DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 മേയ് 29, ഞായറാഴ്‌ച

الله أكبر

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി പി.ഐ. നൗഷാദിനെ തെരഞ്ഞെടുത്തു. ടി. മുഹമ്മദ് വേളം ആണ് ജനറല്‍ സെക്രട്ടറി. എന്‍.എം. ഷഫീഖ് (കണ്ണൂര്‍), റസാഖ് പാലേരി എന്നിവര്‍ സെക്രട്ടറിമാരുമാണ്. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയായ പി.ഐ. നൗഷാദ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം കോഴിക്കോട് ജില്ലയിലെ വേളം സ്വദേശിയാണ്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗമായും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2011-2013 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവര്‍ത്തക സമിതിയംഗങ്ങളായി പി. മുജീബുറഹ്മാന്‍, കെ.എ. ഷഫീഖ്, എം. സാജിദ്, കളത്തില്‍ ഫാറൂഖ്, ഡോ. കെ. മുഹമ്മദ് നജീബ്, എന്‍.കെ. അബ്ദുസ്സലാം, കെ.എ. ഫൈസല്‍, എം.എം. മുഹമ്മദ് ഉമര്‍, കെ.കെ. ബഷീര്‍, എസ്.എ. അജിംസ്, കെ.എം. മഖ്ബൂല്‍, വി.എ. അബൂബക്കര്‍, ഷഹീന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പെരുമ്പിലാവില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല: