കലൂര്‍ സ്റേഡിയത്തില്‍ നടന്ന ജനപക്ഷ വികസന സമ്മേളനം കേരളത്തിലെ ജനപക്ഷ സമര അനുഭവങ്ങളില്‍ ഏറെ തിളക്കമുള്ളതായി തീര്‍ന്നു. സംസ്ഥാനത്തെ നൂറുക്കണക്കിന് സമരഭൂമികളില്‍നിന്ന് ആയിരക്കണക്കിനാളുകളാണ് കലൂര്‍ സ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കാടിറങ്ങിയും മലകടന്നും തീരങ്ങള്‍ താണ്ടിയും സോളിഡാരിറ്റിയുടെ വിളികേട്ട് സമരസഖാക്കള്‍ എറണാകുളത്തെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ 50-ഓളം സമര സംഘടനകള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കേരളത്തിന്റെ മണ്ണും വെള്ളവും വായുവും കാക്കുന്ന സമരഭടന്മാര്‍ക്ക് വിപ്ളവയൌവനം തങ്ങളുടെ സര്‍വ പിന്തുണയും ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. തുടര്‍ സമരത്തിന് ആത്മവിശ്വാസത്തിന്റെ ഒരായിരം തിരികള്‍ കൊളുത്തിയാണ് അവര്‍ മടങ്ങിയത്.
സമ്മേളനത്തില്‍ കേരളത്തിലെ നിരവധി സമരനേതാക്കളെ ആദരിച്ചു. കല്ലേല്‍ പൊക്കുടന്‍, പി.യു.സി.എല്‍ നേതാവ് പി.എ പൌരന്‍, മത്സ്യതൊഴിലാളി നേതാവ് ടി. പീറ്റര്‍, ആദിവാസി അവകാശ സമിതി നേതാവ് നീലിപ്പാറ മാരിയപ്പന്‍, പ്ളാച്ചിമട സമരനായിക മുത്തുലക്ഷ്മി അമ്മ, എന്‍ഡോസള്‍ഫാന്‍ സമരനായകരായ ലതാദാസ്, സിന്ധുഷാജി, കാതികൂടം സമര നേതാവ് അനില്‍ കാതികൂടം, കിനാലൂര്‍ സമര നായകരായ റഹ്മത്തുല്ലാ മാസ്റര്‍, ദേവദാസ് മോരിക്കര, അതിരപ്പള്ളി സമരനായകര്‍ മോഹന്‍ദാസ് മാസ്റര്‍, ദേശീയപാത സമരനേതാവ് ഹാഷിം ചേന്നാപ്പിള്ളി, വെളിച്ചിക്കാല സമരനേതാവ് സലിം അമാനി, ടി.കെ വാസു, നലൂര്‍കാവ് ലക്ഷ്മി, സുഭദ്രാമ്മ തോട്ടപ്പള്ളി, കെ.കെ കുന്നത്ത്, സി.കെ കുമാരന്‍ തുടങ്ങിയ സമരനേതാക്കള്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി യുവകേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങി.
ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് ഭരണാധികാരികളെ പിന്തിരിപ്പിക്കാന്‍ ജനമുന്നേറ്റത്തിന് മാത്രമേ കഴിയൂവെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം. തെറ്റായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ഭരണാധികാരികള്‍ തന്നെ നിഷ്കാസനം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. ജനപക്ഷവികസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
http://www.jihkerala.org/nkdf/ns2.html

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ