍ക്കറസ്റ്റു ചെയ്യാം. എത്ര കാലം വേണമെങ്കിലും ജാമ്യം നല്‍കാതെ തടവില്‍ പാര്‍പ്പിക്കാം. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും നിനക്കു വേണ്ടി ശബ്ദിക്കില്ല. ഒരു മാധ്യമവും നിന്നെ സഹായിക്കാന്‍ വരില്ല. അറിയപ്പെടുന്ന ഒരു വക്കീലും നിന്റെ വക്കാലത്തേറ്റെടുക്കില്ല. കാരണം നിന്നെ ഞങ്ങള്‍ വിളിച്ചത് തീവ്രവാദി രാജ്യദ്രോഹി എന്നീ രണ്ടേ രണ്ടു പേരുകളാണ്. അപ്പോള്‍ പിന്നെ നീ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ്.
മുസ്ലിം നാമധാരികളായി പോയതു കൊണ്ടു മാത്രം വരികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പ്രമുഖര്‍ ഏറെയുണ്ട്. സ്വന്തം നാമം മുസ്ലിം നാമത്തിനോട് സാമ്യമുള്ള നാമമായതു കൊണ്ടു മാത്രമാണ് ഒരിക്കല്‍ മുസ്ലിമല്ലാത്ത കമലാ ഹാസന്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യലിനു വിധേയനാക്കപ്പെട്ടത്. ഈ പറഞ്ഞ വ്യക്‌തിത്വങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരമായി തന്നെ പറഞ്ഞിട്ടുണ്ടാവുക ഒരു കാര്യമാണ്. ഞാന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സിനിമാ നടനാണ് എന്ന്. ചോദ്യം ചെയ്യുന്നവരുടെ കയ്യിലുള്ള ഇന്റര്‍ നെറ്റുകളില്‍ ഒന്നു ഗൂഗ്ളിള്‍ ചൈതു നോക്കിയാല്‍ ലക്ഷക്കണക്കിനു റിസല്‍റ്റുകള്‍ കിട്ടുന്ന നാമങ്ങളാണ് ഈ വ്യക്‌തിത്വങ്ങളെല്ലാം. എന്നിട്ടും മണിക്കൂറുകളോറും ഉയര്‍ന്ന ഉദ്ധ്യോഗസ്ഥവര്‍ അവരെ ചോദ്യം ചൈതത് ഈ ലോകത്ത് ഒരു മുസ്ലിമെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കിടന്നാലുറക്കം വരാത്തത്രയും ഇസ്ലാമിക വിരോധവും മുസ്ലിം വിരോധവും ഉള്ളില്‍ ആ കൂട്ടര്‍ കൊണ്ടു നടക്കുന്നത് കൊണ്ടാണ്. അവരുടെ ആ അവസ്ഥ അവര്‍ ചോദിച്ചു വാങ്ങിയതാണ് എന്നതു പോലത്തന്നെ മുസ്ലിമീങ്ങളുടെ ഈ അവസ്ഥ മുസ്ലിമീങ്ങളിലെ ഒരു ന്യൂന പക്ഷം വളരെ പണിപെട്ടുണ്ടാക്കിയെടുത്തതും തന്നെയാണ്. ജിഹാദിന്റെ പേരില്‍ എന്ത് തോണിവാസവും കാണിക്കെമെന്ന് ചിലരുടെ കണ്ടെത്തല്‍ ഈ മതത്തിന്റെ അനുയായികളെ കൊണ്ടെത്തിച്ചിരിക്കുന്നത് വളരെ വലിയ ദുരന്തത്തിലേക്കാണ്.
മഹാനായ മുന്‍ പ്രസിഡണ്ട് എപിജെ അബ്ദുല്‍ കലാമിനു പോലും രക്ഷയില്ലെങ്കില്‍ പിന്നെ വെറും സാധാരണക്കാരന്റെ കര്യം പറയേണ്ടതുണ്ടോ? ഇന്ന് ഒരു മുസ്ലിമിനെ (മുസ്ലിമല്ലാത്തവനെയും) നിശേഷം നശിപ്പിക്കണമെങ്കില്‍ ഒന്നും ചെയ്യണം എന്നില്ല. പത്താളെ കൊണ്ട് അവനെ തീവ്രവാദിയാണ് എന്നൊന്നു പറയിപ്പിച്ചാല്‍ മതി. ഏതെങ്കിലും ഒരു മഞ്ഞ പത്രത്തില്‍ അങ്ങിനെ ഒരു വാര്‍ത്ത വന്നാല്‍ മതി. ഏതെങ്കിലും ഒരു പോലീസ് ഉദ്ധ്യോഗസ്ഥന്റെ മനസ്സിലേക്ക് അങ്ങിനെ ഒരു വിഷം കുത്തി വച്ചാല്‍ മതി. അതോടു കൂടി തീര്‍ന്നോളം. പിന്നെ ആ മനുഷ്യന്‍ രക്ഷപ്പെടുക അത്ര എളുപ്പമൊന്നുമല്ല. വേണമെങ്കില്‍ വെറുതെ വെടിവച്ചു കൊന്ന് അതൊരു ഏറ്റുമുട്ടല്‍ മരണമായിരുന്നു എന്നു വരെ പറയാം. അധികമൊന്നും ആരും അതന്വേഷിക്കില്ല.
.......
ഇത്രയും പരസ്യമായി ഇതെല്ലാം നടക്കുമ്പോള്‍, ജയിലില്‍ കിടക്കുന്ന ഒരു മനുഷ്യനെതിരെ സാക്ഷി പറഞ്ഞു എന്ന് അധികാര വര്‍ഗം പറയുന്ന ചില ആളുകളെ ഇന്റര്‍വ്യൂ ചൈതു എന്നു പറഞ്ഞു കൊണ്ടു മാത്രം, സ്വന്തം പേരില്‍ മാത്രം ഇസ്ലാമുള്ള ഷാഹിനയെ എന്തിനാണ് ഭീകര വാദിയായി ചിത്രീകരിക്കുന്നത്? എന്തിനാണ് എന്ന ചോദ്യത്തെക്കാള്‍ ഭയപ്പെടുത്തുന്നത് ഇത്ര നിസാരമായി കേവലം മുസ്ലിം നാമം മാത്രമുള്ളതിനാല്‍ ഒരു വ്യക്‌തിയെ തീവ്രവാദിയായി ചിത്രീകരിക്കാം എന്ന തിരിച്ചറിവാണ്. ഒന്‍പതു വര്‍ഷം ഇന്ത്യയൊട്ടുക്ക് അറിയപ്പെടുന്ന ഒരു മനുഷ്യനെ വെറുതെ ഭീകര വാദി എന്നു വിളിച്ച് ജയിലടക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യയിലെ സാധാരണ മുസ്ലിമീങ്ങള്‍ക്ക് എന്ത് ധൈര്യമാണുള്ളത്. ഷാഹിനയെ പോലെ റിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകയ്ക്കെതിരെ ഒരു ചാര്‍ജുഷീറ്റുണ്ടാക്കി കോടതികളില്‍ അവര്‍ സമര്‍പ്പിച്ച മുന്‍ക്കൂറ്‍ ജാമ്യാപേഷ അനുവദിപ്പിക്കാതിരിക്കാന്‍ ഒരു ഭരണ കൂടത്തിനു കഴിയുമെങ്കില്‍, ഒരു സാധാരണ മുസ്ലിം നാമധാരിക്ക് എന്തു സമാധാനമാണ് കിട്ടുക? എന്ത് പ്രതീക്ഷയാനുള്ളത്?
ഇന്ത്യന്‍ ജയിലുകളില്‍ എത്രയോ മുസ്ലിം ചെറുപ്പക്കാരുണ്ട്. നിരപരാധികള്‍. സംഘപരിവാറിന്റെ ആളുകള്‍ ചെയ്‌തു എന്നു വ്യക്തമായ കേസുകളില്‍ പോലും അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ശേഷം ഇന്നും അകത്തു കിടക്കുന്ന മുസ്ലിം ചെറുപ്പക്കാരുണ്ട്. ഗോദ്ര കേസിലെ ഒന്നാം പ്രതി എന്നു പറഞ്ഞ വ്യക്‌തിയെ ആണ് കോടതി വെറുതെ വിട്ടത്. അയാളുടെ നിരപരാധിത്വം അയാള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞതു കൊണ്ടു മാത്രമാണ് അയാള്‍ രക്ഷപ്പെട്ടത്. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്കേ ആ ഭാഗ്യം ലഭിക്കുന്നുള്ളൂ. അല്ലാത്തവര്‍ തീവ്രവാദികളായി ഭീകരവാദികളായി രാജ്യദ്രോഹികളായി കാലാകാലങ്ങളില്‍ ജയിലില്‍ കിടക്കുക തന്നെ വേണ്ടി വരും. അവര്‍ നിരപരാധികളാണ് എന്ന് നേരിട്ടറിയുന്ന ചില മുസ്ലിമീങ്ങളില്‍ നിന്ന് പിന്നീട് ഇന്ത്യയോടോ ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയോടോ കൂറ് കാണിക്കുമെന്നു നാം പ്രതീക്ഷിക്കരുത്. ഇവിടെ വ്യവസ്ഥിതികള്‍ വളരെ വലിയ അളവില്‍ തീവ്രവാദികളേയും ഭീകരവാദികളേയും ഉണ്ടാക്കുന്നുണ്ട്. അറിഞ്ഞു കൊണ്ടു തന്നെ. ഓരോ മുസ്ലിമും, അല്ല, ഓരോ മനുഷ്യനും അതിനെതിരെ ജാഗരൂകരായിരിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ