DAILY DISCUSSION
ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത് നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)
2011 മേയ് 30, തിങ്കളാഴ്‌ച
2011 മേയ് 29, ഞായറാഴ്‌ച
الله أكبر
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി പി.ഐ. നൗഷാദിനെ തെരഞ്ഞെടുത്തു. ടി. മുഹമ്മദ് വേളം ആണ് ജനറല്‍ സെക്രട്ടറി. എന്‍.എം. ഷഫീഖ് (കണ്ണൂര്‍), റസാഖ് പാലേരി എന്നിവര്‍ സെക്രട്ടറിമാരുമാണ്. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയായ പി.ഐ. നൗഷാദ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം കോഴിക്കോട് ജില്ലയിലെ വേളം സ്വദേശിയാണ്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗമായും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011-2013 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവര്‍ത്തക സമിതിയംഗങ്ങളായി പി. മുജീബുറഹ്മാന്‍, കെ.എ. ഷഫീഖ്, എം. സാജിദ്, കളത്തില്‍ ഫാറൂഖ്, ഡോ. കെ. മുഹമ്മദ് നജീബ്, എന്‍.കെ. അബ്ദുസ്സലാം, കെ.എ. ഫൈസല്‍, എം.എം. മുഹമ്മദ് ഉമര്‍, കെ.കെ. ബഷീര്‍, എസ്.എ. അജിംസ്, കെ.എം. മഖ്ബൂല്‍, വി.എ. അബൂബക്കര്‍, ഷഹീന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പെരുമ്പിലാവില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി നേതൃത്വം നല്‍കി.

2011 മേയ് 27, വെള്ളിയാഴ്‌ച
ആത്മീയവാണിഭത്തിലെ തിരുമുടിക്കാഴ്കള്‍
കെ.ടി ഹുസൈന്‍
ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രധാന സവിശേഷത കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസമാണ്. ഇസ്‌ലാമിന്റെ ലാളിത്യവും ഗരിമയും മാത്രമല്ല, മാനസികവും ശാരീരികവും ചിന്താപരവുമായ എല്ലാതരം അടിമത്തങ്ങളില്‍നിന്നും മനുഷ്യന് മുക്തി നല്‍കുന്ന അതിന്റെ സാമൂഹികതയും വിമോചനപരതയുമെല്ലാം കുടികൊള്ളുന്നതും ഏകദൈവ സങ്കല്‍പത്തില്‍ തന്നെ. ഏതൊരു മതത്തിന്റെയും അടിസ്ഥാന സങ്കല്‍പത്തെ മൂര്‍ത്തമായി പ്രതീകവത്കരിക്കുന്നതായിരിക്കും അവയുടെ ആരാധനാ ക്രമം. ആ നിലക്ക് ഇസ്‌ലാമിലെ അതിപ്രധാന ആരാധനയായ നമസ്‌കാരവും അതിന്റെ പ്രധാന ഇടമായ പള്ളിയുമെല്ലാം കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ പ്രകാശന വേദികളാണ്. ലോകത്തെവിടെയും മുസ്‌ലിം പള്ളികളില്‍, ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും കാണപ്പെടുന്നതു പോലെ ഒന്നിന്റെയും പ്രതിഷ്ഠകളില്ലാത്തത് അതുകൊണ്ടാണ്. രൂപരഹിതനും സര്‍വശക്തനും സര്‍വവ്യാപിയുമായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നത് അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ഈ നിലപാടിനെയാണ് 'തിരുകേശത്തിനൊരുത്തമ കേന്ദ്രം' എന്ന നിലയില്‍ മലബാറിലെവിടെയോ നിര്‍മിക്കാന്‍ പോകുന്ന ശഅ്‌റെ മുബാറക് മസ്ജിദ് വെല്ലുവിളിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പുതിയ ഭരണം
സംസ്ഥാനത്ത് പുതിയ ഭരണം
നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ച് അധികാരത്തിലെത്തിയിരിക്കുന്നു. ആദ്യം മൃഗീയ ഭൂരിപക്ഷം നേടുമെന്നും പിന്നെ കംഫര്‍ട്ടബ്ള്‍ ഭൂരിപക്ഷം ലഭിക്കുമെന്നുമൊക്കെ യു.ഡി.എഫ് അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ നേരിയൊരു സാങ്കേതിക ഭൂരിപക്ഷം മാത്രമേ ജനങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചിട്ടുള്ളൂ എന്നാണ് വോട്ടെണ്ണല്‍ തെളിയിച്ചത്. ഒരു ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്ത് യു.ഡി.എഫ് വോട്ടുകളുടെ ഭൂരിപക്ഷം. സീറ്റു നില 72-68-ഉം. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി പ്രതിപക്ഷത്തിരിക്കുന്ന സി.പി.എം ആണ്. മുസ്‌ലിം ലീഗിന്റെ വമ്പന്‍ വിജയമാണ് യുഡി.എഫിനെ അധികാരത്തിലെത്തിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര കോണ്‍ഗ്രസിന്റെ ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ ഭീകരമുഖം തുറന്നുകാണിക്കപ്പെട്ടത് വോട്ടുകള്‍ പെട്ടിയിലായതിനു ശേഷമായത് കോണ്‍ഗ്രസിന്റെ ഭാഗ്യം. അല്ലെങ്കില്‍ ഈ സാങ്കേതിക വിജയവും തട്ടിത്തെറിപ്പിക്കപ്പെടുമായിരുന്നു. ഏതായാലും തങ്ങളെയും ഭരണത്തെയും ജനങ്ങള്‍ മുഴുവനായി എഴുതിത്തള്ളിയിട്ടില്ല എന്ന് എല്‍.ഡി.എഫിന് ആശ്വസിക്കാം.
ഭൂരിപക്ഷത്തിന്റെ ശുഷ്‌കത യു.ഡി.എഫ് ഭരണം ഏറെ സങ്കീര്‍ണമാക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും 2001-2006-ലെ യു.ഡി.എഫ് ഭരണം സംഘര്‍ഷകലുഷമായത് ഭരണകക്ഷികള്‍ക്കിടയിലും കക്ഷികളിലെ ഗ്രൂപ്പുകള്‍ക്കിടയിലും ഉടലെടുത്ത തമ്മിലടി കൊണ്ടാണല്ലോ. കനത്ത ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് അന്ന് ചെറുകക്ഷികള്‍ക്ക് സര്‍ക്കാറിനെ മറിച്ചിടാന്‍ കഴിയുമായിരുന്നില്ല. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ നിന്ന് രണ്ടു കക്ഷികള്‍ തെറ്റിപ്പിരിഞ്ഞുപോയിട്ടും സര്‍ക്കാര്‍ കോട്ടം തട്ടാതെ നിലനിന്നത് ഭദ്രമായ ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ വലിയൊരു ഭീഷണി തന്നെയാണ് ഒന്നോ രണ്ടോ എം.എല്‍.എമാര്‍ വിചാരിച്ചാല്‍ സര്‍ക്കാറിനെ മറിച്ചിടാനാവുമെന്ന സ്ഥിതിവിശേഷം.
എന്നാല്‍, നീതിനിഷ്ഠവും ജനക്ഷേമകരവുമായ ഭരണം നിര്‍വഹിക്കാന്‍ ഭരണകക്ഷിക്ക് മൃഗീയ ഭൂരിപക്ഷം വേണമെന്നില്ല. മൃഗീയ ഭൂരിപക്ഷമുണ്ടെങ്കില്‍ സല്‍ഭരണം കാഴ്ചവെച്ചുകൊള്ളണമെന്നുമില്ല. ഭരണം കൈയാളുന്നവരുടെ മൂല്യ പ്രതിബദ്ധതയെയും സത്യസന്ധതയെയും ആര്‍ജവത്തെയും ആശ്രയിച്ചാണ് ഭരണം മെച്ചപ്പെടുന്നതും മോശമാകുന്നതും. ഭരണത്തില്‍ ജനക്ഷേമത്തേക്കാള്‍ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വിഭാഗീയ സ്വാര്‍ഥതകള്‍ക്കും പ്രാമുഖ്യം ലഭിച്ചാല്‍ പ്രതിസന്ധികളുണ്ടാകും. ഭരിക്കുന്നവര്‍ക്ക് മൃഗീയ ഭൂരിപക്ഷമില്ലാതിരിക്കുന്നത് ഒരു കണക്കിന് നല്ലതുമാണ്. അബദ്ധങ്ങളും അരുതായ്മകളും സര്‍ക്കാറിനെ ഉലക്കുമെന്ന ബോധം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കാന്‍ അവരെ ജാഗ്രതയുള്ളവരാക്കും. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉമ്മന്‍ ചാണ്ടി നല്ല പ്രതിഛായയുള്ള രാഷ്ട്രീയ നേതാവും ഭരണരംഗത്ത് പരിചയസമ്പന്നനുമാണ്. ഭൂരിപക്ഷത്തിന്റെ ബലക്ഷയം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അദ്ദേഹം വിജയകരമായി തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
സത്യപ്രതിജ്ഞക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച നയവും പ്രഥമ മന്ത്രിസഭായോഗം കൈകൊണ്ട തീരുമാനങ്ങളും ആശാവഹങ്ങളാണ്. സര്‍വജനസമഭാവന, അഴിമതി നിര്‍മാര്‍ജനം, കാര്‍ഷിക വ്യവസായ മേഖലകളുടെ പുനരുദ്ധാരണം, ടൂറിസം വികസനം, പാവപ്പെട്ടവരുടെ ജീവിത സുരക്ഷ തുടങ്ങിയവയാണ് നയങ്ങള്‍. ഇതിനൊക്കെ സ്വീകരിക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒടുവില്‍ വര്‍ധിച്ച പെട്രോള്‍ വിലയുടെ സംസ്ഥാന നികുതി വിഹിതം വേണ്ടെന്നു വെച്ചതാണ് പ്രഥമ മന്ത്രിസഭാ യോഗം കൈകൊണ്ട പ്രധാന തീരുമാനം. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങള്‍ പുനപരിശോധിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു. പ്രകടന പത്രികയിലൂടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാന്‍ പുതിയ ഗവണ്‍മെന്റിന് സാധിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.
യു.ഡി.എഫ് സാമാജികരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തൃപ്തികരമായ പ്രാതിനിധ്യമുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അസംബ്ലിയില്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സ്ത്രീകളുടെ പ്രാതിനിധ്യം ശോചനീയമാണ് - ഒറ്റ വനിതാ മെമ്പര്‍ മാത്രം. നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തുകൊണ്ട് നിയമം നിര്‍മിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം ലജ്ജാവഹമാണിത്. ദലിതുകളുടെ പ്രാതിനിധ്യവും കേവലം രണ്ട് സീറ്റിലൊതുങ്ങുന്നു. വനിതകളുടെയും ദലിതുകളുടെയും അസാന്നിധ്യം ഭരണതലത്തില്‍ അവരുടെ പ്രശ്‌നങ്ങളുടെ തമസ്‌കരണമായിത്തീരാതിരിക്കാന്‍ പുതിയ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തില്‍ അനുദിനം മൂര്‍ഛിച്ചുവരുന്ന സാമൂഹിക പ്രശ്‌നമാണ് അമിതമായ മദ്യാസക്തിയും മയക്കുമരുന്ന് വ്യാപനവും. മുഖ്യമന്ത്രിയുടെ നയവിശദീകരണത്തില്‍ ഈ പ്രശ്‌നം പരാമര്‍ശിച്ചു കണ്ടില്ല. സംസ്ഥാനം മദ്യ സാഗരത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് വ്യക്തമായ നയപരിപാടികളാവിഷ്‌കരിക്കേണ്ടതാണ്.

2011 മേയ് 26, വ്യാഴാഴ്‌ച
കൈകടത്തല്‍ ബുഖാരിയിലും
വിവാദകേശ സൂക്ഷിപ്പിനുള്ള പള്ളി പണിയുന്നതില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന വിഘടിത ഫ്ലക്സ് ബോര്‍ഡുകളില്‍ ഉല്ലേഖനം ചെയ്ത ബുഖാരിയുടെ ഹദീസില്‍ വന്‍ തട്ടിപ്പ് വരുത്തിയിരിക്കുന്നു. ഈ ലോകത്തെക്കാളും അതിലുള്ള സകലതിനേക്കാളും എനിക്കിഷ്ടം തിരുനബി(സ)യുടെ മുടികളില്‍ നിന്ന് ഒരു മുടി ''എന്‍റെ പക്കല്‍ ഉണ്ടായിരിക്കുന്നതാണ് '' എന്ന ഇബ്നു സീരിന്‍ (റ) ന്റെ വാക്കുകള്‍ ' ഈ ലോകത്തിലെ സകലതിനേക്കാളും അഭികാമ്യമായി ഞാന്‍ കാണുന്നത് ''തിരുകേശ സൂക്ഷിപ്പാണ്'' എന്ന് തിരുത്തി, കേശ സൂക്ഷിപ്പിന് പള്ളി നിര്‍മ്മിക്കല്‍ അഭികാമ്യമാണെന്ന് വരുത്തി തീര്‍ത്തിരിക്കുന്നു.
حَدَّثَنَا مَالِكُ بْنُ إِسْمَاعِيلَ قَالَ حَدَّثَنَا إِسْرَائِيلُ عَنْ عَاصِمٍ عَنْ ابْنِ سِيرِينَ قَالَ قُلْتُ لِعَبِيدَةَ عِنْدَنَا مِنْ شَعَرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ فَقَالَ لَأَنْ تَكُونَ عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنْ الدُّنْيَا وَمَا فِيهَا
[Bukhari: | Book 4 | No. 172http://pravarthakan.blogspot.com/2011/04/40_27.html
2011 മേയ് 25, ബുധനാഴ്‌ച
കീറാമുട്ടി
എന്നിട്ടും ഇസ്‌ലാം ജനഹൃദയങ്ങളെ കീഴടക്കുന്നത് എന്തുകൊണ്ട് ?
ഇ.സി സൈമണ്‍ മാസ്റ്റര്‍
ഇ.സി സൈമണ്‍ മാസ്റ്റര്‍
2011 മേയ് 23, തിങ്കളാഴ്‌ച
NEW POLITICS - Do the History Repeat ?!
ഇസ്‌ലാമിന്റെ രാജപാതയും രാഷ്ട്രീയ ഇടപെടലുകളും
ശൈഖ് മുഹമ്മദ് കാരകുന്ന്
ശൈഖ് മുഹമ്മദ് കാരകുന്ന്
2011 മേയ് 22, ഞായറാഴ്‌ച
2011 മേയ് 19, വ്യാഴാഴ്‌ച
നബി (സ) യുടെ ഉപദേശങ്ങള്‍.
*PROPHET’S WASIATH* TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.
(1) Refrain from sleeping between Subah and Ishraq; Asr and Maghrib;
Maghrib and Isha = സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും
മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്.
(2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ
ഇരിക്കുന്നത് ഒഴിവാക്കുക.
ഇരിക്കുന്നത് ഒഴിവാക്കുക.
(3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍
ഉറങ്ങരുത്.
ഉറങ്ങരുത്.
(4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട്
തിന്നുകയും കുടിക്കുകയും ചെയ്യരുത്.
തിന്നുകയും കുടിക്കുകയും ചെയ്യരുത്.
(5) Don’t eat those food you have taken out between your teeth =പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.
(6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
(7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍
നോക്കരുത്.
നോക്കരുത്.
(8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍
ആകാശത്തേക്ക് നോക്കരുത്.
ആകാശത്തേക്ക് നോക്കരുത്.
(9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
(10) Don’t clean your teeth with charcoal = പല്ലുകള്‍ കരി
കൊണ്ട് വൃത്തിയാക്കരുത്.
കൊണ്ട് വൃത്തിയാക്കരുത്.
(11) Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍
അണിയുക.
അണിയുക.
(12) Don’t break tough things with your teeth = പല്ല് കൊണ്ട്
ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.

(13) Don’t blow on your food when it’s hot = ഭക്ഷണം
ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
(14) Don’t look for faults of others = മറ്റുള്ളവരുടെ
പാഴ്ച്ചകകളിലേക്ക് നോക്കരുത്.
പാഴ്ച്ചകകളിലേക്ക് നോക്കരുത്.
(15) Don’t talk between iqamath and azan = ബാങ്കിന്റെയും
ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.
ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.
(16) Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച്
സംസാരിക്കരുത്.
സംസാരിക്കരുത്.
(17) Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ
പറ്റി കഥകള്‍ പറയരുത്.
പറ്റി കഥകള്‍ പറയരുത്.
(18) Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ
ദേഷ്യപ്പെടുത്തരുത്.
ദേഷ്യപ്പെടുത്തരുത്.
(19) Don’t look behind frequently while walking =നടക്കുമ്പോള്‍ പിന്നിലേക്ക് തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
(20) Don’t stamp your feet while walking = നടക്കുമ്പോള്‍
കാലുകളുടെ അടയാളം പതിക്കരുത്.
കാലുകളുടെ അടയാളം പതിക്കരുത്.
(21) Don’t be suspicious about your friends = സുഹൃത്തുക്കളെ
പറ്റി സംശയാലു ആകരുത്.
പറ്റി സംശയാലു ആകരുത്.
(22) Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്.
(23) Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്.
(24) Speak clearly so others can understand = മറ്റുള്ളവര്‍ക്ക്
മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.

(25) Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്
ഒഴിവാക്കുക.
ഒഴിവാക്കുക.
(26) Don’t decide on your own but consult others who know =സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.
(27) Don’t be proud of yourself = സ്വയം ആത്മാഭിമാനം
കൊള്ളരുത്.
കൊള്ളരുത്.
(28) Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി
ഒരിക്കലും ദുഖിക്കരുത്.
ഒരിക്കലും ദുഖിക്കരുത്.
(29) Don’t boast = സ്വയം വീമ്പ് പറയരുത്.
(30) Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് /
വിരട്ടരുത്.
വിരട്ടരുത്.
(31) Treat your guests well with good heart = അധിധികളെ നന്നായി
നല്ല മനസ്സോടെ സല്കരിക്കുക.
നല്ല മനസ്സോടെ സല്കരിക്കുക.
(32) Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍
ക്ഷമയുള്ളവനായിരിക്കുക.
ക്ഷമയുള്ളവനായിരിക്കുക.
(33) Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
(34) Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി
ചിന്തിക്കുക, പശ്ചാത്തപിക്കുക.
ചിന്തിക്കുക, പശ്ചാത്തപിക്കുക.
(35) Do good to those who do bad to you = നിന്നോട് തെറ്റ്
ചെയ്തവരോട് നീ നല്ലത് ചെയ്യുക.
ചെയ്തവരോട് നീ നല്ലത് ചെയ്യുക.
(36) Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട്
ത്രിപ്ടിപ്പെടുക.
ത്രിപ്ടിപ്പെടുക.
(37) Don’t sleep too much- it will cause forgetfulness = അധികം
ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
(38) Repent at least 100 times a day = ഒരു ദിവസം നൂറു
പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.
പ്രവശ്യമെന്കിലും പാശ്ചതാപിക്കുക.
(39) Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
(40) Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.
*"ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്*"
2011 മേയ് 17, ചൊവ്വാഴ്ച
വിജയത്തിന്റെ മറുവശം, ഭരണത്തിന്റെ ഭാരം ! എ.ആര്‍
പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഭിന്ന വിശകലനങ്ങളും വിലയിരുത്തലുകളും തുടരുന്നു. സ്വാഭാവികമായും യു.ഡി.എഫിന്റെ അഭിമാനാര്‍ഹമല്ലാത്ത വിജയത്തിന്റെയും എല്‍.ഡി.എഫിന്റെ അഭിമാനകരമായ പരാജയത്തിന്റെയും കാരണങ്ങള്‍ അപഗ്രഥിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ ഫോട്ടോഫിനിഷിങ്ങിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് മെനക്കെട്ടു കാണുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2010ലെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും നേടിയ അമ്പരപ്പിക്കുന്ന മഹാവിജയത്തിനു ശേഷം ഒട്ടും വൈകാതെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ വിജയം തുടരുമെന്നുതന്നെ യു.ഡി.എഫ് വിശ്വസിക്കുകയും ചെയ്തിരുന്നതാണ്. അഞ്ചുവര്‍ഷത്തെ ഇടതുഭരണ പരാജയവും മുഖ്യ ഭരണകക്ഷിയെ വേട്ടയാടിയ വിഭാഗീയത ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്ന കണക്കുകൂട്ടലും അതിലുപരി രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ജാതി-സമുദായ സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാണെന്ന ശുഭാപ്തിയുമായിരുന്നു യു.ഡി.എഫിന്റെ 90-100 സീറ്റുകളെക്കുറിച്ച സ്വപ്‌നങ്ങള്‍ക്കാധാരം. മലയാളത്തിലെ ഒന്നാംനിര പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ കൂടി ലഭിച്ചതിനാല്‍ മറിച്ചൊരു ചിന്തക്ക് പ്രസക്തിയില്ലായിരുന്നു.
മറുവശത്ത്, വി.എസ് അച്യുതാനന്ദന്‍ എന്ന ഘടകം അപ്രതീക്ഷിത തിളക്കത്തോടെ രംഗപ്രവേശം ചെയ്യുന്നതുവരെ ഇടതുമുന്നണിക്ക് ശക്തമായൊരു പ്രതിപക്ഷമായി തിരിച്ചുവരുന്നതിനെക്കുറിച്ചുപോലും സന്ദേഹമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ പിടിച്ചുകുലുക്കിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അവശേഷിച്ച മൂന്നരമാസത്തെ ഹ്രസ്വമായ ഇടവേളയില്‍ ഭരണത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഒട്ടേറെ ജനക്ഷേമ നടപടികള്‍ക്ക് തുടക്കമിടാനും അച്യുതാനന്ദന്‍ സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചുവെന്നത് ശരിയാണ്. തന്മൂലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരല്‍പം മെച്ചപ്പെട്ട പ്രദര്‍ശനം എല്‍.ഡി.എഫിന് കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയും ഉളവായി. അപ്പോഴും ഒരടിസ്ഥാന ദൗര്‍ബല്യം പരിഹരിക്കപ്പെടാതെ കിടന്നു. ഇടതുമുന്നണിയില്‍നിന്ന് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പും എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദളും വിട്ടുപോയ ക്ഷീണം നിലനില്‍ക്കെ ജനപിന്തുണയുള്ള ഒരേയൊരു സി.പി.എം മാത്രമാണ് കോണ്‍ഗ്രസ്-മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ് ശക്തമായ കൂട്ടുകെട്ടിനെ നേരിടാനുള്ളത് എന്നതായിരുന്നു ആ ബലഹീനത. സി.പി.എമ്മിനാവട്ടെ പഴയ ഭദ്രതയും കെട്ടുറപ്പും നഷ്ടമായിരുന്നുതാനും. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പക്ഷേ, യു.ഡി.എഫിന്റെ സ്വതഃസിദ്ധമായ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. സീറ്റ് പങ്കുവെപ്പിനെച്ചൊല്ലി ഘടകകക്ഷികള്‍ ഉയര്‍ത്തിയ അവകാശവാദങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം വരെ തുടര്‍ന്ന അനിശ്ചിതത്വവും ആദ്യഘട്ടത്തില്‍ തന്നെ ഇടതുമുന്നണിക്ക് പ്രചാരണത്തില്‍ മേല്‍ക്കൈ സമ്മാനിച്ചു. താന്‍ മത്സരിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട് വി.എസ്. അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി ഗോദയിലിറങ്ങിയതോടെയാണ് ശരിക്കും ഇടതുമുന്നണിക്ക് ജീവന്‍ വെക്കുന്നതും വലതുമുന്നണി അപ്രതീക്ഷിതമായി പ്രതിരോധത്തിലാവുന്നതും. വി.എസ് പൊരുതി നേടിയെടുത്ത, ഇടമലയാര്‍ അഴിമതിക്കേസിലെ സുപ്രീംകോടതി വിധി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലെത്തിച്ചതോടെ യു.ഡി.എഫിന്റെ ശിരസ്സ് ശരിക്കും കുനിയുക തന്നെ ചെയ്തു. അവിചാരിതമായി ഭാര്യാസഹോദരീ ഭര്‍ത്താവ് റഊഫ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കളങ്കിതനായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനര്‍ജീവിപ്പിക്കുക കൂടി ചെയ്തപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ വി.എസിന് രണ്ടാമത്തെ ആയുധവും കൈവന്നു. രണ്ടുമായി അദ്ദേഹം നടത്തിയ ജൈത്രയാത്രയുടെ ബാക്കിപത്രമാണ് സത്യംപറഞ്ഞാല്‍ ഇടതുമുന്നണിയുടെ നവജീവന്‍. അതോടൊപ്പം ലോക്‌സഭ/ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രകടമായ ശക്തമായ ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പകരം യു.പി.എ സര്‍ക്കാറിന്റെ സര്‍വകാല റെക്കോഡ് തകര്‍ത്ത സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതികള്‍ യു.ഡി.എഫിനെ തീര്‍ത്തും പ്രതിരോധത്തില്‍ വീഴ്ത്തുകയും ചെയ്തു. ഒരുവേള തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ മുഴുവന്‍ ആഞ്ഞടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധവികാരം ഒരല്‍പം മുമ്പായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സമ്പൂര്‍ണ പതനത്തിന് തന്നെ സാക്ഷ്യം വഹിച്ചേനെ.
ഒരു ശതമാനം വോട്ടിന്റെയും നാലേനാല് സീറ്റുകളുടെയും പിന്‍ബലത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ് കഷ്ടിച്ച് അധികാരത്തിലേറിയിരിക്കുന്നത്. അതില്‍ മുസ്‌ലിംലീഗ് കൈവരിച്ച തകര്‍പ്പന്‍ വിജയമാണ് സര്‍വഥാ സമ്മതിക്കപ്പെട്ട വസ്തുത. മത്സരിച്ച 24 സീറ്റുകളില്‍ 20ഉം നേടിയെടുത്ത മുസ്‌ലിംലീഗ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഒന്നരയിരട്ടി സീറ്റുകള്‍ ലീഗ് അടിച്ചെടുത്തു. മലപ്പുറത്ത് മുസ്‌ലിംലീഗിന് പ്രതിയോഗി ഇല്ലെന്നും തെളിയിക്കപ്പെട്ടു. പക്ഷേ, മുസ്‌ലിംലീഗിന്റെ വിജയകാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യുന്ന ചില വസ്തുതകളിലേക്കുകൂടി ഈ സന്ദര്‍ഭത്തില്‍ വിരല്‍ചൂണ്ടാതെ വയ്യ. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റഊഫ് ഉന്നയിച്ച ആരോപണവും അത് ആയുധമാക്കി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രചാരണവും മലബാറിലെ മുസ്‌ലിം സമുദായത്തില്‍ സാമാന്യമായി ഒരു ചലനവും സൃഷ്ടിച്ചില്ലെന്നത് നേരാണ്. എന്നല്ല, പൂര്‍വാധികം വാശിയോടെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗണികള്‍ രംഗത്തിറങ്ങാന്‍ അത് നിമിത്തമൊരുക്കുകയും ചെയ്തു. എന്നാല്‍, പൊതുസമൂഹത്തില്‍ റഊഫിന്റെ വെളിപ്പെടുത്തലും വി.എസിന്റെ കടന്നാക്രമണവും ഉളവാക്കിയ പ്രത്യാഘാതങ്ങള്‍ എന്താണ്? തീര്‍ച്ചയായും രാഷ്ട്രീയ നേതാക്കളുടെ ധാര്‍മികത്തകര്‍ച്ചയെക്കുറിച്ചും നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചും വ്യാപകമായ ആശങ്കകള്‍ അത് സൃഷ്ടിച്ചിട്ടുണ്ട് എന്നുതന്നെയാണ് തെരഞ്ഞെടുപ്പുഫലങ്ങള്‍ അനാവരണം ചെയ്ത യാഥാര്‍ഥ്യം. ഇതിന് വിലകൊടുക്കേണ്ടിവന്നത് പക്ഷേ, യു.ഡി.എഫ് പൊതുവിലും മുഖ്യകക്ഷിയായ കോണ്‍ഗ്രസുമാണെന്ന് മാത്രം. വെറും 38 സീറ്റുകളുമായി സംസ്ഥാനത്തെ രണ്ടാം കക്ഷിയായി കോണ്‍ഗ്രസ് പതിച്ചതിന്റെ കാരണം മറ്റെന്തിനേക്കാളുമേറെ പൊതുജീവിതത്തിലെ അഴിമതിയിലും ധര്‍മച്യുതിയിലും മനംനൊന്തവരുടെ ധര്‍മരോഷമാണ്. വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പോരാട്ടം ആ ദിശയില്‍ ചിന്തിക്കാന്‍ പ്രേരകമായിത്തീര്‍ന്നു എന്നതാണ് ശരി. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ നിയമം സ്വാഭാവികവഴി സ്വീകരിച്ചതിനാല്‍ നിരപരാധികള്‍ രക്ഷപ്പെടുകയായിരുന്നില്ല. ധനശക്തിയും അധികാര ദുര്‍വിനിയോഗവും ദുഃസ്വാധീനവും വഴി അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടുതന്നെ ഈ ധാര്‍മിക സമസ്യ അച്യുതാനന്ദന്‍ ഭരണമാറ്റത്തെ അതിജീവിച്ചും ആയുധമാക്കാനാണിട.
രണ്ടാമതായി തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മതേതരത്വത്തിലൂന്നി മുസ്‌ലിം സമൂഹത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തിയ ധീരശ്രമത്തിന്റെ പരിണതിയാണ് പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വിജയമെന്നാണ് മുസ്‌ലിംലീഗും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളും മതേതരത്വ ചാവേറുകളുമായ ബുദ്ധിജീവികളും പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. സംഭവിച്ചതോ? കമ്യൂണിസ്റ്റ് വിരോധത്തിന്റെയും ഇടതുഭരണ വിരുദ്ധതയുടെയും ഭൂമികയില്‍ പ്രബല മതന്യൂനപക്ഷങ്ങളായ മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങളെ ധ്രുവീകരിക്കാനും അതോടൊപ്പം മുസ്‌ലിം തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമുദായത്തെ അടുപ്പിച്ചുനിര്‍ത്താനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ആസൂത്രിത നീക്കങ്ങളുടെ തുടര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായത്. മറ്റെല്ലാ ദേശീയ, പ്രാദേശിക ഇഷ്യൂകളെയും നിഷ്പ്രഭമാക്കിക്കൊണ്ട്, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതിപോലും നിര്‍ണയിച്ച മുഖ്യഘടകം. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി ജനകീയ വികസന മുന്നണികളുണ്ടാക്കി 1700ഓളം വാര്‍ഡുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാകട്ടെ മുസ്‌ലിം തീവ്രവാദം തെരഞ്ഞെടുപ്പുരംഗം ഹൈജാക്ക് ചെയ്യാന്‍ പോവുന്നുവെന്ന മുറവിളിയായി. (ആ പ്രചാരണത്തില്‍ സി.പി.എമ്മും വീണു എന്നതും പരമാര്‍ഥം). യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗ് പ്രചാരണത്തിന്റെ മര്‍മം പി.കെ. കുഞ്ഞാലിക്കുട്ടി ഭംഗ്യന്തരേണ സൂചിപ്പിക്കാതിരുന്നില്ല. മുസ്‌ലിം സാമുദായിക രാഷ്ട്രീയ പ്രതലത്തിലേക്ക് ഇനിയാരും കടന്നുവരരുതെന്ന ശാഠ്യമായിരുന്നു ഈ പുകമറയുടെ പിന്നില്‍. കാല്‍ ലക്ഷത്തോളം വരുന്ന പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ ഈ സംഖ്യ ഒന്നുമല്ലെന്നും അതില്‍തന്നെ നടാടെ മത്സരിക്കുന്ന ജനകീയ കൂട്ടായ്മകള്‍ക്ക് അതിശക്തമായ മുന്നണികള്‍ക്കെതിരെ ബഹുഭൂരിഭാഗം വാര്‍ഡുകളിലും വിജയിക്കാനാവില്ലെന്നും മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു 'മതേതരത്വം അപകടത്തില്‍' എന്ന കോലാഹലം. മറുവശത്ത് സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്മരണ പോരാട്ടത്തിനിറക്കാനും ഇതുതന്നെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്. അല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കിട്ടാന്‍ പോവുന്നില്ലെന്ന് ഉറപ്പിച്ച കുഞ്ഞാലിക്കുട്ടി വോട്ട് വേണ്ടെന്ന് ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു. (വോട്ട് വേണമെന്നുള്ള ലീഗ് സ്ഥാനാര്‍ഥികള്‍ അത് ലഭ്യമാക്കാനുള്ള വഴികള്‍ തേടിയതും അത് സ്വീകരിച്ചതും സ്വകാര്യം).
ഇതോടെ 'തീവ്രവാദ വിരുദ്ധ' മതേതരത്വത്തിന്റെ പടയാളികളാവാന്‍ ഒരിക്കല്‍കൂടി സാമുദായിക പാര്‍ട്ടിക്ക് അവസരം കൈവന്നു. പക്ഷേ, ഈ കുതന്ത്രത്തിന് വിലകൊടുക്കേണ്ടി വന്നതും കോണ്‍ഗ്രസും യു.ഡി.എഫിലെ മറ്റു ഘടകങ്ങളുമാണ്. പൊന്നാനിയിലും തവനൂരിലും വടകരയിലും അത് പ്രകടമായി. ജമാഅത്ത് വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച എം.കെ. മുനീറും കെ.എം. ഷാജിയുമാണ് ലീഗ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കരപറ്റിയത് എന്നതും ശ്രദ്ധേയം. അതേയവസരത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്ത സി.പി.എം പോളിറ്റ്ബ്യൂറോ കേരളത്തിലെ പാര്‍ട്ടിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ മുസ്‌ലിം വോട്ടുകളും ചില മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച പരസ്യമായ പിന്തുണയും വഹിച്ച പങ്ക് എടുത്തുകാട്ടിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയി എന്ന് ഏറ്റുപറഞ്ഞ സി.പി.എം നേതൃത്വം തന്നെയാണ് മുസ്‌ലിം സംഘടനകളുടെ പിന്തുണ നന്ദിപൂര്‍വം അനുസ്മരിച്ചത് എന്നോര്‍ക്കണം. ഇടതുമുന്നണിയുടെ ബഹുഭൂരിഭാഗം സ്ഥാനാര്‍ഥികള്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരുന്നല്ലോ. ജമാഅത്തിന്റെ 'തീവ്രവാദമോ' മതമൗലികതാ വാദമോ പിന്തുണ സ്വീകരിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിക്ക് തടസ്സമായില്ല. പൊതുസമൂഹത്തെ അത് പ്രതികൂലമായി സ്വാധീനിച്ചതുമില്ല.
ഇനി മുസ്‌ലിംലീഗിന്റെ അവകാശവാദത്തിന്റെ മറുവശമോ? പിന്തിരിപ്പന്‍ യാഥാസ്ഥിതിക മതപണ്ഡിത സംഘടനകളെപ്പോലും ഭരണമാറ്റത്തിന്റെ പ്രലോഭനത്തില്‍ കൂടെക്കൂട്ടിയാണ് ലീഗ് ഇത്തവണ നേട്ടം കൊയ്തത്. ഒരുവശത്ത് പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന സമസ്ത ഔദ്യോഗിക വിഭാഗവും മറുവശത്ത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വിഘടിത വിഭാഗവും തിരുകേശത്തെച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടവെ എ.പി സുന്നികളെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. അതാകട്ടെ, ഭരണത്തിന്റെ പ്രയോജനങ്ങളില്‍ അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ടേ സാധ്യമാവൂ. അതിനര്‍ഥം കടുത്ത അന്ധവിശ്വാസ ചൂഷണത്തിന്റെയും വ്യാപാരവത്കരണത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലായ എ.പി വിഭാഗത്തിനെതിരെ ശബ്ദിക്കാന്‍പോലും മുസ്‌ലിംലീഗിനെ അശക്തമാക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ മതേതരത്വ പുരോഗമന പ്രതിച്ഛായയെ സമൂഹത്തില്‍ അപഹാസ്യമാക്കുകയും ചെയ്യും. ഇത്തരം വൈരുധ്യങ്ങളെയും പാളിച്ചകളെയുമാകെ ജനദൃഷ്ടിയില്‍നിന്ന് മറച്ചുപിടിക്കാനുള്ള പുകമറ കൂടിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേര്‍ക്കുള്ള കടന്നാക്രമണം. ഇമ്മാതിരി ഗിമ്മിക്കുകളുടെ പേരില്‍ സമൂഹത്തെ വിഡ്ഢീകരിക്കാന്‍ എത്രകാലം കഴിയും എന്ന ചോദ്യമുണ്ട്.
രണ്ട് വോട്ടിന്റെ ഞാണിന്മേല്‍ കളിയുമായി പരീക്ഷണത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടാന്‍പോകുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് തങ്ങളെ കഷ്ടിച്ച് അധികാരത്തില്‍ കടന്നുകൂടാന്‍ സഹായിച്ച സകലമാന സാമുദായിക-ജാതി കൂട്ടായ്മകളുടെയും പരസ്‌പരവിരുദ്ധ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കാം എന്നതുതന്നെയാവും. ഇടതുമുന്നണി സര്‍ക്കാറിനെ താഴെയിറക്കാന്‍ കൂട്ടുപിടിച്ച അതേശക്തികളെ ഭരണത്തിലേറിയാല്‍ മറക്കാനൊക്കില്ലല്ലോ. എല്ലാറ്റിനെയും നേരിടാനുള്ള അതിജീവന മന്ത്രമായി സംസ്ഥാനത്തെ സാങ്കല്‍പിക മുസ്‌ലിം തീവ്രവാദ ഭീഷണി ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്‌ലിംലീഗും വലതുപക്ഷ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചാലും അടിതെറ്റുകയേ ചെയ്യൂ.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)