DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 ഏപ്രിൽ 30, ശനിയാഴ്‌ച

Invitaion


വഴിപ്പെടലിനര്‍ഹന്




. ലോകത്ത് നിയോഗിതരായ മുഴുവന്‍ ദൈവദൂതന്‍മാര്‍ക്കും ബോധനമായി ലഭിച്ചതും മറ്റൊന്നല്ല. നബി തിരുമേനിയെ അഭിസംബോധന ചെയ്ത് അല്ലാഹു അറിയിക്കുന്നു: "ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എ#ിക്കുമാത്രം വഴിപ്പെടുക എന്ന ബോധനം നല്‍കപ്പെട്ടുകൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു ദൈവദൂതനെയും നാം നിയോഗിച്ചിട്ടില്ല.'' ( അല്‍ അംബിയാഅ്: 25)
നബിതിരുമേനി അരുള്‍ചെയ്യുന്നു: "ഞാനും എനിക്കുമുമ്പുള്ള ദൈവദൂതന്‍മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.'' എല്ലാ പ്രവാചകന്‍മാരും അറബി ഭാഷയില്‍ ഇതേ വാചകമാണ് പറഞ്ഞിരുന്നത് എന്നല്ല ഇതിനര്‍ഥം. ഭാഷ ഭിന്നമായിരുന്നെങ്കിലും ആശയം ഒന്നായിരുന്നുവെന്നാണ്.
ദൈവികവ്യവസ്ഥ 
പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും നിയന്താവും അല്ലാഹുവാണ്. സാക്ഷാല്‍ ഉടമയും യജമാനനും അവന്‍തന്നെ. പ്രപഞ്ചമഖിലം അല്ലാഹുവിന്റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്‍ക്കനുസൃതമത്രേ. കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം പൂര്‍ണമായും അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു.
എന്നാല്‍, മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നാണ്. എന്നാല്‍, മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ് അവന്‍ എവിടെയായിരുന്നു? നൂറും ന#ൂറ്റമ്പതും കൊല്ലം മുമ്പ് നാമൊക്കെ ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയില്ല. അല്ലാഹു ചോദിക്കുന്നു: "മനുഷ്യന്‍ പ്രസ്താവ്യയോഗ്യമല്ലാത്ത വസ്തുവായിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?'' (അദ്ദഹ്റ്: 1)
എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്‍കപ്പെട്ട ചില ജീവിതമേഖലകളുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന്‍ നമുക്ക് സാധ്യമാണ്. ഇത്തരം മേഖലകളിലേര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍, കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള നിശ്ചിതക്ര്രമം നിയമമാണ്. ആര്‍ക്കാണ് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള പരമാധികാരം? അഥവാ, നാം എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും നമ്മോട് കല്‍പിക്കാനും നിരോധിക്കാനും ആര്‍ക്കാണ് ആത്യന്തികമായ അവകാശമുള്ളത്?
ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അന്യായമാണ്. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്‍ഥത്തില്‍ മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുകമായിരുന്നു. എന്നാല്‍, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്‍ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടേതല്ല; നാം ഉണ്ടാക്കിയതുമല്ല. നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ലല്ലോ. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍, മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. "അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും.'' (അല്‍ അഅ്റാഫ്: 54)
"ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ.'' (യൂസുഫ്: 40)
"അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ അവരുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇവര്‍ നിന്നെ വിഷമിപ്പിച്ച്, അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്‍ഗത്തില്‍നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക.'' (അല്‍ മാഇദ: 49)
"അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള്‍ ഉത്തമമായ വിധി നല്‍കുന്നവനാരാണുള്ളത്?'' (അല്‍ മാഇദ: 50)
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)
ഈ ആശയത്തെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്‍ ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്‍ വൈരുദ്ധ്യം പ്രകടമാവുന്നു. "ഈ ജനം അല്ലാഹുവിനുള്ള വഴക്കത്തിന്റെ വഴിവിട്ട് മറ്റേതെങ്കിലും മാര്‍ഗം മോഹിക്കുകയാണോ? ആകാശഭൂമികളിലുള്ളവയെല്ലാം ബോധപൂര്‍വമോ അല്ലാതെയോ അവനുമാത്രം വിധേയമായിരിക്കേ?'''(ആലു ഇംറാന്‍: 83)
ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദു-ന്യൂക്ളിയസ്- ആണ് തൌഹീദ്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം. ഇവ്വിധം വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന്റെ സദ്ഫലങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ലഭ്യമാവുകയുള്ളൂ.
ആരാധനാരംഗം 
ഇബ്റാഹീം നബിക്കും തന്റെ ജനതയുടെ ബഹുദൈവാരാധനയ്ക്കെതിരെ പൊരുതേണ്ടിവന്നു. "ഇവരെ ഇബ്റാഹീമിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?' 'അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.' അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്േടാ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്േടാ?' അവര്‍ മറുപടി പറഞ്ഞു: 'ഇല്ല, പ്രത്യുത, ഞങ്ങളുടെ പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.' അപ്പോള്‍ ഇബ്റാഹീം പറഞ്ഞു: 'നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്േടാ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്. അവന്‍ എന്നെ സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍തന്നെ എനിക്ക് മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാവുമ്പോള്‍ ശമനമരുളുന്നതും അവന്‍തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നവനാകുന്നു അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷപുലര്‍ത്തുന്നത് അവനിലാകുന്നു.'' (അശ്ശുഅറാഅ്: 6982)
നബിതിരുമേനി തന്റെ ജനതയോട് ഇങ്ങനെ പറയാന്‍ കല്‍പിക്കപ്പെട്ടു. "ഈ ലാത്തയുടെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തയുടെയും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് അന്യായമായ പങ്കുവെയ്ക്കല്‍ തന്നെ. വാസ്തവത്തില്‍ ഇവ നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച പേരുകളല്ലാതെ മറ്റൊന്നുമല്ല. ''(അന്നജ്മ്:19-23).
ബഹുദൈവാരാധനയ്ക്ക് വഴിവെയ്ക്കുന്ന എല്ലാ കവാടങ്ങളും ഇസ്ലാം കൊട്ടിയടയ്ക്കുന്നു. അല്ലാഹുവിനല്ലാതെ ആര്‍ക്കും അദൃശ്യം അറിയുകയില്ലെന്നും അഭൌതികമാര്‍ഗത്തിലൂടെ രക്ഷിക്കാനോ ശിക്ഷിക്കാനോ സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമല്ലെന്നും അത് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
സാമ്പത്തികമേഖലയില്‍ 
സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. "മദ്യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.'' (അല്‍ അഅ്റാഫ്: 85).
സാമൂഹികരംഗത്ത് 
വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല- ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്. ശരീഅത്ത്ചര്‍ച്ചകളില്‍ കേട്ടിരുന്നപോലെ, ആര്‍ക്കും ജാതിയും മതവും നോക്കാതെ ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ള വിധം സ്വീകരിച്ച് ഇഷ്ടമുള്ളത്രകാലം ഇഷ്ടപ്പെടുന്നവിധം കൂടെ നിറുത്താമെന്നും അതില്‍ മതവും മതനിയമങ്ങളും ഇടപെടേണ്ടതില്ലെന്നുമുള്ള വാദം ഇതിനുദാഹരണമാണ്.
പുതിയലോകം പണിയുന്ന വിപ്ളവാദര്‍ശം 
വ്യക്തികള്‍ തൌഹീദ് അംഗീകരിച്ച് അതിനനുസൃതമായ ജീവിതം നയിച്ചാല്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹം അവ്വിധം ചെയ്താല്‍ മരണശേഷം മറുലോകത്ത് സ്വര്‍ഗവും ഭൂമിയില്‍ പുതിയൊരു ലോകവും ലഭിക്കുമെന്ന് ഇസ്ലാം ഉറപ്പ് നല്‍കുന്നു. നബിതിരുമേനി അരുള്‍ ചെയ്തിരിക്കുന്നു: "നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുക; അറബികളും അനറബികളും നിങ്ങള്‍ക്കധീനപ്പെടും.''
വിശുദ്ധവാക്യം പുതിയൊരു ലോകം പണിയുന്നു. അത് മനുഷ്യനെ സൃഷ്ടികളുടെ എല്ലാവിധ അടിമത്തങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. അല്പജ്ഞരായ ചില മനുഷ്യരുടെ അപക്വമായ സ്വേഛയില്‍ പണിതുയര്‍ത്തപ്പെട്ട അക്രമപരവും അന്യായവും വികലവുമായ സാമൂഹികഘടന പൊളിച്ചുമാറ്റി ദൈവികനീതിയുടെയും സത്യധര്‍മാദികളുടെയും അധിഷ്ഠാനത്തില്‍ പുനഃസ്ഥാപിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെന്നപോലെ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തുന്നു. കള്ളവും കൊള്ളയും ചതിയും ചൂഷണവും തല്ലും കൊല്ലും ഇല്ലാതാക്കുന്നു. സ്വസ്ഥവും സമാധാനനിരതവുമായ സമൂഹത്തെ സൃഷ്ടിക്കുന്നു. ഭദ്രമായ രാഷ്ട്രം നിര്‍മിക്കുന്നു. നബിതിരുമേനി ഇക്കാര്യം സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്.
ഖബ്ബാബില്‍നിന്ന് നിവേദനം: "നബി തിരുമേനി വിശുദ്ധ കഅബയുടെ തണലില്‍ പുതപ്പ് തലയണയാക്കി ശയിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ തിരുമേനിയുടെ അടുത്തുചെന്ന് ആവലാതിപ്പെട്ടു: 'ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ സഹായമര്‍ഥിക്കുന്നില്ലേ?' അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: 'നിങ്ങള്‍ക്കുമുമ്പ് മനുഷ്യരെ വലിയ കുഴി കുഴിച്ച് അതില്‍ കൊണ്ടുവന്നു നിറുത്തിയിരുന്നു. എന്നിട്ട് ഈര്‍ച്ചവാള്‍ തലയില്‍ വെച്ച് കീറി രണ്ടായി പകുത്തിരുന്നു. അവരുടെ മാംസവും എല്ലുകളും ഇരുമ്പുകൊണ്ടുള്ള ചീര്‍പ്പുപയോഗിച്ച് ചീകി വേര്‍പ്പെടുത്തിയിരുന്നു. എങ്കിലും അതൊന്നും അവരെ തങ്ങളുടെ ദീനില്‍നിന്നകറ്റിയില്ല. അല്ലാഹുവാണ! ഈ കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും; സന്‍ആയില്‍ നിന്ന് ഹളറമൌത് വരെ, അല്ലാഹുവെയും ആടിനെ വേട്ടയാടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ, ഒരു യാത്രാസംഘത്തിന് സഞ്ചരിക്കാന്‍ സാധിക്കുവോളം! പക്ഷേ, നിങ്ങള്‍ ധൃതി കാണിക്കുകയാണ്.'' (ബുഖാരി)
ഇതിന്റെയര്‍ഥം വളരെ വ്യക്തം: നിങ്ങള്‍ ഈ മര്‍ദ്ദനം സഹിക്കേണ്ടതുണ്ട്. പരീക്ഷണങ്ങളനുഭവിക്കുകതന്നെ വേണം; ഒരു വേള ഇതില്‍ കൂടുതലും. കാരണം, ലക്ഷ്യം സമുന്നതമാണ്. ഒരു നവലോകത്തിന്റെ നിര്‍മിതയാണത്. അതിനാല്‍, പീഡാനുഭവങ്ങള്‍ അനിവാര്യമാണ്.
വിശുദ്ധവാക്യം മര്‍ദ്ദനങ്ങള്‍ക്ക് വിരാമമിടുന്നു. മര്‍ദ്ദിതരെ മോചിപ്പിക്കുന്നു. മനുഷ്യാടിമത്തത്തില്‍നിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുന്നു. ഇസ്ലാമികസമൂഹത്തിന്റെ പ്രതിനിധിയായി പേര്‍ഷ്യന്‍ സേനാനായകനായ റുസ്ത മിനെ സന്ദര്‍ശിച്ച റിബ്ഇയ്യിബ്നു ആമിറിനോട് അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞപ്പോള്‍ നല്‍കിയ മറുപടി ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണ് ഞങ്ങളെ നിയോഗിച്ചത്. ലക്ഷ്യം അല്ലാഹു ഉദ്ദേശിക്കുന്നവരെ അടിമകളുടെ അടിമത്തത്തില്‍നിന്നും അവന്റെ മാത്രം അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സില്‍നിന്ന് ഇഹ-പരലോകങ്ങളുടെ വിശാലതയിലേക്കും നിലവിലുള്ള വ്യവസ്ഥിതികളുടെ അനീതിയില്‍നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും നയിക്കലാണ്.''
വിശുദ്ധവാക്യത്തിന്റെ വിശദീകരണം
ഇസ്ലാമിനോട് കൊടിയ ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന പാശ്ചാത്യസാമ്രാജ്യശക്തികള്‍ മുസ്ലിംനാടുകളെ അധീനപ്പെടുത്തി ദീര്‍ഘകാലം ആധിപത്യം നടത്തി. അവരുടെ ആസുത്രിതവും നിരന്തരവുമായ ശ്രമഫലമായി സമൂഹത്തിന്റെ തൌഹീദുസങ്കല്‍പത്തിന് സാരമായ ക്ഷതം പറ്റി. ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന സമഗ്രവീക്ഷണം നഷ്ടമായി. സമ്പൂര്‍ണവിപ്ളവത്തിന്റെ ആദര്‍ശസ്രോതസ്സെന്ന സ്ഥിതി വിസ്മൃതമായി. പുതിയ ലോകം പണിയുന്ന വിപ്ളവവാക്യമെന്ന ബോധം ചോര്‍ന്നുപോയി. അത് ആരാധനാമേഖലയില്‍ പരിമിതമാക്കപ്പെട്ടു. ഇത്തരം ഒരു പ്രതികൂലപരിതഃസ്ഥിതിയിലാണ് ആധുനിക ഇസ്ലാമികപ്രസ്ഥാനങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ ് എന്ന വിശുദ്ധവചനത്തെ അതിന്റെ മുഴുവന്‍ അര്‍ഥവ്യാപ്തിയോടെ ലോകത്തിന് പരിചയപ്പെടുത്തിയത്. വിസ്മൃതമായ വശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ആദര്‍ശം വിശദീകരിച്ച ഭാഗം പരിശോധിച്ചാല്‍ ഇക്കാര്യം ഏവര്‍ക്കും അനായാസം ബോധ്യമാവും. അതിങ്ങനെ വായിക്കാം: "ഈ ആദര്‍ശത്തിലെ ആദ്യഭാഗത്തിന്റെ, അതായത്, അല്ലാഹു ഏക ഇലാഹ് (ദൈവം) ആണെന്നും മറ്റാരും ഇലാഹ് (ദൈവം) അല്ലെന്നും ഉള്ളതിന്റെ വിവക്ഷയിതാണ്: 'ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമവിധികര്‍ത്താവും ആണോ, അതേ അല്ലാഹുതന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ മഅ്ബൂദും (വഴിപ്പെടലിനര്‍ഹന്‍) സാന്‍മാര്‍ഗികവിധികര്‍ത്താവും. ആരാധനയ്ക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല.

മൂല്യാധിഷ്ഠിത രാഷ്ട്രീയം

ദേശീയ തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ സംഘടന നിലവില്‍ വന്നു. ന്യൂദല്‍ഹി മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഏപ്രില്‍ 18-നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതാണ് മുദ്രാവാക്യം. മുജ്തബ ഫാറൂഖ് ആണ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള ഫാദര്‍ അബ്രഹാം ജോസഫ്, കര്‍ണാടക മുന്‍മന്ത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലളിതാ നായിക്, മുന്‍ ബി.എസ്.പി എം.പി ഇല്യാസ് ഖാസ്മി, മര്‍കസി ജംഇയ്യത്ത് അഹ്‌ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഖില്‍ജി, ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് സഫറുല്‍ ഇസ്‌ലാം ഖാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്, പി.സി ഹംസ, മുന്‍ ബീഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ രമ പഞ്ചല്‍, ഖാലിദ പര്‍വീന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും പ്രഫ. രാമസൂര്യറാവു (ആന്ധ്രാപ്രദേശ്), സുബ്രഹ്മണി (തമിഴ്‌നാട്), അഡ്വ. ആമിര്‍ റഷീദ്, അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ എന്നിവര്‍ സെക്രട്ടറിമാരും അബ്ദുസ്സലാം വാണിയമ്പലം ട്രഷററുമാണ്.
 
ദേശീയ പ്രസിഡന്റ് മുജ്തബ ഫാറൂഖ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയാണ്. ജമാഅത്തെ ഇസ്‌ലാമി മഹാരാഷ്ട്ര അമീര്‍, ദേശീയ സെക്രട്ടറി, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇന്ത്യന്‍ മുസ്‌ലിംസ് സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ ജോ. സെക്രട്ടറി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-മാധ്യമരംഗത്തും സജീവ സാന്നിധ്യമാണ്.
 
വൈസ് പ്രസിഡന്റ് ഇല്യാസ് ആസ്മി പരിചയസമ്പന്നനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഉത്തര്‍പ്രദേശുകാരനായ ആസ്മി മുസ്‌ലിം-ദലിത് സാഹോദര്യ രാഷ്ട്രീയത്തിന്റെ ഏറ്റവും ആദ്യ പരീക്ഷണമായ മുസ്‌ലിം മജ്‌ലിസിന്റെ ശില്‍പികളില്‍ ഒരാളാണ്. 1967-ല്‍ യു.പി അസംബ്ലി അംഗമായി. പിന്നീട് സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മൂന്നു തവണ ലോക്‌സഭാംഗമായിട്ടുണ്ട്.
 
ഫാദര്‍ അബ്രഹാം ജോസഫ് കൊല്ലം ജില്ലയിലെ അഞ്ചല്‍ നിവാസിയും കാത്തലിക് വൈദികനുമാണ്. വിദ്യാര്‍ഥികാലം തൊട്ടേ സജീവമായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജനകീയ പ്രതിരോധ സമിതി എക്‌സിക്യൂട്ടീവ് മെമ്പറാണ്. കൊല്ലം ജില്ലയിലെ വിവിധ ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമാണ് ഫാദര്‍.
 
മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ മുന്‍ ദേശീയ ജന. സെക്രട്ടറിയും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റിന്റെ ദേശീയ പ്രസിഡന്റുമാണ്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇന്ത്യന്‍ മുസ്‌ലിംസിന്റെ എക്‌സിക്യൂട്ടീവ് മെമ്പറായ ഈ സലഫി പണ്ഡിതന്‍ തലസ്ഥാനത്തെ ന്യൂനപക്ഷാവകാശ സമരങ്ങളിലെ നിറസാന്നിധ്യമാണ്.
 
ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ ദേശീയ ആക്ടിംഗ് പ്രസിഡന്റും മില്ലി ഗസറ്റിന്റെ പത്രാധിപരുമാണ്. ഫലസ്ത്വീന്‍, മധേഷ്യന്‍ കാര്യങ്ങളിലെ ആധികാരിക സ്വരമായ ഡോ. ഖാന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ലോകത്തെ പരിചയസമ്പന്നനാണ്.
 
ലളിതാ നായിക് കര്‍ണാടകയിലെ മുന്‍ മന്ത്രിയാണ്. ദലിത്-ആദിവാസി അവകാശ പ്രവര്‍ത്തക കൂടിയാണവര്‍.
 
ജന. സെക്രട്ടറിയായ ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് ദേശീയ ന്യൂനപക്ഷ, മനുഷ്യാവകാശ, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമാണ്. ബാബരി മസ്ജിദ് കമ്മിറ്റി, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയുടെ നേതൃരംഗത്ത് നിറഞ്ഞുനിന്ന ഡോ. ഇല്യാസ് പരിചയസമ്പന്നനായ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. അഫ്കാറെ മില്ലിയുടെ എഡിറ്ററാണ്.
 
പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍ ബീഹാര്‍ ന്യൂനപക്ഷ കമീഷന്റെ മുന്‍ ചെയര്‍മാനാണ്.
 
പ്രഫ. രമാ പഞ്ചല്‍ ഇന്‍ഡോര്‍ യൂനിവേഴ്‌സിറ്റിയിലെ റിട്ട. പ്രഫസറാണ്. ദലിത് ആക്ടിവിസ്റ്റാണ്.
 
ഖാലിദ പര്‍വീന്‍ ഹൈദരാബാദിലെ സജീവ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. ജമാഅത്തെ ഇസ്‌ലാമി ആന്ധ്രപ്രദേശ് മീഡിയ സെക്രട്ടറിയാണ്.
 
പി.സി ഹംസ എസ്.ഐ.ഒ മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ്. മികച്ച സംഘാടകനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണദ്ദേഹം.
 
ട്രഷറര്‍ ഡോ. അബ്ദുസ്സലാം വാണിയമ്പലം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയ്യുടെ ഡയറക്ടറാണ്. പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ മേഖലകളില്‍ മുദ്ര പതിപ്പിച്ചയാളാണ്.
 
സെക്രട്ടറിയായ പ്രഫ. രാമ സൂര്യ റാവു ആന്ധ്രപ്രദേശിലെ എല്ലൂരു സ്വദേശിയും ജനസേവകനുമാണ്. അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ കാണ്‍പൂര്‍ സ്വദേശിയും സാമൂഹിക, രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നനുമാണ്. അഡ്വ. ആമിര്‍ റഷാദ് മുറാദാബാദ് സ്വദേശിയും രാഷ്ട്രീയ, നിയമ പ്രവര്‍ത്തകനുമാണ്.
 
സുബ്രഹ്മണി ചെന്നൈയിലെ അറിയപ്പെട്ട അഴിമതിവിരുദ്ധ പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായി ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയുമാണ്.

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

കേരളത്തിന്‌ ലഡ്ഡു , ഇന്ത്യക്ക് കഷായം!

എന്‍ഡോ സള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിച്ചു ..! കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള ശക്തമായ നിലപാട് ജനീവ കണ്‍വെന്ഷനില്‍ വലിയ സ്വാധീനം ചെലുത്തി എന്ന വാര്‍ത്തകള്‍ നമ്മെ പുളകം കൊള്ളിക്കുന്നു .. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുഎങ്കിലും ഒരു മലയാളിയായതില്‍ നമ്മള്‍ അങ്ങേയറ്റം അഭിമാനിക്കുന്നു ..

ഈ ശക്തമായിട്ടുള്ള സമരത്തിന്‌ രാഷ്ട്രീയം നോക്കാതെ അണിനിരന്ന എല്ലാവരെയും , കേരളത്തിന്റെ വേദനിക്കുന്ന മനസ്സ് ഒപ്പിയെടുത്തു ലോക രാഷ്ട്രങ്ങളുടെ പ്രതിനിധികളിലേക്ക് സന്നിവേശിപ്പിച്ച ഇവിടെ നിന്ന് പോയ ചുണക്കുട്ടികളെയും അഭിനന്ദിക്കുന്നു ..


ഇത്തരുണത്തില്‍ ഈ സമരം തുടര്‍ന്നും ശരിയായ ദിശയില്‍ നടക്കേണ്ടതുണ്ട് ..,


1. മാരകമായ കീടനാശിനികളെ എല്ലാം നിരോധിക്കാനും , വ്യാപകമായിട്ടില്ല എങ്കില്‍ പോലും, ഇന്ത്യയില്‍ പല സ്ഥലത്തും ഇപ്പോള്‍ വിജയകരമായി നടത്തി കൊണ്ടിരിക്കുന്ന പരിസ്ഥിതിക്കോ മനുഷ്യനോ നാശം വരുത്താത്ത ജൈവിക മാര്‍ഗ്ഗങ്ങള്‍ എത്രയും പെട്ടെന്ന് രാജ്യ വ്യാപകമായി നടപ്പിലാക്കാന്‍ കേന്ദ്ര പരിസ്ഥിതി കൃഷി മന്ത്രാലയങ്ങളും സംസ്ഥാന സംവിധാനങ്ങളും , ഗവേഷണ സ്ഥാപനങ്ങളും കൂടെ ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തി ക്കേണ്ടതാകുന്നു


2. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്ക് മാന്യമായ പുനരധിവാസവും ചികിത്സയും നഷ്ടപരിഹാരവും ഉടന്‍ ഉറപ്പു വരുത്തേന്ടതാകുന്നു


3. ഇത് പോലെ ജന പക്ഷത്തു നിന്നുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും കൊടിയുടെ നിറം നോക്കാതെ ഒറ്റക്കെട്ടായി എല്ലാവരും അണി നിരക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ ..


കേരളം പൊതുവേ കാണിക്കുന്ന ശക്തമായ സോഷ്യല്‍ അവേര്‍നെസ്സ് തുടര്‍ന്നും പലവിഷയത്തിലും

മുറുകെ പിടിക്കാനും ലോകത്തിനു മാതൃകയാകാനും നമുക്ക് കഴിയട്ടെ .

2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

ചില ചോദ്യങ്ങള്ക്ക് നമുക്ക് ഉത്തരം ലഭിക്കാറില്ല

  ചില ചോദ്യങ്ങള്ക്ക് നമുക്ക് ഉത്തരം ലഭിക്കാറില്ല. അത് ഒരു ചോദ്യമോ,സന്ദേഹമോ ആയി നമ്മുടെ മനസ്സിലങ്ങിനെ നില്ക്കും. അത്തരം ഒരു ചോദ്യമായിരുന്നു എന്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില് എല്. ഡി. എഫിന് വോട്ടു ചെയ്യാന് തീരുമാനിച്ചു എന്നത്. വിശേഷിച്ചും സി. പി .എം ന്റെ ജനറല് സെക്രട്ടറി ഒരു ഭീകര സംഘടന യായി പൊതു സദസ്സില് അതിനെ നിശിതമായി വിമര്ശിചിരിക്കെ, സി.പി എം കാരനായ വ്യവസായ മന്ത്രി തന്റെ ബിസിനെസ്സ് സ്വപ്നങ്ങള് തകര്ത്തു കളഞ്ഞ സോളിഡാരിറ്റി യുടെ കുട്ടികളെ പോലീസ് തെരുവില് നേരിട്ടതിനെ ന്യായീകരിച്ചു കൊണ്ട് ജമാഅത്ത് ഒരു ഭീകര സംഘടന യാണെന്ന് ധാര്ഷ്ട്യത്തോടെ , അഹങ്കാരത്തോടെ പ്രസംഗിച്ചിരിക്കെ.
                                     ഇത്തരം ചോദ്യങ്ങള് നാം മുമ്പും ചോദിച്ചിട്ടുണ്ട്. നമ്മള് എന്ന് ഞാന് ഉദ്ദേശിച്ചത് വരമ്പത്തു നില്ക്കുന്നവരെ ക്കുറിച്ചാണ്. ഇടത്തേ പാടത്തോ വലത്തേ പാടത്തോ ഉള്ള കൃഷികള് കണ്ടു സമയമാവുമ്പോള് വെള്ളവും വളവും മാറി മാറി നല്കിക്കൊണ്ടിരുന്ന കൂട്ടരേ ക്കുറിച്ച്. ബാബറി മസ്ജിദ് തകര്ക്കാന് സഹായം ചെയ്ത റാവു സര്ക്കാരിന്റെ കൊണ്ഗ്രെസ്സിനോടോപ്പോം ഏന്തേ മുസ്ലിം ലീഗ് തുടരുന്നു എന്നൊരു ചോദ്യം നമ്മള് ചോദിച്ചിരുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞു നടന്ന ഇലക്ഷനില് ഇന്ദിര ഗാന്ധിയെ അധികാരത്തില് നിന്നും പിഴുതെറിയാന് ഇന്ത്യ മൊത്തം വോട്ടു ചെയ്തപ്പോള് പ്രബുദ്ധരായ കേരളീയരെന്തേ കൊണ്ഗ്രസ്സിനെ അധികാരത്തിലേറ്റി? ചില ഇലക്ഷനില് ബി. ജെ. പി ക്കാരാണെ

  ന്നറിഞ്ഞിട്ടും ചില സ്താനാര്തികളെ വിജയിപ്പിക്കണമെന്ന് പറഞ്ഞു മുസ്ലിം വീടുകള് കയറിയിറങ്ങാന് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെങ്ങിനെ മനസ് വന്നു? നല്ല ഭൂരിപക്ഷമുണ്ടായിട്ടും മൂന്നാര്‍ കുടിയൊഴിപ്പിക്കല് പോലുള്ള പൊതു സ്വീകാര്യമായ പരിപാടികള്ക്ക് സി.പി. എമിലെ തന്നെ ചിലര് പാര വെച്ചതെന്തിനു? തുടങ്ങി എത്രയെത്ര ചോദ്യങ്ങളാണ് മറുപടി കിട്ടാതെയങ്ങിനെ കിടക്കുന്നത്.
                                                       ജമാഅത്തിലേക്കു തിരിച്ചു വരാം.മത രാഷ്ട്രീയ സംഘടനകള് ജമാ അത്തിനെപ്പറ്റി പ്പറയുംപ്പോഴൊക്കെ അണികള് കുറഞ്ഞ ഒരു സംഘടനയാണതെന്നാണ് പറഞ്ഞു പോന്നിട്ടുള്ളത്. അണികള് നിറഞ്ഞു കവിഞ്ഞു സ്ഥലപരിമിതി കൊണ്ട് വീര്പ്പു മുട്ടുന്ന ഒരു സംഘടനയാണതെന്ന് അതിന്റെ നേതാക്ക്ളി ന്നേ വരെ അവകാശപ്പെട്ടതായും കണ്ടിട്ടില്ല. എന്നിട്ടുമെന്തേ ഇലക്ഷന് വരുമ്പോഴൊക്കെ ജമ അതിന്റെ വോട്ടു ചര്ച്ചാ വിഷയമാകുന്നു? അണികള് എണ്ണത്തില് കൂടുതലുള്ള പല സംഘടനകളുടെയും വോട്ടുകളെക്കുരിച്ചു ഒരു ചര്ച്ചയും ഇല്ലാതെ പോകുന്നു!
                                                        എനിക്ക് കിട്ടിയ ഉത്തരം ഞാന് കുറിക്കാം. വര്ഷങ്ങളുടെ പ്രവര്ത്തനത്തിലൂടെ ജമാഅത്ത് സമൂഹത്തിലെ ഒരു സ്വാധീന സംഘടനയായി മാറിയിരിക്കുന്നു. ജമാ അത്തിന്റെ നിലപാടുകള്, സമൂഹം വീക്ഷിക്കുന്നുണ്ട് അത് വലിയൊരളവില് സമൂഹത്തിന്റെ തീരുമാനങ്ങളില് സ്വാധീനം ചെലുത്തുന്നുണ്ട്. ഇടതോ വലതോ ചായാതെ തിരഞ്ഞെടുപ്പുകളില് ജയ പരാജയം നിശ്ചയിക്കുന്ന 'വരമ്പത്ത് നില്ക്കുന്നവരുടെ" തീരുമാനങ്ങളില് പലപ്പോഴും ജമ അത്തിന്റെ നിലപാടുകള് സ്വാധീനം ചെലുത്തുന്നുവെന്ന തിരിച്ചറിവാണ് ജമാ അത്തിന്റെ ഇലക്ഷന് നിലപാടറിഞ്ഞപ്പോള് മുസ്ലിം ലീഗിനെയും കൊണ്ഗ്രെസ്സിനെയും വെകിളി പിടിപ്പിച്ചത്.
                                         ഈ ഇലക്ഷനില് ജമാ അത്ത് ഇടത്തോട്ട് ചാഞ്ഞതില് എനിക്കുമില്ല തൃപ്തി. വലത്തോട്ട് ചായാന് മാത്രം മുന്തിയ മുതലുകള് വലത്തു കാണിച്ചു കൊടുക്കാനുമില്ല. പിന്നെ അവര് എന്ത് ചെയ്യണമായിരുന്നു? ഇത്തിക്കരപ്പക്കിയും കായംകുളം കൊച്ചുണ്ണിയും മത്സരിക്കുമ്പോള് ആരുടെ കൂടെ നില്ക്കണമെന്ന് അണികളോട് ചോദിക്കുക. ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പിലാക്കുക അതേയുള്ളൂ മാര്ഗം. അതവര് ചെയ്തു. കായം കുളം കൊച്ചുണ്ണി കക്കും പക്ഷെ നല്ലൊരു ഭാഗം പാവങ്ങള്ക്ക് വീതിച്ചു കൊടുക്കും എന്ന് ഭൂരിപക്ഷം അണികള് പറഞ്ഞാല്, പിന്നെ ഞാനും നിങ്ങളുമൊക്കെ അവരുടെ മെക്കട്ട് കയറുന്നത് ശരിയാണോ? "വോട്ട് നല്കുന്നതിനും രാഷ്ട്രീയപ്പാര്ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില് ഞാന് മാത്രമാണ് ഈ വാദം ഉന്നയിച്ചത്."( ഹമീദ് വാണിമേല്, ശബാബ് വാരിക ഏപ്രില് 11 )

                                                     പിന്തുണ കൊടുക്കാന് തീരുമാനിച്ച വിവരം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യപിച്ച അവരുടെ സത്യസന്ധ നിലപാട് പ്രശംസിച്ചേ മതിയാകൂ. മറ്റു ചില സംഘടനകളെപ്പോലെ പ്രസ് കോണ്ഫറന്സ് വിളിച്ചു കൂട്ടി "ചില സ്ഥലങ്ങളില് ഞങ്ങള് സ്ഥാനാര്ഥികളെ നോക്കി, ചിലയിടങ്ങളില് പാര്ട്ടി നോക്കി,അങ്ങിനെ വരുമ്പോള് എല്ലാ കക്ഷികള്ക്കും( ബി.ജെ.പി. ക്കും?) ഞങ്ങള് വോട്ടു ചെയ്തു" എന്നൊന്നും പറഞ്ഞില്ലല്ലോ.( ഇനി ഫലം വരുന്നതും കാത്തു നില്ക്കണം! ജയിച്ചവര്ക്കായിരിക്കുമല്ലോ വോട്ടു ചെയ്തിട്ടുണ്ടാവുക!)
ഈ ഒരാഴ്ച എന്റെ മെയില് ഇന് ബോക്സ് ജമാഅത്ത് വിമര്ശന സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാന് സന്ദര്ശിക്കുന്ന ഒരു ബ്ലോഗില് ആയിരത്തില് പരം കത്തുകളാണ് വായനക്കാരുടെതായി പോസ്റ്റ് ചെയ്തത്. പ്രൂഫ് റീ ഡര് പോലും കാണിക്കാത്ത ശുഷ്കാന്തിയോടെയാണ് പലരും ജമാ അത്ത് സാഹിത്യങ്ങള് വായിച്ചത്.
                                                         സാഹിത്യങ്ങള് നോക്കി സംഘടനെയേ വിമര്ഷിക്കുന്നതൊക്കെ കുറച്ചു കഴിയുമ്പോള് താനേ നിലക്കും. എഴുപതുകളുടെ ഒടുക്കം വരെ കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും, ദാസ് കാപിററലുമൊക്കെ വായിച്ചു കമ്മ്യൂണിസ്റ്റ് പാര്ടികളെ വിമര്ഷിച്ചു വന്നിരുന്നു. ഇന്നിപ്പോഴാരും ആ സാഹസത്തിനു മുതിരാറില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും ദാസ് കാപിററലുമൊക്കെ പുറ0ചട്ടയെങ്കിലും കണ്ടവര് മാര്ക്സിസ്റ്റ് പാര്ടികളില് ഇരുപതു ശതമാനം പോലുമുണ്ടാവില്ല ഗ്രന്ഥങ്ങള് വായിച്ചു വിമര്ശനിക്കുന്നവരുടെ വാദം ജമാഅത് നയ പരിപാടികള് മാറ്റിയെന്നതാണ്. നയപരിപാടികള് മാറ്റാത്ത ഏതു സംഗടനയുണ്ട്? മത ചിഹ്നങ്ങളില് വെള്ളം ചെര്ക്കുന്നുവേന്നാണ് ചിലരുടെ പരാതി. അങ്ങിനെ ജമാ അതുകാര് നരകത്തില് പോകുമെന്ന ബേജാരാണ് അവര്ക്കുള്ളത്. ഈ ഒരു ബേജാര് തന്നെയാണ് പിണറായിക്കും ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കുമോക്കെയുള്ളത്!
                                                  ചിലര് ജമാ അത്ത് സമൂഹത്തില് യാതൊന്നും ചെയ്തിട്ടില്ലന്നു വരെ പറയുകയുണ്ടായി.ഈ ഒരു വാദം ഭാര്താവിനോട് പിണങ്ങിയ ചക്കൊള്ത്തിയുടെത് പോലെയായിപ്പോയി. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏതു സംഘടനയും അവരുടെ സാമൂഹിക ജീവിതത്തില് എങ്ങിനെ അവരെ ബാധിക്കുന്നു എന്നതാണ് മുഖ്യം. അങ്ങിനെ നോക്കുമ്പോള് ജമാഅത് ജനങ്ങള്ക്കേരെ ഉപകാരങ്ങള് ചെയ്ത സംഘടനയാണ്. കാലത്തിനു മുമ്പേ നടന്ന സംഘടനയെന്നു ഞാനതിനെ വിളിക്കും., തെളിവുകളോടെ.
                                      എന്തുമേതും "ഹറാം ഹറാം" എന്നുരുവിട്ടുകൊണ്ടിരുന്ന പുരോഹിതന്മാരുടെ ശല്യം ഏറെയുണ്ടായിരുന്ന ഒരു കാലത്ത്,മുസ്ലിംകള്ക്ക് അന്തസ്സ് നേടിക്കൊടുത്ത തില് ജമാ അതിനു നല്ല പങ്കുണ്ട് മുടി നീട്ടുന്നത് ഹറാം, മാറ് കീറിയ കുപ്പായമിടുന്നത്, ഖുര്ആന് എഴുതുന്നത്, അര്ഥം പറയുന്നത്, ഭൌധിക വിദ്യ തേടുന്നത്,പെണ്കുട്ടികള് പഠിക്കുന്നത്, ഒക്കെ ഹറാം. ഈ ഹറാം പതിച്ചു നല്കല് അടുത്ത കാലം വരെയുണ്ടായിരുന്നു. ടി.വി. ഉപയോഗിച്ച് തുടങ്ങിയ അടുത്ത കാലത്ത് അത് ഹറാമാന്നു പറഞ്ഞു എന്റെ വീട്ടിലും ഒരു കത്ത് കിട്ടിയിരുന്നു. ഇത്തരം ഒരു കാലത്ത് മികച്ച സാഹിത്യ നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്,പുസ്തകങ്ങള്, എന്തിനേറെ നല്ലൊരു പ്രസിധീകരണലയ വുമായി കാലത്തിനു മുമ്പേ നടന്നവരാണവര്. പിന്നീട് ഇതര മത സംഘടനകള് മുഴത്തിനു മുഴമായും, ചാണിനു ചാണായും പിന്തുടര്ന്ന, പത്രം, വനിതാ മാസിക, ബാല മാസിക, വിദ്യാഭ്യാസ രംഗത്തെ പെണ്കുട്ടികള്ക്ക് മാത്രമായ വിദ്യാലയങ്ങള്, മത ഭൌധിക പഠന ശാഘകള് സമന്വയിപ്പിച്ച വിദ്യാഭ്യാസ സമ്പ്രദായം, നെറ്റിയില് അനാഥനെന്ന് പേരോട്ടിച്ചുവെക്കാത്ത അനാഥാലയങ്ങള്, ഉന്നത പഠനത്തിനു മാര്ഗ നിര്ദേശം നല്കാന് പ്രത്യേക സ്ഥാപനം, പലിശ രഹിത നിധികള്, തുടങ്ങി സാമൂഹിക പ്രശ്നങ്ങളില് ശക്തമായി ഇടപെടുന്ന സോളിടാരിററിയെപ്പോലെ ഒരു സംഘടന ഇതൊന്നും അവഗണിക്കാവുന്ന പ്രവര്ത്തനങ്ങളായി എനിക്ക് കാണാനാവില്ല.
                                           പ്ലാച്ചിമട,മൂലമ്പള്ളി, കിനാലൂര്,തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങളില് ശക്തമായ ഇടപെടലുകള് നടത്തിയ സ0ഘടനയാണ് സോളിടാരിററി. ഇടതു പക്ഷത്തിനു പിന്തുണ കൊടുതിരുന്നവരായിരുന്നല്ലോ അവര്. നാട്ടു നടപ്പനുസരിച്ച് സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്തു ഇടയ്ക്കു വെച്ച് അണികളെ പറ്റിച്ചു സമരം നിര്താറാ ണ് പതിവ്, ജനകീയ സമരങ്ങളായാലും,സര്‍വീസ് സമരങ്ങളായാലും. സോളിടാരിററി അങ്ങിനെ ചെയ്തില്ലെന്നു മാത്രമല്ല ധീരമായി ചെറുത്തു നിന്ന് സമരംവിജയിപ്പിക്കയും ചെയ്തു. എന്ടോസള്ഫാന് സമരത്തില് പങ്കെടുക്കുകയും അതൊരു ദേശീയ പ്രശ്നമായി മാറ്റിയെടുക്കുകയും ചെയ്തതില് ഒരു പ്രധാന പങ്കു വഹിച്ചു.എന്ടോ സള്ഫാന് ബാധിതരെ പുനരധിവസിക്കുന്നതില് ആത്ദ്മാര്തമായ ശ്രമങ്ങള് നടത്തുകയും ചെയ്യുന്നു.
                                      മുസ്ലിമ്കളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ശബ്ദമായി മാറിയ 'മാധ്യമം വഴിയും, ഐ. പി. എച് എന്ന പ്രസാധനാലയം വഴിയും ഇതര മതങ്ങളിലും പ്രസ്ഥാനങ്ങളിലും പ്രവര്ത്തിക്കുന്ന ഒരു പാട് ബുദ്ധിജീവികളെ, സാഹിത്യകാരന്മാരെ, സാംസ്കാരിക പ്രവര്ത്തകരെ അടുപ്പിച്ചു നിര്ത്താനും മുസ്ലിങ്ങള്ക്കും ഇസ്ലാമിനുമെതിരിലുള്ള അവരുടെ തെറ്റിധാരണകള് നീക്കാനും സാധിച്ചു . പാവങ്ങല്ക്കാശ്രയമായി ഒരു ബ്രുഹത് പദ്ധതി ;മിഷന് 2010 എന്നപേരില് രൂപപ്പെടുത്തി. ഇതൊക്കെ നിസ്സാര പ്രവര്തനങ്ങളാണോ?
                                         നിങള് വസിക്കുന്ന ചുറ്റുപാടില് ഒരു സംഘടന എന്ത് ചെയ്യുന്നു എന്നത് സുപ്രധാനമായൊരു ചോദ്യമാണ്. അതിനു എനിക്കുള്ള ഉത്തരം.
എന്റെ നാട്ടില് അഞ്ചു ജമാ അതുകാരാനുള്ളത് .അതില് ഒരാള് ബഹറിനില്. അവരുടെ ഒരു സംസ്ഥാന സമ്മേളനത്തിന്റെ ഉപഹാരമായി അവര് ഒരു കിണര് കുഴിച്ചു മലയുടെ മുകളില് താമസിക്കുന്ന ദളിതര്ക്കായി ഒരു ടാങ്കു നിര്മിച്ചു മോട്ടോര് വെച്ചു വെള്ളമടിച്ചു കൊടുക്കുന്നു.വര്ഷങ്ങള്ക്കു മുമ്പേ ,(അവര് മത്സരിക്കുമെന്ന ചിത്രം നിലവിലില്ലാതപ്പോഴാണിത്!) ഈ അഞ്ചു പേരും മാന്യമായിമാത്രം സമ്പാതിക്കുന്നവരും,മറ്റുള്ളവരോട് നല്ല നിലയില് പെരുമാറന്നവരുമാണ്.
        മഹാത്മാ ഗാന്ധി അവരുടെ പരിപാടികളില് പങ്കെടുക്കുകയും അവരുടെ പ്രവര്ത്തനങ്ങളെ പ്രശംസിചെഴുതുകയും ചെയ്തിരുന്നു. ഇന്ദിര  ഗാന്ധി പക്ഷെ, അടിയന്തരാവസ്ഥയില്ആര്‍. എസ്.എസ്,ആനന്ദ് മാര്ഗ് എന്നീ സംടനകല്ക്കൊപ്പം വര്ഗീയത ആരോപിച്ചു അവരെ നിരോധിക്കയാണ് ണ്ടായത്.എന്നാല്രാജ്യത്തിലിന്നെവരേയുണ്ടായ മുപ്പ്തിയാറായിരത്തിലേറെ കലാപങ്ങളില്ഒന്നില്പോലും ഒരു ജമാ അതുകാരന്റെ പങ്കു തെളിയിക്കാന്കഴിയുമോ എന്ന അവരുടെ വെല്ലുവിളി നില നില്ക്കുമ്പോള്പോലുംഅവരെ വര്ഗീയ വാദിളെന്ന മുദ്ര കുത്തുന്ന തിന്റെ യുക്തിയെന്താണ്?
                                        സാമൂഹികാന്തരീക്ഷത്തെ കലുശിതമാക്കുന്ന എ.പി.- ഇ കെ, സുന്നി- മുജാഹിദ്, മുജാഹിദ്(എ) -മുജാഹിദ്(ബി) സംഘട്ടനങ്ങളും,പള്ളി പിടിച്ചടക്കലുമൊക്കെ കണ്ടു മടുത്ത നമ്മള് ഒരു സ0ഘട്ടനത്തില് ഒരു ഭാഗം ജമാ അതിനെ കണ്ടിട്ടില്ല. സ്വന്തമായ മഹല്ലും പള്ളിയുമൊക്കെ ഉള്ളവരാണല്ലോ അവരും. ഏതു ഈര്ക്കില് സ0ഘടനക്കും ഒരു ബന്ദ് വിജയിപ്പിക്കാനാകുന്ന ഇന്നാട്ടില് സ്വന്തം സാംസ്കാരിക കേന്ദ്രം തീയിട്ടു നശിപ്പിച്ചിട്ടും എന്തെ ഒരു ഹര്ത്താലിന്റെ ആഹ്വാനം പോലുമില്ലാതെ കടന്നു പോയി!
                                 കലയും സാഹിത്യവുമൊക്കെ ജീവിതത്തില് കൊണ്ട് നടക്കുന്നവരെയൊക്കെ നരകത്തിലേക്ക് റിക്രൂട്ട്ചെയ്തുകൊണ്ടിരുന്ന പണ്ഡിതന്മാരില് നിന്നും രക്ഷിച്ചു,  ഈ രംഗത്ത് പ്രവര്ത്തിക്കുകയും "ഹറാം ഹറാം'" എന്ന് കേട്ട് നിര്മതപ്രസ്ഥാനങ്ങളിലഭയം തേടുമായിരുന്ന എന്നെപ്പോലുള്ളവര്ക്ക് മതത്തില് കലയുടെയും സാഹിത്യത്തിന്റെയും സ്പേസ് കാണിച്ചു തന്നതും ഈ സംഘടന തന്നെയാണ്.

2011 ഏപ്രിൽ 23, ശനിയാഴ്‌ച

Dreams and Dreams

യൂസുഫേ*,
സ്വപ്നങ്ങളുടെ കൂട്ടുകാരാ..
കഴിയുമെങ്കില്‍ സ്വര്‍ഗ്ഗ വാസത്തിനു അവധി 
കൊടുത്തു നീ ഭൂമിയിലേക്ക്‌ വരിക.
എന്‍റെ പക്കല്‍ നൂറു നൂറു സ്വപ്‌നങ്ങള്‍ ഉണ്ട്.
മറ്റാരോടും പങ്കു വയ്ക്കാനാഗ്രഹിക്കാത്തവ.

ബാല്യത്തില്‍ നിന്‍റെ സ്വപ്നത്തിന്‍റെ നേരറിഞ്ഞു
നിന്നെ കിണറ്റില്‍ തള്ളിയ സോദരന്മാരുടെ
സ്വാര്‍ത്ഥതയല്ല എനിക്ക് ചുറ്റും..
എന്‍റെ സ്വപ്നങ്ങളെ വട്ടുകളെന്നു
പരിഹസിക്കുന്ന സ്നേഹശൂന്യമായ 
ഊഷ്ണ ഹൃദയങ്ങളാണ്...

ദൈവത്തിനേറെ പ്രിയമുള്ളവനെ, യൂസുഫേ.. 
എന്നരികില്‍ വരിക..
ഞാനെന്‍റെ സ്വപ്നങ്ങളെ കുറിച്ച് പറയട്ടെ..?
നക്ഷത്രങ്ങളെയാണ്‌ സ്ഥിരമായ്‌ കാണാറ്..
പക്ഷെ നിന്നെ വണങ്ങിയിരുന്നത് പോലെയല്ല
എന്നോടവ കുസൃതി കാട്ടുകയാണ്..
വെള്ളി ചിറകുകളുള്ള വര്‍ണ നക്ഷത്രങ്ങളെ 
സ്വപ്നങ്ങളിലോ സ്വര്‍ഗത്തിലോ നീ കണ്ടിട്ടുണ്ടോ?
എന്നിക്ക് ചുറ്റുമവ നൃത്തം ചെയ്യുകയാണ്
യൂസുഫേ, പറയൂ എന്താണീ സ്വപ്നത്തിന്‍റെ പൊരുള്‍?

നക്ഷത്രങ്ങള്‍ മങ്ങി തെളിയുന്ന ദിവസങ്ങളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ വസന്തമാണ്.
കാലില്ലാത്ത ഉറുമ്പുകള്‍ പുഴുക്കളെ 
പോലെ വന്നെന്‍റെ വസന്തത്തെയാകെ
മൂടുന്നതിന്‍റെ അര്‍ത്ഥമെന്ത്?

സുതാര്യമായ ചിറകുകളുള്ള ശലഭങ്ങള്‍ 
ഉറുമ്പുകള്‍ക്ക് മേല്‍ തപസ്സു ചെയ്യുന്നതും 
എന്‍റെ പൂന്തോട്ടത്തിലെ വിളക്കുകാലില്‍ 
ചാരിയിരുന്നു ഒരു മാലാഖ ഉറങ്ങുന്നതും
കണ്ടു എന്‍റെ ഉറക്കം ഞെട്ടുന്നു..
യൂസുഫേ, വരിക എന്‍റെ സ്വപ്‌നങ്ങള്‍ 
എടുത്തു കൊള്‍ക..

അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
പറക്കാനകാതെ തളിര്‍ക്കാനാകാതെ
ഞാന്‍ പകച്ചു നില്‍ക്കുന്നതും മറ്റൊരു സ്വപ്നം..

എന്‍റെ പിതാവിന്‍റെ കണ്ണുനീര്‍ തുള്ളി
പ്രളയമായി എന്‍റെ ഹൃദയത്തെ മുക്കി കളയുന്നു..
ഇനിയുമെനിക്ക് മനസിലാകാത്ത എത്രയോ സ്വപ്‌നങ്ങള്‍..

യൂസുഫേ, ദൈവത്തോടനുവാദം വാങ്ങി 
ഒരിക്കല്‍ കൂടി വരിക ഭൂമിയില്‍..

പക്ഷമൊടിഞ്ഞ എന്‍റെ സ്വപ്നങ്ങളൊക്കെയും 
ഗുരു എന്നില്‍ നിന്നും കുടിയിറക്കും മുന്‍പ്‌ നീ വരിക..
പൊരുള്‍ പറയുക എന്‍റെ സ്വപ്നങ്ങളുടെ..


*യൂസുഫ്: സ്വപ്ന വ്യാഖ്യാനം നടത്താന്‍ കഴിവുണ്ടായിരുന്ന, ഈജിപ്തില്‍ ജീവിച്ചിരുന്നു എന്ന് ബൈബിളിലും ഖുരാനിലും പറയുന്ന, സുന്ദരനായ പ്രവാചകന്‍.

മരിക്കാൻ കിടക്കുന്ന ആൾ ദൈവം

 ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം ദൈവത്തിന് പങ്കുകാരെ കൽ‌പ്പിക്കുക,അവതാരങ്ങളെ സ്രഷ്ട്ടിക്കുക,ആൾദൈവങ്ങളെ പൂജിക്കുക തുടങ്ങിയ കാര്യങ്ങൾ വികലമായ വിശ്വസമാണ്. ഈ പ്രബഞ്ചത്തെ സ്രഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനും എന്നൊന്നും നിലനിൽക്കുന്നവനുമാണ് എന്നാൽ ആൾദൈവങ്ങൾ ഒരുപാടുണ്ട് അതിൽ എറ്റവും കൂടുതൽ പ്രശസ്തരായത് ആന്ധ്രാപ്രദേശിലൂള്ള ഒരു ആൺ ആൾ ദൈവവും കേരളത്തിലുള്ള ഒരു പെൺ ആൾദൈവവുമാണ്.

ആന്ധ്രാ പ്രദേശിലെ ഈ ആൾ ദൈവം രോഗബാധിതനായി മരിക്കാൻ കിടക്കുകയാണ് നിരവധി അത്ഭുത പ്രവര്‍ത്തികള്‍ കാട്ടി ജനത്തെ കയ്യിലെടുത്ത ഈ പ്രശസത ആൾ ദൈവം ശ്വസംവിടാൻ പോലും  കഴിയാതെ കിടക്കുകയാണ് എട്ട് കോടി ഭക്തരുള്ള ഈ ആൾ ദൈവത്തിന് എന്തുകൊണ്ട് അദേഹത്തിന് ബാധിച്ചിരിക്കുന്ന ഈ രോഗത്തിൽ നിന്നും പ്രയാസത്തിൽ നിന്നും സ്വയം മോചിതനാകാൻ കഴിയുന്നില്ല ? എന്തുകൊണ്ട് അദേഹത്തിന്റെ സിദ്ധികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല എട്ടു കോടി ഭക്തരിൽ തലച്ചോറുള്ള എട്ട് പേരെങ്കിലും ഇനിയെങ്കിലും ഈവ്വിധം ചിന്തിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.

എല്ലാ ആള്‍ ദൈവങ്ങളും മരിച്ച് മണ്ണടിയും ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി/മകളായി ജനിച്ച ഈ മനുഷ്യർക്ക് ഒരു ജനനതിയ്യത്തിയും ഒരു മരണ തിയ്യതിയും ഉണ്ട് എന്നതാണ് സത്യം.ഇപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള്‍ ദൈവത്തിന്റെ യഥാർത്ത പേര് നാരായണ രാജൂ എന്നാണ്, രാജുവിനും ഈശ്വരമ്മക്കുമായി 1926 നവംബർ 23 നാണ് നാരായണ രാജു ജനിച്ചത്.
മാർച്ച് 28 മുതൽ രാജു നാരായണൻ എന്ന സത്യസായി ബാബ രോഗ ബാധിതനായി ആതുരാലയത്തിൽ പ്രവേശിക്കപെട്ടിരിക്കുകയാണ്. അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിദഗ്ദ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലാണെത്രെ ആന്തരായവങ്ങൾ നേരാവണ്ണം പ്രതികരിക്കാതായതോടെ അദേഹത്തിന്റെ നിലഗുരുതരമാണെന്നവിവരം ഡോക്ടർമാർ പുറത്ത് വിട്ടതോടെ രാജുനാരായണൻ എന്ന സത്യസായി ബാബയുടെഭക്തർ പ്രകോപിതരായിരിക്കുകയാണ് ബാബ ഭക്തർ ആക്രമാകസതരാവുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. പൊതു മുതലുകള്‍ നശിപ്പിക്കുന്നവരെ പിടിക്കൂടി ജയിലടക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യറാവുന്നില്ല ?
  
സായിബാബയുടെ മാജിക്കുകൾ കാണുക

ഒരു മജീഷ്യന് കാണിക്കാവുന്ന അൽഭുതങ്ങളാണ് സായിബാബ കാണിച്ചിട്ടുള്ളത്  ചെപ്പടി വിദ്യയിലൂടെ അൽഭുതം കാണിക്കുന്നവരെല്ലാം ദൈവങ്ങളാണെങ്കിൽ ലോകത്തുള്ള മജീഷ്യൻമാരെയല്ലാം ദൈവമാക്കേണ്ടിവരും പ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒന്നാതരം ദൈവമാണെന്ന് പറയേണ്ടിവരും

എട്ടുകോടി സായിഭക്തരെ ഇനിയെങ്കിലും നിങ്ങൾ അന്ധവിശ്വാസത്തിൽ നിന്നും മോചിതരാവുക രാജുവിനും ഈശ്വരമ്മക്കുമായി 1926ന് ജനിച്ച നാരായണ രാജൂവെന്ന നിങ്ങളുടെ സായിബാബ രോഗബാധിതനായി കിടക്കുകയാണ് ആന്തരീകാവയങ്ങളുടെ പ്രവർത്തനം നിലച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ആ മനുഷ്യൻ മരണാസന്നനാണ് അദേഹത്തെ ജിവൻ നൽകിയ പ്രബഞ്ചാധിപനായ ദൈവം ഒരു നാൽ അദേഹത്തിന്റെ ജീവൻ തിച്ചുപിടിക്കും ഈ സത്യം സംഭവിക്കുകതന്നെ ചെയ്യും . എല്ലാമനുഷ്യരും മരണത്തിന്റെ  രുചി അറിയുമെന്ന്പറഞ്ഞത് ദൈവമാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ  കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.

സലഫി നാട്ടിൽ മൌലാന മൌദൂദി സ്മരിക്കപെടുന്നു

ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ നായകൻ മൌലാന സയ്യിദ് അബുൽ അഅലാമൌദൂദിയെ സലഫികളുടെ നാടായ സൌദി അറേബിയയിൽ ആദരിക്കുകയും സ്മരിക്കപെടുകയും ചെയ്യുന്നു . മൌലാന മൌദൂദിക്ക് നേരെ കേരള സലഫികൾ അതിരൂക്ഷമായി വിമർശനം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൌദി അറേബ്യ മൌലാന മൌദൂദിയെ അംഗീകരിക്കുകയും സ്മരിക്കുകയും ചെയ്യുന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
സൌദി അറേബ്യയിലെ റേഡുകൾക്കും സ്കൂളുകൾക്കും മൺമറഞ്ഞു പോയ മഹാൻമാരുടെ നാമങ്ങൾ നൽകി അനുസ്മരിക്കുന്നത് കാണാം ഇമാം ഹൻബൽ,ഇമാം മാലിക്ക് , ഇബ്നുസീന, സലാഹുദ്ധീൻ അയ്യുബി തുടങ്ങിയ നാമങ്ങൾ ഉദാഹരണം.കൂട്ടത്തിൽ മൌലാന മൌദൂദിയുടെ നാമത്തിലും സൌദിഅറേബിയയിൽ റോഡുകളും മദ്രസ്സയുമുണ്ട്
സൌദി അറേബ്യയിലെ പ്രധാന നഗരങ്ങളായ രിയാദ്, ജിദ്ദ, ദമ്മാം എന്നിടങ്ങളിൽ മൌലാന മൌദൂദിയുടെ പേരിൽ റോഡുകളുണ്ട്.


ദമ്മാമിലെ അൽ നഹീലിലുള്ള അബുൽ അഅലാമൌദൂദി സ്ട്രീറ്റ്


അൽ ഹസ്സ ഗുംസിയിലെ അബുൽ അ അലാ മൌദൂദി മദ്രസ്സ


120 പരം ഗ്രന്ഥങ്ങൾ രചിക്കുകയും നിരവധി ലഘുലേഖകൾ എഴുതുകയും ചെയ്തിട്ടുള്ള വിശ്വപ്രസിദ്ധ പണ്ഡിതനായ മൌലന മൌദൂദി ഇസ്ലാമിക സമൂഹത്തിന് നൽകിയിട്ടുള്ള സേവനങ്ങൾ എണ്ണിതിട്ടപെടുത്തുക സാധ്യമല്ല.ഇസ്ല്ലാം വിരുദ്ധ ശക്തികൾക്കെതിരെ തന്റെ തൂലിക പടവാളാക്കി പ്രതിരോധിക്കുകയും മുസ്ലീകൾക്ക് ദിശാബോധം നൽകുകയും ചെയ്ത ആ മഹാ ദാർശനികനെ മുസ്ലീലോകത്തിന് എങ്ങിനെ വിസ്മരിക്കാൻ കഴിയും ? എന്നാൽ ശത്രുതമുലം അന്ധത ബാധിച്ചവർക്ക്
യാഥാർത്ത്യം ഗ്രഹിക്കുവാൻ കഴിയുകയില്ല അതിനാൽ അവർ ചോദിച്ചുകൊണ്ടിരിക്കും സൌദി അറേബ്യാ റോഡിന് മൌദൂദിയുടെ പേര് നൽകിയതിൽ എന്ത് കാര്യമെന്ന്.ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക എന്നതിന് തുല്ല്യമാണ് ഈ ചോദ്യം. മൌലാന മൌദൂദിയുടെ വിദ്യഭ്യാസ ദർശനങ്ങളെ ആദരപൂരവ്വം സ്വാഗതചെയത്കൊണ്ട് 1961-ലാണ് സൌദി അറേബ്യ മദീനായൂണിവേഴ്സ്റ്റിക്ക് വേണ്ടി പാഠ്യപദ്ധതി തയ്യാറാക്കാൻ അദേഹത്താട് ആവശ്യപ്പെട്ടത്.മൌലാന തന്നെ ഏൽ‌പ്പിച്ച ദൌത്യം വളരെ വേഗം പൂർത്തിയാക്കുകയും അറബിയിലും ഇംഗ്ലീഷിലുമുള്ള പാഠ്യപദ്ധതിയുടെ പ്രതികളുമായി 1961 ഡിസംബർ 21ന് സൌദി അറേബ്യയിലെത്തി.കർമ്മശാസ്ത്ര പഠനരീതിയെ കുറിച്ചുള്ള ചർച്ച വിവാദങ്ങൾ വരുത്തിവെച്ചപ്പോഴും മൌലാന മൌദൂദിയുടെ വീക്ഷണമാണ് അംഗീകരിക്കപെട്ടത്.മൌലാന മൌദൂദി തന്റെ വീക്ഷണം ഇങ്ങിനെ സമർപ്പിച്ചു സെക്കന്ററി തലം വരെ നാലു മദ്ഹബുകളിലെ നിയമങ്ങൾ മാത്രം അഭ്യസിപ്പിക്കുക. കോളേജ് തലത്തിൽ വിദ്യാർഥികളുടെ ഗവേഷണംവാഞ്ഛ വികസിപ്പിക്കാനാവുംവിധം ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ ഒരോ വിഭാഗത്തിന്റെയും തെളിവുകളും ന്യായങ്ങളും പക്ഷപാതരഹിതമായി അഭ്യസിപ്പിക്കുക ഗുരു വല്ല വീക്ഷണങ്ങൾക്കും മുൻഗണന നൽകുന്നുവെങ്കിൽ അത് സ്വീകരിക്കാനും നിരാകരിക്കാനും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടാവുകയും വേണം ഗ്രാന്റ് മുഫ്തി മുഹമ്മദുബനു ഇബ്രാഹീമും ശൈഖ് അബ്ദുൽ അസീസ് ഇബ്നുബാസും ഈ അഭിപ്രായം ശരിവെച്ചു.
1962-ൽ മക്കയിൽ രൂപീകരിച്ച റാബിത്വത്തുൽ ആലമിയയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് മൌലാനമൌദൂദി
മൌലാന മൌദൂദിക്ക് അറബി അറിയില്ലന്ന് ഉരുവിടുന്നവർ പ്രസ്തു ചരിത്രസംഭവങ്ങൾക്ക് നേരെ മനപൂർവ്വം കണ്ണടച്ച്കൊണ്ടാണ് കളവ് പ്രചരിപ്പിക്കുന്നത് .സമഗ്രം എന്ന മലയാള വാക്കിന്റെ അർത്ഥം വരെ സമഅഗ്രമാക്കി തെറ്റിധരിപ്പിച്ച് തെറ്റുധാരണ വളർത്താൻ ശ്രമിച്ചവരാണെന്ന കാര്യം സാന്ദർഭികമായി ഓർത്തുപോകുകയാണ്.
കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കെ.എം.മൌലവി മൌലാന മൌദൂദിയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിടുണ്ട്.



മൌദൂദി സാഹിബിന്റെ പേരിലുള്ള സ്ട്രീറ്റിന്റെ ഫോട്ടോ കണ്ടപ്പോൾ ചിരെല്ലാം വെപ്രാളപെട്ടിരിക്കുന്നു അങ്ങിനെയാണ് സുൽത്താൻ എന്നപേരിൽ ഒരാൾ വിമർശനം എഴുതിവിട്ടിരിക്കുന്നത്.അയാൾ പറയുന്നു ജമാഅത്തുകാർ മൌദൂദി സ്ട്രീറ്റ് ഉൽഖനനം നടത്തി കണ്ടെത്തിയിരിക്കുന്നുവെന്ന്.എന്നാൽ യഥാർത്തതിൽ ആരാണ് ഉൽഖനനം നടത്തിയത്? മുൻകാല ഇസ്ലാഹി പണ്ഡിതൻമാർ ഏറേപാടുപെട്ട് കുഴിച്ചുമൂടിയ അന്ധവിശ്വാസങ്ങളെ അടുത്തകാലത്ത് ചിലരെല്ലാം ചേർന്ന് ഉൽഖനനം നടത്തി പുറത്തെടുത്ത് ജനങ്ങൾക്ക് സമർപ്പിച്ചുവല്ലോ ജിന്നുകളെ സേവിക്കുമ്പോൾ ജിന്നുകളൂടെ നേതാവിനെ സേവിക്കണമെന്നാണ് ഒരു മൌലവി ജനങ്ങളെ പഠിപ്പിച്ചത്.മറ്റൊരു മൌലവി ജിന്നു ബാധയേറ്റവരെ അടിച്ചിറക്കൽ ചികിത്സനടത്തി സേവനം ചെയ്തു അതിനാലാണ് മറുഗ്രൂപ്പ് സലഫികൾ നവഖുറാഫികൾ എന്ന ഓമന പേര് നൽകി ആദരിച്ചത്.

ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഈജിപ്തിലേക്ക്

ഹോസ്നി മുബാറക് യുഗം അവസാനിച്ച ശേഷം ഈജിപ്തില്‍ നടക്കാനിരിക്കുന്ന ആദ്യപൊതുതെരഞ്ഞെടുപ്പിനായി ഇന്ത്യയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറേഷിയാണ് കെയ്‌റോയില്‍ ഇക്കാര്യം അറിയിച്ചത്. ഈജിപ്ത് പര്യടനത്തിലാണ് അദ്ദേഹമിപ്പോള്‍. ‘ജനാധിപത്യത്തിന്റെ അത്ഭുതയന്ത്രങ്ങള്‍‘ എന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഖുറേഷി വിശേഷിപ്പിച്ചത്.

നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഈജിപ്തിലെ ഇടക്കാല സര്‍ക്കാരാണ് അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിച്ചത്.

എന്നാല്‍ ഈജിപ്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനുള്ള അന്താരാഷ്‌ട്ര ദൗത്യസംഘത്തില്‍ ഇന്ത്യ പങ്കാളിയാവില്ലെന്ന് ഖുറേഷി അറിയിച്ചു

ഹിന്ദുവില്‍ വരുന്നത് ‘പെയ്ഡ് ന്യൂസെ’ന്ന് എഡി

ഹിന്ദു ദിനപ്പത്രത്തില്‍ വരുന്ന വാര്‍ത്തകളില്‍ പലതും ‘പെയ്ഡ് ന്യൂസ്’ വിഭാഗത്തില്‍ പെടുന്നവയാണെന്ന് ഹിന്ദു എഡിറ്റര്‍ ഇന്‍ ചീഫ്‌ എന്‍ റാമിന്റെ സഹോദരനും ഹിന്ദുവിലെ എഡിറ്ററുമായ എന്‍ രവി. ഇക്കഴിഞ്ഞ 20-ന് പത്രത്തിലെ ജീവനക്കാര്‍ക്ക്‌ അയച്ച കത്തിലാണ് തന്റെ ജേഷ്ഠന്റെ ‘പെയ്ഡ് ന്യൂസ്’ സംസ്കാരത്തെ പറ്റി രൂക്ഷമായ ഭാഷയില്‍ എഡിറ്റര്‍ രവി വിമര്‍ശിച്ചിരിക്കുന്നത്. അഴിമതി നടത്തി അഴിയെണ്ണുന്ന മുന്‍ ടെലികോം മന്ത്രി എ രാജയുടെ ‘എക്സ്ക്ലൂസീവ്’ അഭിമുഖവും ടെലികോം വകുപ്പിന്റെ ഫുള്‍ പേജ്‌ കളര്‍ പരസ്യവും ഒരേ ദിവസം ഹിന്ദുവില്‍ വന്നത് ഹിന്ദുവിന്റെ പെയ്ഡ് ന്യൂസ് സംസ്കാരത്തെ സൂചിപ്പിക്കുന്നു എന്നും രവി പറയുന്നു.

ജീവനക്കാര്‍ക്ക് രവി അയച്ച കത്തോടെ ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ്‌ പത്രമായ ഹിന്ദുവില്‍ കുടുംബ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇതിനിടെ രവിയെ എഡിറ്റര്‍ പദവിയില്‍ നിന്ന് തെറിപ്പിക്കാനും മറ്റൊരാളെ ആ പദവിയില്‍ നിയമിക്കാനും എന്‍ റാം കരുക്കള്‍ നീക്കിത്തുടങ്ങി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ഫോട്ടോകളും പ്രസംഗങ്ങളും റാം ഹിന്ദു ദിനപ്പത്രത്തില്‍ കുത്തിനിറക്കുകയാണെന്നും സ്വന്തം മുഖം മിനുക്കാന്‍ ഒരു പത്രത്തെ ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് രവി കുറ്റപ്പെടുത്തുന്നത്. എന്തായാലും സഹോദരങ്ങളില്‍ തമ്മിലുള്ള കലഹം ഹിന്ദുവിന്റെ ഡയറക്ടര്‍ ബോര്‍ഡിലും ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ഇവരെ പിന്തുണയ്ക്കുന്ന രണ്ട് വിഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ ഡയറക്ടര്‍ ബോര്‍ഡില്‍ രൂപപ്പെട്ടുകഴിഞ്ഞു. കലഹം രമ്യമായി പരിഹരിക്കപ്പെടുമോ അതോ രവി പുറത്തുവന്ന് പുതിയൊരു പത്രം തുടങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് മാധ്യമലോകം.

2011 ഏപ്രിൽ 22, വെള്ളിയാഴ്‌ച

ദുരന്തം വിതയ്ക്കുന്ന എന്‍ഡോസള്‍ഫാന്‍

എന്‍ഡോസള്‍ഫാന്‍, ഇന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെ ഏറ്റവും അധികം പ്രചരിക്കുന്ന ഒന്നാണ്. എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ച വിനാശങ്ങളുടെ കണക്കുകള്‍ ലേഖനങ്ങളായും ചിത്രങ്ങളായും വീടിയോകളായും നമ്മള്‍ എന്നും കണ്ടു കൊണ്ടിരിക്കുന്നു. ഈ മാരക വിഷത്തിന്റെ ദുരന്തങ്ങള്‍ പേറി പതിനായിരക്കണക്കിനു മനുഷ്യരാണ് ജീവച്ഛവമായി ഇന്ത്യയില്‍ ജീവിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫ്രാന്‍സ്‌, സ്‌പെയിന്‍, ഗ്രീസ്‌, പോര്‍ച്ചുഗല്‍, യൂറോപ്പ്യന്‍ യുണിയന്‍, ന്യൂ സീലണ്ട്, ഓസ്ട്രേലിയ തുടങ്ങി  ലോകത്തിനെ അറുപത്തി മൂന്നിലധികം പ്രമുഖ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുന്നു.   ഇത്രയൊക്കെയായിട്ടും ഈ മാരക വിഷത്തെ നിരോധിക്കാനോ നിയന്ത്രിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്താണ് ?. സര്‍ക്കാര്‍ ഇതിനെ നിരോധിക്കാന്‍ തയ്യാറാവുന്നില്ല എന്ന് മാത്രമല്ല അന്തര്‍ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ ന്യായീകരിക്കുകയും ചെയ്യുന്നു. മാരക വിഷപദാര്‍ത്ഥങ്ങളെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ പിന്താങ്ങുകയയിരുന്നു ഇന്ത്യ ചെയ്തത്. 

ലോകത്തില്‍ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുകയും ഉത്‌പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റിസൈഡ്‌സ്‌ ലിമിറ്റഡാണ്‌ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ മറ്റു പേരുകളില്‍ (Benzoepin, Endocel, Parrysulfan, Phaser, Thiodan, Thionex ) നിര്‍മിക്കുന്നത്‌.   ഇന്ത്യയിലെ പ്രമുഖര്‍ ഇതിനകം തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു കഴിഞ്ഞു. 

പക്ഷെ ഏപ്രില്‍ 25 നു തുടങ്ങുന്ന സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന നിര്‍ണായക കണ്‍വെന്‍ഷനില്‍ ഇന്ത്യ കീടനാശിനി നിരോധിക്കുനതിനു എതിരായി നിലപാടെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.    

എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ലെന്നും കീടനാശിനികള്‍ ഒട്ടനേകം സഹായകാമായ ജീവജാലങ്ങളെ നശിപ്പിക്കുമെന്നും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ അഭിപ്രായപ്പെടുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കലിന്റെയും നഷ്ട പരിഹാരം നല്‍കുന്നതിന്റെയും പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കലഹിച്ചു കൊണ്ടിരിക്കുന്നു. പിന്നെ കുറെ ഏറെ കേസുകളും കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്നു. ഇവയെല്ലാം ഒന്ന് തീര്‍ന്നു വരുമ്പോഴേക്കും ഇപ്പോള്‍ ദുരന്തം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആരെങ്കുലിം ജീവിച്ചിരിക്കുമോ എന്തോ. 

2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

Today's topic

ബിനായക് സെന്‍ ജയില്‍ മോചനം ഭരണകൂട ഭീകരതക്ക് താക്കീത്!

സാമ്പത്തിക കുതിപ്പിലും പട്ടിണി മാറാത്തതെന്ത്?-സുപ്രീംകോടതി- madhyamam

ന്യൂദല്‍ഹി: രാജ്യം സാമ്പത്തിക രംഗത്ത് കുതിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും കോടിക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ തുടരുന്നതും അനേകര്‍ പട്ടിണി കിടന്ന് മരിക്കുന്നതും എന്തുകൊണ്ടെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ (ബി.പി.എല്‍) കണ്ടെത്താന്‍ കേന്ദ്രവും ആസൂത്രണ കമീഷനും സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
യഥാര്‍ഥ ബി.പി.എല്ലുകാര്‍ക്ക് പലയിടത്തും ഭക്ഷ്യധാന്യം നിഷേധിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് പരമോന്നത കോടതിയുടെ നിരീക്ഷണങ്ങള്‍. രാജ്യത്തെ റേഷന്‍ വിതരണ സമ്പ്രദായത്തില്‍ വന്‍ ക്രമക്കേടു നടക്കുന്നതായും പി.യു.സി.എല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോഡ് നേട്ടം കൊയ്‌തെന്ന് അവകാശപ്പെടുന്ന ഈ  വര്‍ഷം പോലും ദാരിദ്ര്യം കൂടുതലുള്ള ജില്ലകളില്‍ അധികധാന്യം വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രവും ആസൂത്രണ കമീഷനും മേയ് 10നകം രേഖാമൂലം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.
'രണ്ട്  ഇന്ത്യയെ സൃഷ്ടിക്കാനല്ല നിങ്ങള്‍ (സര്‍ക്കാര്‍) ശ്രമിക്കേണ്ടത്. ദരിദ്രരുടെ ഇന്ത്യയും സമ്പന്നരുടെ മറ്റൊരിന്ത്യയും ഉണ്ടാവാന്‍ അനുവദിക്കരുത്. എല്ലാവരുടെയും പട്ടിണി മാറ്റാനാവണം ശ്രമം' -ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 'ദാരിദ്ര്യം ഇല്ലാതാക്കുന്ന കാര്യത്തില്‍ നമ്മുടെ പൊതു സമീപനങ്ങള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതും നിഷ്ഫലവുമായി പോകുന്നു. നാം ശക്തമായ രാജ്യമാണെന്ന് നിങ്ങള്‍ അവകാശപ്പെടുന്നു. അതേസമയംതന്നെ രാജ്യത്ത് അനേകര്‍ പട്ടിണി കിടന്നു മരിക്കുന്നു' -കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനിനോടായി കോടതി പറഞ്ഞു.  പോഷകാഹാരക്കുറവ് നികത്താനുള്ള സര്‍ക്കാര്‍ സമീപനങ്ങളില്‍ വലിയ വൈരുധ്യങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. ഇത്തവണ രാജ്യത്ത്  ഭക്ഷ്യഗോഡൗണുകള്‍ നിറഞ്ഞുകവിഞ്ഞെന്നാണ് വാര്‍ത്തകള്‍. ഇത് സന്തോഷകരം തന്നെ. പക്ഷേ, ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതേയില്ല -കോടതി ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ നിരന്തര ശ്രമങ്ങളിലൂടെ ദാരിദ്ര്യം കുറച്ചുകൊണ്ടുവരുകയാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍  കോടതി ഇടപെട്ടു-'കുറച്ചുകൊണ്ടു വരുക എന്നതിലൂടെ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? എന്നാണ് ഈ നാട്ടില്‍ പട്ടിണി പൂര്‍ണമായി ഇല്ലാതാവുക?'- കോടതി ചോദിച്ചു.
ബി.പി.എല്ലുകാരെ കണ്ടെത്താന്‍ മാനദണ്ഡമുണ്ടാക്കിയ ആസൂത്രണ കമീഷനെ കോടതി വിമര്‍ശിച്ചു. രാജ്യത്ത് 36 ശതമാനം ജനങ്ങള്‍ മാത്രമേ ബി.പി.എല്ലുകാരായി ഉണ്ടാകാവൂ എന്ന് കമീഷന്‍ നിര്‍ബന്ധം പിടിച്ചത് അതിശയകരം തന്നെ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍തന്നെ നല്‍കിയ സത്യവാങ്മൂലത്തില്‍ 36 ശതമാനത്തിലും കൂടുതലാണ് പട്ടിണിക്കാര്‍ എന്നു പറയുന്നുണ്ട്. തങ്ങളുടെ സംസ്ഥാനങ്ങളില്‍ ദരിദ്രരുടെ എണ്ണം കൂടുതലാണെങ്കിലും ആസൂത്രണ കമീഷന്റെ മാര്‍ഗനിര്‍ദേശം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും സംസ്ഥാനങ്ങള്‍ പറയുന്നു.
2011ലും 1991ലെ കാനേഷുമാരി അടിസ്ഥാനമാക്കിയാണ് ബി.പി.എല്ലുകാരെ കണ്ടെത്തിയത്. നഗരങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 11 രൂപയും വരുമാനമുള്ളവര്‍ എ.പി.എല്‍ ആണെന്ന് കമീഷന്‍ പറയുന്നു. ഇത്രയും കുറഞ്ഞ തുക മാനദണ്ഡമാകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഗ്രാമങ്ങളിലുള്ളവര്‍ക്ക് പോലും ജീവിക്കാന്‍ ദിവസം 20 രൂപ മതിയാകില്ല. ബി.പി.എല്‍ നിര്‍ണയത്തിലെ വൈരുധ്യം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് കോടതി നിര്‍ദേശം നല്‍കി.
ഇന്ത്യയെന്ന പട്ടിണിപ്പാത്രം
പട്ടിണി ഇല്ലാതാക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന യാഥാര്‍ഥ്യമാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്തെ ദരിദ്രരില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് ആഗോള കണക്കുകള്‍. 2005ല്‍ ലോകബാങ്ക് നടത്തിയ പഠനം പറയുന്നത് ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം 42 കോടി എന്നാണ്.
ദിവസം 50 രൂപയില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരായി എണ്ണിയത്.  ഇന്ത്യയിലെ ജനങ്ങളില്‍ 80 ശതമാനവും ദിവസം നൂറു രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്ന് പഠനങ്ങള്‍ പറയുന്നു. രാജ്യത്തെ സമ്പത്തിന്റെ 90 ശതമാനവും കേവലം 20 ശതമാനം അതിസമ്പന്നരില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 37 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ പറയുന്നത്. ഈ വാദമാണ് കോടതി ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. 20 ലക്ഷം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം പോഷകാഹാരം കിട്ടാതെയും പരിചരണവും ചികിത്സയും ഇല്ലാതെയും മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്നു.

2011 ഏപ്രിൽ 20, ബുധനാഴ്‌ച

മുഹമ്മദ് നബി (സ) യുടെ വാക്കുകള്‍ .....

01. സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 

02. ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.


03. ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.

അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.

04. നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ നല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.


05. ദരിദ്രന്  നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും. 


06. മതം ഗുണകാഷയാകുന്നു..


07. മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.


08. കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല


09.വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.


10. വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.


11. ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത് .


12. നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.


13. നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.


14. മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.


15. നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.


16. ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം...


17. ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.


18. പരസ്പരം കരാറുകള്‍ പാലിക്കണം.


19. അതിഥികളെ ആദരിക്കണം.


20. അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.


21. ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.


22. തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.


23. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.


24. അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.


25. ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല..


26. മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.


27. നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.


28. ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.


29. നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും.


30. സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.


31. ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.


32. ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും..

അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.

33. സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.


34. ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.


35. ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.


36. മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.


37. കോപം വന്നാല്‍ മൌനം പാലിക്കുക.


38. നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.


39. മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യം ഉണ്ട്.


40. നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.


41. നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള  അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.


42. മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.


43. ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.


44. തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.


45. കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.


46. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.


47. മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.


48. കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു


49. പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും..


50. മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.


51. സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.


52. പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍  അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

ഇത് അഭിമുഖങ്ങളുടെ കാലം.

ഹമീദ് വാണിന്‍മേല്‍ ഇപ്പോള്‍ കേരളത്തിലെ ടി.വിയും പത്രവും ഉള്ളിടത്തൊക്കെ സുപരിചിതനാണ്. ജമാഅത്തെ ഇസ്ലാമിയുടെ പോളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച വ്യക്തി ഇയ്യിടെ ജമാഅത്തില്‍നിന്ന് രാജിവെച്ചു. ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് രാജിവെക്കുക എന്നത് വലിയ വാര്‍ത്താ പ്രാധാന്യമുള്ള കാര്യമാണ്. പി.ഡി.പി ഇയ്യിടെ രണ്ടോ മുന്നോ കഷ്ണമായപ്പോഴും അതിന് മുമ്പ് ചില മതസംഘടനകള്‍ കുറുകെ പിളര്‍ന്നപ്പോഴും ഇത്രയും വാര്‍ത്തയായിരുന്നില്ല. പലപ്പോഴും തമ്മില്‍ തല്ലും കേസുമൊക്കെയാണ് അതിനെ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

ജമാഅത്തില്‍നിന്ന് ആരെങ്കിലും പുറത്ത് പോയാല്‍ അവരുടെ പിന്നാലെ ചാനലും പത്രമാസികകളും പിന്തുടരും. ചില ഉത്തരങ്ങള്‍ അവരില്‍നിന്ന അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനിണങ്ങുന്ന ചോദ്യങ്ങള്‍ അവര്‍ ചോദിക്കും.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടി നിലവില്‍വന്നു; വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ

ന്യൂഡല്‍ഹി: രണ്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജമാഅത്തെ ഇസ്ലാമി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന രാഷ്‌ട്രീയ സമ്മേളനത്തിലാണ്‌ 'വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്‌.

ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്ര ശൂറാ അംഗം മുജ്‌തബാ ഫാറൂഖിയാണ്‌ പ്രസിഡന്റ്‌. ജമാ അത്തിന്റെ ശൂറാ അംഗമായ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌ ഉള്‍പ്പെടെ അഞ്ചു ജനറല്‍ സെക്രട്ടറിമാരാണ്‌ പാര്‍ട്ടിക്കുള്ളത്‌.

മുജാഹിദ്‌ മടവൂര്‍ വിഭാഗത്തിന്റെ ദേശീയ സംഘടനയായ ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ്‌ പ്രസിഡന്റ്‌ മൗലാനാ അബ്‌ദു വഹാബ്‌ ഖില്‍ജി, മുന്‍ ബി.എസ്‌.പി. എം.പി: ഇല്യാസ്‌ കാസ്‌മി, ചെങ്ങറ സമര നേതൃത്വത്തിലുണ്ടായിരുന്ന മലയാളിയായ ഫാദര്‍ എബ്രഹാം ജോസഫ്‌, മില്ലി ഗസറ്റ്‌ എഡിറ്റര്‍ സഫറുള്‍ ഇസ്ലാം ഖാന്‍, കര്‍ണാടക മുന്‍ മന്ത്രി ലളിതാ നായിക്‌ എന്നിവരാണ്‌ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റുമാര്‍.

മലയാളിയായ പി.സി. ഹംസ, ആര്‍.ജെ.ഡി. മുന്‍ നേതാവ്‌ പ്രഫ. സുഹൈല്‍ അഹമ്മദ്‌ ഖാ ന്‍, പ്രഫ. രാമ പഞ്ചല്‍, ഖാലിദ പര്‍വീണ്‍ എന്നിവരാണ്‌ മറ്റു ജനറല്‍ സെക്രട്ടറിമാര്‍.

ജമാഅത്തെ ഇസ്ലാമി സംസ്‌ഥാനത്ത്‌ ആരംഭിക്കുന്ന പുതിയ ടെലിവിഷന്‍ ചാനലിന്റെ എം.ഡി: എം. അബ്‌ദുസ്സലാം ആണ്‌ ട്രഷറര്‍.

പ്രഫ. രാമസൂര്യ റാവു, അക്‌തര്‍ ഹുസൈന്‍ അക്‌തര്‍, അഡ്വ. ആമിര്‍ റഷീദ്‌, സുബ്രഹ്‌മണി എന്നിവരായിരിക്കും സെക്രട്ടറിമാര്‍. തങ്ങളുടെ കുറച്ച്‌ അംഗങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ ചേരാന്‍ അനുമതി നല്‍കിയതിനപ്പുറം ജമാ അത്തെ ഇസ്ലാമിക്ക്‌ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലെന്ന്‌ പിന്നീട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌ പറഞ്ഞു. തങ്ങളുടെ നിലപാടുമായി യോജിക്കുന്നവര്‍ക്കു പിന്തുണ നല്‍കും. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്‌തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂല്യാധിഷ്‌ഠിതവും ധാര്‍മിക നിലവാരം പുലര്‍ത്തുന്നതുമായ രാഷ്‌ട്രീയമാണ്‌ വെല്‍ഫയര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കാനായിരിക്കും ശ്രമം. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗത്തിലേക്കും എത്തുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തും.

പാര്‍ട്ടി ഫണ്ടുകള്‍ സ്വീകരിക്കുമെങ്കിലും എന്തെങ്കിലും തരത്തിലുള്ള 'ചരടു'കളുള്ള ഫണ്ടുകള്‍ സ്വീകരിക്കില്ല. അംഗങ്ങളില്‍നിന്ന്‌ സംഭാവനയായാണു പ്രാഥമിക ഫണ്ട്‌ സ്വരൂപിച്ചതെന്നും ഇല്യാസ്‌ വ്യക്‌തമാക്കി.                                                                                         

2011 ഏപ്രിൽ 13, ബുധനാഴ്‌ച

ജനാധിപത്യത്തില്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ ഇടം അഥവാ ജമാ‌അത്ത് ജനാധിപത്യത്തോടെന്തു ചെയ്യുന്നു...

ജമാ‌അത്തെ ഇസ്‌ലാമി എന്ന സംഘടനയെ ചുറ്റിപ്പറ്റിയുണ്ടാകാറുള്ള വിവാദങ്ങള്‍ പലപ്പോഴും അനവസരത്തിലും അനാവശ്യവുമാകാറുണ്ടെന്നതാണ് അനുഭവം. അതിന്റെ യുവജനവിഭാഗമായ സോളിഡാരിറ്റി മൂന്നാഴ്ച മുമ്പ് കലൂരില്‍ ഒരു ജനപക്ഷ വികസന സമ്മ്ജേളനം സംഘടിപ്പിച്ചിരുന്നു. കാസര്‍ക്കോട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മുതല്‍ പൂയംകുട്ടിയിലേയും അട്ടപ്പാടിയിലേയും ആദിവാസികള്‍ വരെ അതില്‍ പങ്കെടുക്കുകയും ടി.ടി.ശ്രീകുമാര്‍, സി.ആര്‍.നീലകണ്ഠന്‍ തുടങ്ങി ടി.ആരിഫലി, കെ.എ.സിദ്ദീഖ് ഹസന്‍ എന്നിവര്‍ വരെയുള്ളവര്‍ ഇപ്പറഞ്ഞ അപരവല്‍കൃതരും പ്രാന്തീകൃതരുമായ, ആധുനിക കാലത്തെ അസ്പൃശ്യരുടെ പ്രതിനിധികളെ ആദരിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു. ജനപക്ഷത്തു നിന്നു കൊണ്ടുള്ള വികസനത്തിനും രാഷ്ട്രീയ ക്രമത്തിനും വേണ്ടിയുള്ള ശക്തമായൊരാഹ്വാനവും താക്കീതുമായിരുന്നു ആ‍ പരിപാടി.

പത്രം വായിച്ചോ ചാനലു കണ്ടോ മാത്രം ലോകകാര്യങ്ങളറിയുന്ന പ്രബുദ്ധ മലയാളികളൊന്നും ഇങ്ങനെയൊരു സംഭവമേ അറിഞ്ഞു കാണില്ല. കാരണം വ്യക്തം. കേരളത്തിലെ ‘നിഷ്പക്ഷരുംഉല്‍ബുദ്ധരുമായ’ നാലാം തൂണുകളൊന്നും ഈ സംഭവം അവരെ അറിയിച്ചില്ല.

ഇതു പോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ട്. എന്നിരിക്കേ, ഇപ്പോഴും മറ്റു പലപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ ജമാ‌അത്തെ ഇസ്‌ലാമിയെക്കുറിച്ച ചര്‍ച്ചകള്‍ക്ക് സമയവും ഇടവും അനുവദിക്കുന്നതിനു പിന്നിലുള്ളത് അവരുടെ പ്രതിലോമരാഷ്ട്രീയം നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഢമായ ആസൂത്രണം തന്നെയാണ്.



ജനാധിപത്യം-

ജനാധിപത്യ പ്രക്രിയയില്‍ ക്രിയാത്മകമായി ഇടപെടാനുള്ള, ജമാ‌അത്തെ ഇസ്‌ലാമിയുടെ അവകാശത്തെപ്പോലും തികഞ്ഞ അസഹിഷ്ണുതയോടുകൂടി നിരാകരിക്കുകയാണ് കേരളത്തിലെ ചില ‘സെക്കുലറിസ്റ്റ്’ വിചാരജീവികള്‍. ഇതില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടറ്റുണ്ടെന്നു തോന്നുന്നു.
1) ഒരു വ്യവസ്ഥ എന്ന നിലക്ക് , അതിനെ നിഷേധിക്കുന്നവര്‍ക്കു കൂടി ഇടം നല്‍കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷത. ഈ ആനുകൂല്യത്തെ ജമാ‌അത്തിനു മാത്രം നിഷേധിക്കുന്നതിലെ ന്യായമെന്ത്?
2) നില നില്‍ക്കുന്ന ജനാധിപത്യ പ്രക്രിയയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്, ജനാധിപത്യം എന്ന ആശയത്തോട് വച്ചു പുലര്‍ത്തുന്ന ദാര്‍ശനികമായ നിലപാട് എന്ത് എന്നതിനേക്കാള്‍ ഒരു സംഘടനയെ അത് ജനാധിപത്യപരമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നത്. ഇന്നു വരെ ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനം ജമാ‌അത്ത് സ്വീകരിച്ചിട്ടുണ്ടോ?
3) ഇനി ദര്‍ശനമാണ് പ്രശ്നം എന്നു വാദിച്ചാല്‍ തന്നെയും, ഒരു ജനായത്ത സംസ്കൃതിയെ ജമാ‌അത്തോ മൌദൂദിയോ ഒരിക്കലും നിരാകരിച്ചിട്ടില്ല. സാധാരണ ഉദ്ധരിക്കപ്പെടാറുള്ള തെളിവുകള്‍ മൌദൂദിയുടെ ‘മതേതരത്വം, ജനാധിപത്യം, ദേശീയത്വം ഒരു താത്വിക വിശകലനം’ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികളാണ്. ഒന്നാമതായും ഈ വരികള്‍ പലപ്പോഴും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് വളച്ചൊടിച്ചും തലയും വാലും, അര്‍ത്ഥവ്യതിയാനം സംഭവിക്കുമാറ് വെട്ടിമാറ്റിയുമൊക്കെയാണ് ഉദ്ധരിക്കപ്പെടാറുള്ളത്. മാത്രവുമല്ല, അടിസ്ഥാനപരമായി ഏത് ദാര്‍ശനിക പരിപ്രേക്ഷ്യത്തിലൂന്നി നിന്നു കൊണ്ടാണ് മൌദൂദി ജനാധിപത്യത്തേയും മതേതരത്വത്തേയും വിശകലനം ചെയ്യുന്നതെന്ന് വിശദീകരിക്കപ്പെടാറുമില്ല.
അന്ധമായ ദേശീയതയെ ആധാരമാക്കിയുള്ള ഒരു സാമൂഹ്യക്രമത്തെയാണ് മുഖ്യമായും മൌദൂദി ഈ പുസ്തകത്തില്‍ വിശകലന വിധേയമാക്കുന്നത്. ജനാധിപത്യത്തെ അദ്ദേഹം സമീപിക്കുന്നതും അതേ പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ടാണ്. സങ്കുചിത ദേശീയതയിലധിഷ്ഠിതമായ ജനായത്ത ക്രമത്തിന്റെ അപകടങ്ങളെയാണ് അദ്ദേഹം മുഖ്യമായും വിവരിക്കുന്നത്. സത്യത്തില്‍ ജനാധിപത്യം എന്നത് മനുഷ്യന്‍ അവന്റെ സാമൂഹികമായ വികാസത്തിലൂടെ എത്തിച്ചേര്‍ന്നിട്ടുള്ള ഒരവസ്ഥയാണ്. ഈ പുസ്തകത്തിലും മറ്റു ചില പുസ്തകങ്ങളിലും മൌദൂദി മുതലാളിത്ത ജനാധിപത്യം എന്നു പ്രയോഗിച്ചതു കാണാം. ഏതു തരം ജനാധിപത്യത്തെയാണ് എതിര്‍ക്കുന്നതെന്നു വ്യക്തം.
താന്‍ മുന്നോട്ടു വെക്കുന്ന ഇസ്‌ലാമികാധാരത്തിലുള്ള രാഷ്ട്രീയ ദര്‍ശനത്തെയും മൌദൂദി സമര്‍പ്പിക്കുന്നത് ജനാധിപത്യ പരമായിത്തന്നെയാണ്. ദൈവിക ജനാധിപത്യം അഥവാ മൂല്യാധിഷ്ഠിത ജനാധിപത്യം എന്ന സംജ്ഞയെയാണ് ഇത് വിശദീകരിക്കാനദ്ദേഹം ഉപയോഗിക്കുന്നത്.

തന്റെ കാലത്ത് നില നിന്നിരുന്ന സോഷ്യലിസ്റ്റ് ദര്‍ശനങ്ങളെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ട് കാള്‍ മാര്‍ക്സ്. ബൂര്‍ഷ്വാ സോഷ്യലിസം, സാങ്കല്പിക (ഉട്ടോപ്യന്‍) സോഷ്യലിസം എന്നൊക്കെയാണ് അവയെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ അടര്‍ത്തിമാറ്റി മാര്‍ക്സിനെ സോഷ്യലിസ്റ്റ് വിരുദ്ധനെന്നു വിശേഷിപ്പിച്ചാല്‍ അതെന്തു മാത്രം വിവരക്കേടായിരിക്കും. ഏതാണ്ടതുപോലെയാണ് മൌദൂദിയുടെ ജനാധിപത്യ വിരുദ്ധതയെക്കുറിച്ച സിദ്ധാന്തങ്ങളും. ദേശീയത എന്ന ആശയത്തെ, ദേശം എന്ന സ്വത്വത്തെയല്ല, മൌദൂദി നിരാകരിക്കുന്നു. ജനാധിപത്യം എന്ന അവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, സാമൂഹിക ന്നീതിയെ പ്രാപ്തമാക്കുന്ന ദര്‍ശനത്തെ അതിലേക്ക് സമര്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ബൂര്‍ഷ്വാ ഡെമോക്രസിയെ തള്ളിപ്പറയുന്നു.

മതേതരത്വവും വര്‍ഗീയതയും-

സാമൂഹിക ജീവിതത്തെ മതവിമുക്തമാക്കുന്നത് ആത്യന്തികമായി മനുഷ്യന് ദോഷമാ‍ണ് ചെയ്യുകയെന്നതാണ് മൌദൂദിയുടെ സിദ്ധാന്തം.ഇവിടെ മനസ്സിലാക്കേണ്ട പ്രധാനകാര്യം മതമെന്നാല്‍ പൌരോഹിത്യമോ വര്‍ഗീയതയോ ആണെന്നുള്ള കാഴ്ചപ്പാടിനെ അദ്ദെഹം അംഗീകരിക്കുന്നില്ലെന്നതാണ്.  ഈ മുന്‍‌വിധിയില്‍ നിന്നു കൊണ്ടാണ് മതേതരവാദികള്‍ മതത്തിന്റെ സാമൂഹികപ്രയോഗത്തെ എതിര്‍ക്കുന്നത്. മൌദൂദിയന്‍ സ്കൂളില്‍പ്പെട്ടവരെ സംബന്ധിച്ചേടത്തോളം മതം വിമോചനത്തിന്റെ ദര്‍ശനവും ആയുധവുമാണ്. മാനവികതയ്ക്കും സാമൂഹിക നീതിക്കും വേണ്ടി ഒരു പാട് ദര്‍ശനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നായെങ്കിലും മൌദൂദിയന്‍ ചിന്തകളെയും പരിഗണിക്കാനുള്ള മനസ്സില്ലായ്മയും ഇവിടെ സൂചിപ്പിച്ച മുന്‍‌വിധിയില്‍ നിന്നുണ്ടാകുന്നതാണ്.

ദര്‍ശനം മതാധിഷ്ഠിതമാണെങ്കില്‍ അത് വര്‍ഗീയമായിരിക്കുമെന്നതും മുന്‍‌വിധിയാണ്. തങ്ങളുടെ മതം മാത്രം ശരിയെന്നു കരുതുന്നവര്‍ക്ക് വര്‍ഗീയവാദികളാവാതെ തരമില്ലെന്നാണ്. ഇതെത്രത്തോളം ശരിയാണ്? ലോകത്താഗതരായിട്ടുള്ള മിക്ക പ്രവാചകന്മാരും ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ. ബുദ്ധനും ജിനനുമുള്‍പ്പെടെ. ഇസ്‌ലാമിന്റെ കാര്യത്തില്‍ പക്ഷേ ഇതില്‍പ്പോലും ഒരു വ്യത്യാസമുണ്ട്. ലോകത്തുള്ള പൌരാണികമായ മതങ്ങളെല്ലാം ആദിമവിശുദ്ധിയില്‍ ഒന്നായിരുന്നെന്നും അതാണ് ഇസ്‌ലാം എന്നുമാണതു സിദ്ധാന്തിക്കുന്നത്. ഒന്ന് എന്നു പറയുമ്പോള്‍ എല്ലാ വൈവിദ്ധ്യങ്ങളേയും നിരാകരിക്കുന്ന ഒന്ന് എന്ന അര്‍ത്ഥമില്ല. എന്നല്ല, സാംസ്കാരികവും പ്രകൃതിപരവുമായ വൈവിദ്ധ്യങ്ങളെ ആത്മീയമായ അടയാളങ്ങളായി വിലയിരുത്തുകയാണ് ഖുര്‍‌ആന്‍ ചെയ്യുന്നത്.

തനതു വിശുദ്ധിയില്‍ നിന്ന് മുസ്‌ലിംകളും വ്യതിചലിച്ചു പോയിട്ടുണ്ടെന്നു തന്നെയാണ് ജമാ‌അത്തിന്റെയൂം കാഴ്ചപ്പാട്. ഇങ്ങനെ വിലയിരുത്തുന്ന ഒട്ടേറെ പരിഷ്കരണ സംഘടനകളുണ്ട്.ഓരോന്നും അതതിന്റെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

മേല്‍ സൂചിപ്പിച്ച ‘മതേതര’വാദം അംഗീകരിച്ചാല്‍, മതരാഹിത്യമാണ്, അതു മാത്രമാണ് ശരിയെന്ന യുക്തിവാദശാഠ്യത്തെയും നാം അങ്ങനെത്തന്നെ കാണേണ്ടിവരില്ലേ? സത്യത്തില്‍ സാമൂഹികമായി, ലൌകികമായി ഈ മതനിരാസവാദത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാമിന് ശേഷിയുണ്ടു താനും. എല്ലാവരും നീ പറയുന്നതംഗീകരിക്കണമെന്ന ശാഠ്യം നിനക്ക് നന്നല്ലെന്ന് നബിയെ ഖുര്‍‌ആന്‍ ഉപദേശിക്കുന്നത് സ്വ ബന്ധു മിത്രാദികളുടെ കാര്യത്തില്‍ തന്നെയാണ്. ഒപ്പം അവരുമായുള്ള എല്ലാ സാമൂഹിക ബന്ധങ്ങളെയും നില നിര്‍ത്താന്‍ കര്‍ശനമായി കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മതത്തെ ഇവ്വിധം ഉള്‍ക്കൊള്ളാന്‍ കടുത്ത മതനിരാസവസദികള്‍ക്ക് കഴിയാറില്ല. അതിന് അവര്‍ക്ക് അവരുടേതായ ന്യായം കാണാമെങ്കില്‍പ്പോലും ഫലത്തിലത് തികഞ്ഞ അസഹിഷ്ണുതയായി മാറുന്നു.

ഇപ്പോള്‍ ജമാ‌അത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയാണല്ലോ മാധ്യമങ്ങളും മതേതരക്കാരും വിമര്‍ശിക്കുന്നത്. സംവാദത്തിന്റെയും ജനാധിപത്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സഹകരണത്തെയും മാര്‍ഗങ്ങളായംഗീകരിച്ചിട്ടുള്ള ജമാ‌അത്തെ ഇസ്‌‌ലാമി അതേ വഴിയില്‍ത്തന്നെ മുന്നോട്ടു പോകും. സംവാദത്തോടു പോലും കാണിക്കപ്പെടുന്ന അസഹിഷ്ണുത എത്രമാത്രം ജനാധിപത്യപരമായിരിക്കുമെന്ന് വിമര്‍ശകരാണ് ചിന്തിക്കേണ്ടത്.

പ്രവാസികള്‍ ഉറക്കത്തിലാണ്

ജോലി, റൂം, ടി.വി. റിയാലിറ്റി ഷോ പിന്നെ നാട്ടിലേക്കു ഫോണ്‍ വിളിയും, അവനവന്റെ പ്രശ്നങ്ങളും, ചിന്തകളും കഴിഞ്ഞാല്‍ ഒരു സാദാ പ്രവാസി പുതപ്പിനടിയിലാണ്. ഇതിനിടയില്‍ രാഷ്ട്രീയക്കാരുടെ മോഹന വാഗ്ദാനങ്ങള്‍, ഗള്‍ഫിലെ വിമാന സെക്ടറിലെ അധിക സര്‍വീസ്‌ ചാര്‍ജ് ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കു നേരം.
ഒരു വര്‍ഷത്തിലെ അല്ലെങ്കില്‍ രണ്ടോ അധിലധികമോ വര്‍ഷങ്ങളിലെ അവധിക്കാലത്ത്‌ നാട്ടിലെത്തുന്ന പ്രവാസിയെ കാത്തു നില്‍ക്കുന്ന റെന്റ് എ കാറുകള്‍, വാട്ടര്‍ തീം പാര്‍ക്ക്‌, കൈ നിറയെ കൊടുത്താല്‍ നല്ലത് പറയുന്ന കുടുംബക്കാരും പിന്നെ കുറെ നാട്ടുകാരും. 

അതിനിടക്ക് ഗള്‍ഫു നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങളും, തുടര്‍ന്നു നടക്കുന്ന ജോലി സ്വദേശിവല്ക്കരണവും ഒന്നും പ്രവാസിക്ക് ഒരു ചര്‍ച്ചാ വിഷയം പോലുമല്ല.
ആരെങ്കിലും കണ്ട ഭാവം നടിക്കുമോ കീശ കാലിയായ പ്രവാസി നാട്ടിലെ വിമാന ടെര്‍മിനലില്‍ വന്നിറങ്ങുമ്പോള്‍ ..?

മുസ്ലിമാണെങ്കില്‍ പിന്നെങ്ങിനെയാ തീവ്രവാദി ആകാതിരിക്കുക?

നീ മുസ്ലിമാണല്ലെ.. എങ്കില്‍ പിന്നെ നീ തീവ്രവാദി തന്നെ. ഇനി മുസ്ലിമീങ്ങള്‍ക്കോ ഇസ്ലാമിനോ വേണ്ടി സംസാരിക്കുന്നു കൂടി ഉണ്ടെങ്കിലോ.. കൊടും തീവ്വ്രവാദി തന്നെ. സംശയിക്കുകയേ വേണ്ട. അതു കൊണ്ട്‌, നീയൊന്നൊതുങ്ങി നില്‍ക്ക്‌.. നിയമത്തിന്റെ ഉറുളന്‍ കല്ലുകള്‍ കൊണ്ട്‌ നിന്നെ എറിയാന്‍ പറ്റുമോ എന്നൊന്ന്‌ നോക്കട്ടെ. നിന്നെ ഞങ്ങള്‍ക്കറസ്റ്റു ചെയ്യാം. എത്ര കാലം വേണമെങ്കിലും ജാമ്യം നല്‍കാതെ തടവില്‍ പാര്‍പ്പിക്കാം. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും നിനക്കു വേണ്ടി ശബ്ദിക്കില്ല. ഒരു മാധ്യമവും നിന്നെ സഹായിക്കാന്‍ വരില്ല. അറിയപ്പെടുന്ന ഒരു വക്കീലും നിന്റെ വക്കാലത്തേറ്റെടുക്കില്ല. കാരണം നിന്നെ ഞങ്ങള്‍ വിളിച്ചത്‌ തീവ്രവാദി രാജ്യദ്രോഹി എന്നീ രണ്ടേ രണ്ടു പേരുകളാണ്‌. അപ്പോള്‍ പിന്നെ നീ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ്‌. 

മുസ്ലിം നാമധാരികളായി പോയതു കൊണ്ടു മാത്രം വരികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പ്രമുഖര്‍ ഏറെയുണ്ട്‌. സ്വന്തം നാമം മുസ്ലിം നാമത്തിനോട്‌ സാമ്യമുള്ള നാമമായതു കൊണ്ടു മാത്രമാണ്‌ ഒരിക്കല്‍ മുസ്ലിമല്ലാത്ത കമലാ ഹാസന്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യലിനു വിധേയനാക്കപ്പെട്ടത്‌. ഈ പറഞ്ഞ വ്യക്‌തിത്വങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരമായി തന്നെ പറഞ്ഞിട്ടുണ്ടാവുക ഒരു കാര്യമാണ്‌. ഞാന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സിനിമാ നടനാണ്‌ എന്ന്‌. ചോദ്യം ചെയ്യുന്നവരുടെ കയ്യിലുള്ള ഇന്റര്‍ നെറ്റുകളില്‍ ഒന്നു ഗൂഗ്ളിള്‍ ചൈതു നോക്കിയാല്‍ ലക്ഷക്കണക്കിനു റിസല്‍റ്റുകള്‍ കിട്ടുന്ന നാമങ്ങളാണ്‌ ഈ വ്യക്‌തിത്വങ്ങളെല്ലാം. എന്നിട്ടും മണിക്കൂറുകളോറും ഉയര്‍ന്ന ഉദ്ധ്യോഗസ്ഥവര്‍ അവരെ ചോദ്യം ചൈതത്‌ ഈ ലോകത്ത്‌ ഒരു മുസ്ലിമെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കിടന്നാലുറക്കം വരാത്തത്രയും ഇസ്ലാമിക വിരോധവും മുസ്ലിം വിരോധവും ഉള്ളില്‍ ആ കൂട്ടര്‍ കൊണ്ടു നടക്കുന്നത്‌ കൊണ്ടാണ്‌. അവരുടെ ആ അവസ്ഥ അവര്‍ ചോദിച്ചു വാങ്ങിയതാണ്‌ എന്നതു പോലത്തന്നെ മുസ്ലിമീങ്ങളുടെ ഈ അവസ്ഥ മുസ്ലിമീങ്ങളിലെ ഒരു ന്യൂന പക്ഷം വളരെ പണിപെട്ടുണ്ടാക്കിയെടുത്തതും തന്നെയാണ്‌. ജിഹാദിന്റെ പേരില്‍ എന്ത്‌ തോണിവാസവും കാണിക്കെമെന്ന്‌ ചിലരുടെ കണ്ടെത്തല്‍ ഈ മതത്തിന്റെ അനുയായികളെ കൊണ്ടെത്തിച്ചിരിക്കുന്നത്‌ വളരെ വലിയ ദുരന്തത്തിലേക്കാണ്‌.

മഹാനായ മുന്‍ പ്രസിഡണ്ട്‌ എപിജെ അബ്ദുല്‍ കലാമിനു പോലും രക്ഷയില്ലെങ്കില്‍ പിന്നെ വെറും സാധാരണക്കാരന്റെ കര്യം പറയേണ്ടതുണ്ടോ? ഇന്ന്‌ ഒരു മുസ്ലിമിനെ (മുസ്ലിമല്ലാത്തവനെയും) നിശേഷം നശിപ്പിക്കണമെങ്കില്‍ ഒന്നും ചെയ്യണം എന്നില്ല. പത്താളെ കൊണ്ട്‌ അവനെ തീവ്രവാദിയാണ്‌ എന്നൊന്നു പറയിപ്പിച്ചാല്‍ മതി. ഏതെങ്കിലും ഒരു മഞ്ഞ പത്രത്തില്‍ അങ്ങിനെ ഒരു വാര്‍ത്ത വന്നാല്‍ മതി. ഏതെങ്കിലും ഒരു പോലീസ്‌ ഉദ്ധ്യോഗസ്ഥന്റെ മനസ്സിലേക്ക്‌ അങ്ങിനെ ഒരു വിഷം കുത്തി വച്ചാല്‍ മതി. അതോടു കൂടി തീര്‍ന്നോളം. പിന്നെ ആ മനുഷ്യന്‍ രക്ഷപ്പെടുക അത്ര എളുപ്പമൊന്നുമല്ല. വേണമെങ്കില്‍ വെറുതെ വെടിവച്ചു കൊന്ന്‌ അതൊരു ഏറ്റുമുട്ടല്‍ മരണമായിരുന്നു എന്നു വരെ പറയാം. അധികമൊന്നും ആരും അതന്വേഷിക്കില്ല. 

.......
ഇത്രയും പരസ്യമായി ഇതെല്ലാം നടക്കുമ്പോള്‍, ജയിലില്‍ കിടക്കുന്ന ഒരു മനുഷ്യനെതിരെ സാക്ഷി പറഞ്ഞു എന്ന്‌ അധികാര വര്‍ഗം പറയുന്ന ചില ആളുകളെ ഇന്റര്‍വ്യൂ ചൈതു എന്നു പറഞ്ഞു കൊണ്ടു മാത്രം, സ്വന്തം പേരില്‍ മാത്രം ഇസ്ലാമുള്ള ഷാഹിനയെ എന്തിനാണ്‌ ഭീകര വാദിയായി ചിത്രീകരിക്കുന്നത്‌? എന്തിനാണ്‌ എന്ന ചോദ്യത്തെക്കാള്‍ ഭയപ്പെടുത്തുന്നത്‌ ഇത്ര നിസാരമായി കേവലം മുസ്ലിം നാമം മാത്രമുള്ളതിനാല്‍ ഒരു വ്യക്‌തിയെ തീവ്രവാദിയായി  ചിത്രീകരിക്കാം എന്ന തിരിച്ചറിവാണ്‌. ഒന്‍പതു വര്‍ഷം ഇന്ത്യയൊട്ടുക്ക്‌ അറിയപ്പെടുന്ന ഒരു മനുഷ്യനെ വെറുതെ ഭീകര വാദി എന്നു വിളിച്ച്‌ ജയിലടക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യയിലെ സാധാരണ മുസ്ലിമീങ്ങള്‍ക്ക്‌ എന്ത്‌ ധൈര്യമാണുള്ളത്‌. ഷാഹിനയെ പോലെ റിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകയ്ക്കെതിരെ ഒരു ചാര്‍ജുഷീറ്റുണ്ടാക്കി കോടതികളില്‍ അവര്‍ സമര്‍പ്പിച്ച മുന്‍ക്കൂറ്‍ ജാമ്യാപേഷ അനുവദിപ്പിക്കാതിരിക്കാന്‍ ഒരു ഭരണ കൂടത്തിനു കഴിയുമെങ്കില്‍, ഒരു സാധാരണ മുസ്ലിം നാമധാരിക്ക്‌ എന്തു സമാധാനമാണ്‌ കിട്ടുക? എന്ത് പ്രതീക്ഷയാനുള്ളത്? 

ഇന്ത്യന്‍ ജയിലുകളില്‍ എത്രയോ മുസ്ലിം ചെറുപ്പക്കാരുണ്ട്‌. നിരപരാധികള്‍. സംഘപരിവാറിന്റെ ആളുകള്‍ ചെയ്‌തു എന്നു വ്യക്തമായ കേസുകളില്‍ പോലും അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ശേഷം ഇന്നും അകത്തു കിടക്കുന്ന മുസ്ലിം ചെറുപ്പക്കാരുണ്ട്‌. ഗോദ്ര കേസിലെ ഒന്നാം പ്രതി എന്നു പറഞ്ഞ വ്യക്‌തിയെ ആണ്‌ കോടതി വെറുതെ വിട്ടത്‌. അയാളുടെ നിരപരാധിത്വം അയാള്‍ക്ക്‌ തെളിയിക്കാന്‍ കഴിഞ്ഞതു കൊണ്ടു മാത്രമാണ്‌ അയാള്‍ രക്ഷപ്പെട്ടത്‌. ഇത്‌ എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്കേ ആ ഭാഗ്യം ലഭിക്കുന്നുള്ളൂ. അല്ലാത്തവര്‍ തീവ്രവാദികളായി ഭീകരവാദികളായി രാജ്യദ്രോഹികളായി കാലാകാലങ്ങളില്‍ ജയിലില്‍ കിടക്കുക തന്നെ വേണ്ടി വരും. അവര്‍ നിരപരാധികളാണ്‌ എന്ന്‌ നേരിട്ടറിയുന്ന ചില മുസ്ലിമീങ്ങളില്‍ നിന്ന്‌ പിന്നീട്‌ ഇന്ത്യയോടോ ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയോടോ കൂറ്‌ കാണിക്കുമെന്നു നാം പ്രതീക്ഷിക്കരുത്‌. ഇവിടെ വ്യവസ്ഥിതികള്‍ വളരെ വലിയ അളവില്‍ തീവ്രവാദികളേയും ഭീകരവാദികളേയും ഉണ്ടാക്കുന്നുണ്ട്‌. അറിഞ്ഞു കൊണ്ടു തന്നെ. ഓരോ മുസ്ലിമും, അല്ല, ഓരോ മനുഷ്യനും അതിനെതിരെ ജാഗരൂകരായിരിക്കണം.