DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 മേയ് 10, ചൊവ്വാഴ്ച

ബന്ധം വിച്‌ഛേദിക്കുന്നവരോട് അകലുന്ന നയമല്ല ജമാഅത്തിന് -ടി. ആരിഫലി

മഞ്ചേരി: ബന്ധം വിച്‌ഛേദിക്കുന്നവരോട് ബന്ധം സ്ഥാപിക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്‌ലാമിക്കെന്ന് സംസ്ഥാന അമീര്‍ ടി. ആരിഫലി. മഞ്ചേരിയില്‍ നടന്ന മേഖലാ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി വോട്ടുചെയ്യാന്‍ തീരുമാനിച്ചാല്‍ അത് സ്വീകരിക്കണോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറിയും അങ്ങനെ വിജയിക്കുന്നതിനേക്കാള്‍ നല്ലത് വെറുതെ നടക്കുന്നതാണെന്ന് മറ്റൊരു സെക്രട്ടറിയും പ്രസ്താവനയിറക്കിയശേഷം അഞ്ചു മണ്ഡലങ്ങളില്‍ ജമാഅത്ത് മുസ്‌ലിംലീഗിന് വോട്ടുചെയ്തു. ഒരു സംഘടന എന്ന നിലക്ക് പുലര്‍ത്തുന്ന നയവും പ്രവര്‍ത്തകര്‍ കൈക്കൊള്ളുന്ന തീരുമാനത്തിന് നല്‍കുന്ന അംഗീകാരവും തന്നെയാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നതെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിംലീഗുമായി പലഘട്ടങ്ങളിലും ജമാഅത്തിന് ആശയവിനിമയം നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തിന്റെ ഇടം തങ്ങള്‍ക്കുള്ളതാണെന്ന് മാന്യമായ ഭാഷയിലായിരുന്നു ചിലപ്പോഴൊക്കെ പ്രതികരണം. ജമാഅത്ത് കേവല മത, സാമുദായിക സംഘടനയല്ലെന്നും അത്തരം സംഘടനകളോട് സംസാരിക്കുന്ന രൂപത്തില്‍ സംസാരിക്കരുതെന്നുമായിരുന്നു ജമാഅത്തിന്റെ നിലപാട്.
സ്വാതന്ത്ര്യത്തിന് മുമ്പും മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും ആ സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കൊരു പ്രത്യേക രാജ്യം വേണമെന്ന നിലപാടുമായി വിഭജനത്തിനനുകൂലമായി വാദിച്ച സംഘടനയാണ് മുസ്‌ലിംലീഗ്. ജമാഅത്ത് ഇതിനെ ശക്തിയുക്തം എതിര്‍ത്തു. എല്ലാ വിഭാഗക്കാരും ഒരുമിച്ച് നടത്തിയ സ്വാതന്ത്ര്യപോരാട്ടത്തിന് ശേഷം അത്തരമൊരു രാജ്യം നിലവില്‍ വരണമെന്നുതന്നെയാണ് ജമാഅത്തെ ഇസ്‌ലാമി വാദിച്ചതെന്നും ടി. ആരിഫലി വിശദീകരിച്ചു. മേഖലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാ സമിതി അംഗം കൂട്ടില്‍ മുഹമ്മദലി സംസാരിച്ചു. മുഹമ്മദ്കുട്ടി സ്വാഗതവും ഷംസുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
http://www.solidarityym.net/profiles/blogs/4301468:BlogPost:101926

അഭിപ്രായങ്ങളൊന്നുമില്ല: