| Abdul Latheef |
(ഇന്നലെ നടന്ന ജമാഅത്തെ ഇസ്ലാമി മഞ്ചേരി മേഖല സംഘടിപ്പിച്ച പൊതുസമ്മേളനത്തില് കൂട്ടില് മുഹമ്മദ് അലി സാഹിബ് നടത്തിയ പ്രഭാഷണത്തിന്റെ അവസാന ഭാഗത്തിന്റെ സംഗ്രഹം ഇവിടെ നല്കുന്നു)
ഹമീദ് സാഹിബിന് മറ്റുശൂറാമെമ്പേഴ്‌സില്‍നിന്ന് വ്യത്യസ്ഥമായ ഒരഭിപ്രായമുണ്ടായിരുന്നു. ഒരു സംഘടക്ക് ഒരു വ്യക്തിയുടെ അഭിപ്രായം മാത്രം മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ കഴിയില്ലല്ലോ എന്ന് ഹമീദ് സാഹിബ് തന്നെ ചോദിക്കുന്നുണ്ട്. അദ്ദേഹം അദ്ദേഹത്തെ മാത്രമല്ല ഈ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ കൂടിയാണ് പുറത്ത് പോയത്. അദ്ദേഹത്തെ ഇനി നിങ്ങള്‍ എരപ്പാക്കരുത്. കുറേ പേര്‍ പിന്നാലെ നടന്ന് അഭിമുഖവും ലേഖനവും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഈ രാഷ്ട്രീയ തീരുമാനത്തോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല അതിനാല്‍ ഞാന്‍ പുറത്തുപോകുന്നുവെന്നാണ് പറഞ്ഞത്. പോയ്‌കൊള്ളട്ടേ അങ്ങനെ ആര്‍ക്കും പോകാവുന്നതാണ്. എന്നാല്‍ പിന്നീട് നിറം പിടിപ്പിച്ച കഥകളും കള്ളങ്ങളും അദ്ദേഹത്തിന്റേതായി പുറത്ത് വരുന്നു. അദ്ദേഹത്തെ ഞങ്ങള്‍ വിട്ട രൂപത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്. നിങ്ങളായി അദ്ദേഹത്തെ മോശക്കാരനാക്കരുത്. അല്ലാത്ത പക്ഷം അദ്ദേഹം നിങ്ങള്‍ക്ക് തന്നെ ഭാരമാകും. അദ്ദേഹം അങ്ങനെ ആയിത്തീരണമെന്ന് ഞങ്ങള്‍ തന്നെ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല. എന്റെ തീരുമാനം ഈ സംഘടനയുടെ തീരുമാനമാകണം എന്ന വാശിപാടില്ല എന്ന് ഒരു സാധാപ്രവര്‍ത്തകന് പോലും ഉണ്ടാകുന്ന പ്രൈമറി വിദ്യാഭ്യാസം നേടിയെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അല്ലെങ്കില്‍ അദ്ദേഹത്തിന് മനസ്സിലാകാതെ പോയി. അദ്ദേഹത്തെ പലരും കൊണ്ടുനടക്കും നിങ്ങളുടെ പ്രദേശത്തും എത്തിയെന്ന് വരാം. കൊണ്ടുനടക്കുന്നവര്‍ക്ക് പ്രയോജനകരമായ ചിലതൊക്കെ അവര്‍ പറഞ്ഞുവെന്ന് വരും. കുറച്ച് കാലം അവരെ കൊണ്ട് നടക്കാന്‍ ആളുണ്ടാവും. നമ്മുടെ ഒരു സഹോദരനോടെന്ന പോലെ ഗുണകാംക്ഷാപൂര്‍വം മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തില്‍ സംസാരിക്കാവൂ. അതുകൊണ്ട് പ്രസ്ഥാനത്തിന് മതിപ്പ് വര്‍ദ്ധിക്കുകയല്ലാതെ കോട്ടമൊന്നുമില്ല.
ആദര്ശപമായ വ്യതിരിക്തതയല്ല ഇപ്പോള് നമ്മുടെ പ്രസ്ഥാനത്തെ വ്യത്യസ്ഥമാക്കുന്നത്. കാരണം നാം പറയുന്നതൊക്കെ ഇപ്പോള് മറ്റുള്ളവരും പറയുന്നു. നമ്മുടെ പ്രവര്ത്തനത്തിലെ ഗുണകാംക്ഷയാണ് നമ്മുടെ വ്യതിരിക്തതയുടെ അന്തര്ധാര.
ഈ പ്രസ്ഥാനത്തിനെതിരെയുള്ള ആരോപണങ്ങള്‍ സാധാരണക്കാര്‍ ചെവികൊണ്ടിരുന്നെങ്കില്‍ പ്രസ്ഥാനത്തിന് ഒരു നിമിഷം പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ജമാഅത്ത് മുന്നോട്ട് വെക്കുന്ന സകല പരിപാടികളും വിജയപ്രദമായി മുന്നോട്ടുപൊകുന്നു. ജനങ്ങള്‍ അത് ഏറ്റെടുക്കുന്നു. ജനങ്ങള്‍ അംഗീകരിക്കുന്നത് പ്രചരണങ്ങളെയല്ല നമ്മുടെ നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങളെയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്ന ഒരു സമൂഹം കേരളത്തിലും ഇന്ത്യയിലുമുണ്ട്. അവരില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോകുക എന്നതാണ് നമ്മുടെ പ്രഥമ ബാധ്യത. എതിരാളികളുടെ കുപ്രചരണങ്ങള്‍ നമ്മുടെ അജണ്ട നിര്‍ണയിക്കരുത്. നമ്മുടെ അജണ്ട നാം നിശ്ചയിക്കേണ്ടതാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളെ നാം നിശ്ചയിക്കേണ്ടതാണ്. എതിരാളികളുടെ കുപ്രചരണങ്ങള്‍ കുത്തുവാക്കുകളും നമ്മുടെ അജണ്ട നിശ്ചയിക്കരുത്. നാം നയിക്കുന്ന പ്രസ്ഥാനമാണ് നയിക്കപ്പെടുന്ന പ്രസ്ഥാനമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ